ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

സെനോണിനെ ടാറ്റ നിര്‍ത്തിയെങ്കിലും വാഹന പ്രേമികള്‍ക്കിടയില്‍ മോഡലിന് ഇന്നും വലിയ പ്രചാരമുണ്ട്. ദൃഢതയുള്ള പരുക്കന്‍ നിര്‍മ്മിതി. അമ്പരപ്പിക്കുന്ന ഓഫ്‌റോഡിംഗ് മികവ്. ടാറ്റ സെനോണ്‍ പ്രശംസ പിടിച്ചുപറ്റിയില്ലെങ്കിലെ അത്ഭുതമുള്ളു. മോഡിഫിക്കേഷന്‍ ലോകത്ത് പിക്കപ്പ് ട്രക്കുകള്‍ക്ക് ഇടമൊരുക്കിയത് ഇസൂസു വി-ക്രോസാണെങ്കിലും അടുത്തകാലത്തായി രൂപംമാറിയ ടാറ്റ സെനോണുകള്‍ നിരത്തു കൈയ്യടക്കുകയാണ്.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ രൂപംമാറിയ സെനോണും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നില്‍ പോകുന്നില്ല. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസെസ് ഓട്ടോമോട്ടിവാണ് മോഡിഫിക്കേഷന് പിന്നില്‍.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

പരുക്കന്‍ സെനോണിനെ കൂടുതല്‍ പരുക്കനാക്കി മാറ്റാന്‍ മോഡിഫിക്കേഷന്‍ നടപടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബുള്‍ബാര്‍ ഒരുങ്ങുന്ന ലോഹ നിര്‍മ്മിത ബമ്പര്‍ മാത്രം മതി സെനോണിന്റെ രൂപഭാവം വെളിപ്പെടാന്‍. ഏതുനിമിഷവും ഓഫ്‌റോഡിംഗിന് ഇറങ്ങാന്‍ സെനോണ്‍ സജ്ജമാണ്.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

മുന്‍ ബമ്പറില്‍ റിഫ്‌ളക്ടറുകളും ലാമ്പുകളും ഇടംപിടിക്കുന്നുണ്ട്. സെനോണിന് ടാറ്റ നല്‍കിയ ഗ്രില്ല് ഇവര്‍ പൂര്‍ണമായും പൊളിച്ചെഴുതി. പകരം വയര്‍ മെഷ് ശൈലിയുള്ള കറുപ്പ് ഗ്രില്ലാണ് സെനോണിന് മുന്നില്‍. കസ്റ്റം നിര്‍മ്മിത ബോണറ്റും മേല്‍ക്കൂരയിലുള്ള എല്‍ഇഡി ലൈറ്റുകളും ഡിസൈന്‍ സവിശേഷതകളില്‍പ്പെടും.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

വശങ്ങളില്‍ ഭീമന്‍ ടയറുകളാണ് കാഴ്ച്ചക്കാരെ എതിരേല്‍ക്കുക. ടയറുകള്‍ക്ക് താവളമൊരുക്കുന്ന ലോഹ നിര്‍മ്മിത വീല്‍ ആര്‍ച്ചുകളും മോഡലില്‍ എടുത്തുപറയണം. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വീല്‍ ആര്‍ച്ചുകളില്‍ തന്നെയാണ്.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

കസ്റ്റം നിര്‍മ്മിത സൈഡ് സ്‌റ്റെപ്പുകളും സെനോണിന് ഇവര്‍ നല്‍കിയിട്ടുണ്ട്. മുമ്പത്തേതിലും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് സെനോണ്‍ അവകാശപ്പെടുന്നത്. പിറകില്‍ ഭീമന്‍ സ്‌പെയര്‍ വീല്‍ ടെയില്‍ഗേറ്റിന്റെ സിംഹഭാഗവും കൈയ്യടക്കുന്നത് കാണാം.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

മോഡലിന് സ്‌പോര്‍ടി ഭാവം നേടിക്കൊടുക്കാനുള്ള ശ്രമമാണ് പിന്നില്‍ ഒരുങ്ങുന്ന ഇരുണ്ട ടെയില്‍ലൈറ്റുകള്‍ (സ്‌മോക്ക്ഡ്). ലോഡിംഗ് ബേ പൂര്‍ണമായും മറച്ച വിധത്തിലാണ്. ടാന്‍ നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിയും പാനലുകളുമാണ് അകത്തളത്തില്‍.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

പുറംമോടിയില്‍ വരുത്തിയതു പോലെ സെനോണിന്റെ എഞ്ചിനിലും ഇവര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2.2 ലിറ്റര്‍ VTT DICOR ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ടാറ്റ സെനോണിലുള്ളത്.

വിപണിയില്‍ എര്‍ട്ടിഗയെയും ഇന്നോവയെയും വെല്ലുവിളിച്ചുകൊണ്ട് മറാസോയെ മഹീന്ദ്ര കൊണ്ടുവന്നു കഴിഞ്ഞു. വിലയുടെ കാര്യത്തില്‍ എര്‍ട്ടിഗയോടും വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്നോവയോടുമാണ് മറാസോ എംപിവിയുടെ മത്സരം. പുതിയ മഹീന്ദ്ര മറാസോയുടെ ചിത്രങ്ങൾ മുകളില്‍ കാണാം.

ഭീകരരൂപം പ്രാപിച്ച് ടാറ്റ സെനോണ്‍

എഞ്ചിന്‍ 138 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കും. സഫാരിയുമായി അടിത്തറ പങ്കിട്ടാണ് സെനോണ്‍ വിപണിയില്‍ വന്നിരുന്നത്. വില്‍പന മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സെനോണിനെ ടാറ്റ പിന്‍വലിച്ചത്.

Source: Shariqh Abdul / 4x4 India

Most Read Articles

Malayalam
English summary
Tata Xenon Modified In A Full Black Avatar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X