പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

Written By:

ടാറ്റ സെസ്റ്റ് പ്രീമിയൊ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.53 ലക്ഷം രൂപ മുതലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ സെസ്റ്റ് പ്രീമിയൊയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). ഇന്ത്യയില്‍ 85,000 യൂണിറ്റ് വില്‍പന സെസ്റ്റ് പിന്നിട്ട പശ്ചാത്തലത്തിലാണ് പുതിയ സെസ്റ്റ് പ്രീമിയൊ എഡിഷനുമായുള്ള ടാറ്റയുടെ വരവ്.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

ഏറ്റവും ഉയര്‍ന്ന XT വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് സെസ്റ്റ് പ്രീമിയൊ എഡിഷന്‍ നിരയില്‍ അണിനിരക്കുന്നത്. സാധാരണ മോഡലിനെ അപേക്ഷിച്ച് 13 കൂടുതല്‍ ഫീച്ചറുകള്‍ സെസ്റ്റ് പ്രീമിയൊ എഡിഷനിലുണ്ട്. ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ മാത്രമാണ് സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ലഭ്യമാവുക.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

ഗ്ലോസി ബ്ലാക് ഡ്യൂവല്‍ ടോണ്‍ റൂഫ്, പിയാനൊ ബ്ലാക് മിററുകള്‍, ടാന്‍ ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡ് മിഡ് പാന്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകള്‍.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

ടൈറ്റാനിയം ഗ്രെയ്, പ്ലാറ്റിനം സില്‍വര്‍ എന്നീ പുതിയ രണ്ടു നിറങ്ങളും സെസ്റ്റ് പ്രീമിയൊയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ കാറില്‍ ഓപ്ഷനലായി ബ്ലാക് ബൂട്ട് സ്‌പോയിലര്‍ ഒരുങ്ങുന്നുണ്ട്.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

സില്‍വര്‍ നിറത്തിലുള്ള വീല്‍ ക്യാപുകളാണ് 15 ഇഞ്ചു വീലുകളില്‍ എടുത്തുപറയേണ്ട കാര്യം. പിന്നിലുള്ള പിയാനൊ ബ്ലാക് ബൂട്ട് ലിഡും സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജും ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

സ്‌മോക്ക്ഡ് മള്‍ട്ടി റിഫ്‌ളക്ടര്‍ ഹെഡ്‌ലാമ്പുകളും, ഡ്യൂവല്‍ ടോണ്‍ ബമ്പറിനോട് നീതി പുലര്‍ത്തുന്ന പിയാനൊ ബ്ലാക് ഹൂഡ് സ്‌ട്രൈപും സെസ്റ്റ് പ്രീമിയൊയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

അകത്തളത്തിലേക്ക് കടന്നാല്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോടെയുള്ള പുതിയ സീറ്റ് ഫാബ്രിക്കിലേക്കും ഡാഷ്‌ബോര്‍ഡിലുള്ള പ്രീമിയൊ ബ്രാന്‍ഡിംഗിലേക്കും കണ്ണുകള്‍ ആദ്യം പതിയും.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടാറ്റ സെസ്റ്റ് പ്രീമിയൊയുടെ ഒരുക്കം. 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

ഹാര്‍മന്‍ ഓഡിയോ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പ്രീമിയൊ എഡിഷനില്‍ ഇടംപിടിക്കുന്നുണ്ട്. ടിഗോറിനെ അപേക്ഷിച്ച് ഒരല്‍പം കാലപഴക്കം ചെന്ന കാറാണ് സെസ്‌റ്റെങ്കിലും വിശാലമായ അകത്തളവും ഫീച്ചറുകളും ഈ മോഡലിന്റെ കരുത്താണ്.

പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍, വില 7.53 ലക്ഷം രൂപ മുതല്‍

പുതിയ മാരുതി ഡിസൈര്‍, ഫോക്‌സ് വാഗണ്‍ അമീയൊ, വരാനിരിക്കുന്ന പുതിയ ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്‌പൈര്‍ മോഡലുകളോടാണ് ടാറ്റ സെസ്റ്റ് പ്രീമിയൊ എഡിഷന്‍ കൊമ്പുകോര്‍ക്കുക.

കൂടുതല്‍... #tata motors #tata #new launch
English summary
Tata Zest Premio Edition Launched In India; Prices Start At Rs 7.53 Lakh. Read in Malayalam.
Story first published: Monday, March 5, 2018, 14:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark