Just In
- 37 min ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 2 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 2 hrs ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 3 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
Don't Miss
- News
രാഹുൽ ഗാന്ധിക്ക് കൊവിഡ്, അടുത്ത് ഇടപഴകിയവർ സുരക്ഷിതരായിരിക്കണമെന്ന് രാഹുൽ
- Sports
IPL 2021- 20 കളികളില്‍ ഫിഫ്റ്റിയില്ല, ധോണി സിഎസ്കെയ്ക്കു ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Movies
വിവാഹമോചനമാണ് അവരുടെ ആവശ്യം; എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു, ഭീഷണികളെ കുറിച്ച് അമ്പിളി ദേവി
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൊയോട്ടയ്ക്ക് ബജറ്റ് എസ്യുവി ഇല്ലെന്ന പരാതിയുണ്ടോ? വിഷമിക്കേണ്ട റഷ് ഇങ്ങെത്തി!

ഇന്ത്യയില്‍ പ്രീമിയം സെഡാന് യാരിസിനെ ടൊയോട്ട അവതരിപ്പിച്ചിട്ട് ഏറെ ദിവസമായില്ല, അതിനു മുമ്പെ പുതിയ ഒരു അവതാരത്തെ കൂടി രാജ്യത്ത് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ബജറ്റ് എസ്യുവി നിരയിലെ ഒഴിവു നികത്താന്‍ ടൊയോട്ടയുടെ പുതിയ മോഡല്‍ വരുന്നു.

ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ മാത്രമാണ് ടൊയോട്ടയുടെ ഏക എസ്യുവി. ആവശ്യക്കാരേറുന്ന ബജറ്റ് എസ്യുവി നിരയില്‍ ടൊയോട്ടയ്ക്ക് മോഡല്‍ ഇല്ലെന്ന പതിവു പരാതിക്കുള്ള ഉത്തരമാണ് വരാനിരിക്കുന്ന പുതിയ മോഡല്‍.

നേരത്തെ റഷ്, CH-R മോഡലുകളില്‍ ഒന്ന് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

റഷ്, CR-V എന്നീ മോഡലുകളില്‍ ഒന്നിനെ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് ടൊയോട്ട കിര്ലോസ്കര് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അകിതോ ടാചിബാന പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി പുതിയ മോഡലിനെ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ടൊയോട്ടയ്ക്ക് ഇല്ലെന്നും ടാചിബാന കൂട്ടിച്ചേര്‍ത്തു. 10-15 ലക്ഷം രൂപയ്ക്ക് ഇടയിലായാകും പുതിയ എസ്യുവിയെ ടൊയോട്ട അവതരിപ്പിക്കുക.

റഷ് എസ്യുവിയെ കൂട്ടുപിടിച്ചാകും ബജറ്റ് എസ്യുവി നിരയിലേക്ക് ടൊയോട്ട കടക്കുക എന്ന സൂചനകള്‍ ശക്തം. അടുത്തിടെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച പുത്തന്‍ റഷ് എസ്യുവി ഇന്തോനേഷ്യന്‍ വിപണിയിലാണ് ആദ്യമെത്തിയത്.

ഏഴു-സീറ്റര്‍ എസ്യുവിയാണ് ടൊയോട്ട റഷ്. എസ്യുവി, എംയുവി ഡിസൈന്‍ ഭാഷകളെ കോർത്തിണക്കിയാണ് ടൊയോട്ട റഷിന്റെ ഒരുക്കം. ഇന്നോവയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ റഷിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

ഹോണ്ട CR-V യുടെ ഇന്ത്യന്‍ പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് റഷിന്റെ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍. പുതിയ മുന്‍ ബമ്പറില്‍ സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകളെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള പ്രത്യേക ഹൗസിംഗും സജ്ജമാണ്.

220 mm ആണ് ടൊയോട്ട റഷിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റഷ് എസ്യുവിയുടെ ടിആര്‍ഡി സ്പോര്‍ടിവൊ പതിപ്പിനെയും ടൊയോട്ട കാഴ്ചവെച്ചിട്ടുണ്ട്.

ടിആര്‍ഡി സ്പോര്‍ടിവൊ ബാഡ്ജിംഗ്, സൈഡ്-ബോഡി പ്ലാസ്റ്റിക് ക്ലാഡിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യൂവല്‍ ടോണ്‍ ക്യാബിന് എന്നിങ്ങനെ നീളുന്നതാണ് റഷ് സ്പോര്‍ടിവൊ പതിപ്പിന്റെ വിശേഷങ്ങള്‍.

കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, മിറാകാസ്റ്റ്, വെബ്ലിങ്ക്, യുഎസ്ബി കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ടൊയോട്ട റഷ് എസ്യുവിയുടെ ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, സ്റ്റബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സുരക്ഷാ മുഖം. 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് 2018 ടൊയോട്ട റഷ് അണിനിരക്കുന്നത്.

104 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളെ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്. ഇന്ത്യന്‍ കടന്നു വരവില്‍ റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും ടൊയോട്ട റഷിന്റെ പ്രധാന എതിരാളികള്‍.