ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

By Dijo Jackson

പുതിയ ടൊയോട്ട യാരിസിന്റെ വരവും കാത്താണ് വിപണി. മെയ് 18 ന് യാരിസ് വിപണിയില്‍ എത്തും. ഇടത്തരം സെഡാന്റെ പ്രീ-ബുക്കിംഗ് ടൊയോട്ട തുടങ്ങി. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക. ഔദ്യോഗിക വരവ് പ്രമാണിച്ച് ഡീലര്‍ഷിപ്പുകളില്‍ യാരിസ് വന്നുതുടങ്ങി.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

ടെസ്റ്റ് ഡ്രൈവുകള്‍ക്ക് വേണ്ടിയുള്ള ഒരുകൂട്ടം യാരിസ് ഡെമോ കാറുകളെ ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തി. മെയ് അവസാന വാരത്തോടെ യാരിസിന്റെ വിതരണം കമ്പനി ആരംഭിക്കും. ഇന്ത്യന്‍ വിപണിയില്‍ യാരിസ് തരംഗം തീര്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടൊയോട്ട.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

യാരിസ് ഇതിനകം ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു. നിരയില്‍ എത്തിയോസിനും കൊറോളയ്ക്കും ഇടയിലാണ് ടൊയോട്ട യാരിസിന്റെ സ്ഥാനം. ആകര്‍ഷകമായ രൂപം മാത്രമല്ല യാരിസിന്റെ വിശേഷം; ശ്രേണിയിലെ മുന്തിയ ഫീച്ചറുകളും ടൊയോട്ടയുടെ സെഡാനില്‍ എടുത്തുപറയണം.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

ശ്രേണിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഫീച്ചറുകള്‍ യാരിസിലുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും, ശൈലി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഫീച്ചറുകളില്‍ മുഖ്യം.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

മേല്‍ക്കൂരയിലാണ് എസി വെന്റുകള്‍. ഏഴു എയര്‍ബാഗുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടയര്‍ മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം എന്നിവ കാറിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടും. ശ്രേണിയില്‍ ഇതുവരെയും നിര്‍മ്മാതാക്കള്‍ നല്‍കാന്‍ മടിച്ച ഫീച്ചറുകളാണിത്.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, പിന്നെ ഡ്രൈവറുടെ കാല്‍മുട്ടിന് സംരക്ഷണമേകുന്ന എയര്‍ബാഗും ഉള്‍പ്പെടെയാണ് യാരിസിലുള്ള ഏഴു എയര്‍ബാഗുകള്‍.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ് എന്നിവരാണ് യാരിസിന്റെ മുഖ്യഎതിരാളികള്‍. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് യാരിസ് ഇന്ത്യയില്‍ അണിനിരക്കുക.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

ഒരുക്കം 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനില്‍. 107 bhp കരുത്തും 140 Nm torque ഉം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. ഏഴു വകഭേദങ്ങളാണ് യാരിസില്‍. മൂന്ന് മാനുവല്‍ പതിപ്പുകളും നാലു ഓട്ടോമാറ്റിക് പതിപ്പുകളും ഇതില്‍ ഉള്‍പ്പെടും.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

V MT, G MT, J MT എന്നിവയാണ് യാരിസ് മാനുവല്‍ വകഭേദങ്ങള്‍. V CVT, G CVT, J CVT, VX CVT എന്നീ വകഭേദങ്ങളാണ് യാരിസ് ഓട്ടോമാറ്റിക് നിരയില്‍. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് യാരിസിന്റെ ഒരുക്കം. 108 bhp കരുത്തും 140 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

വകഭേദങ്ങളില്‍ ഉടനീളം വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്നോളജി സ്റ്റാന്‍ഡേര്‍ഡാണ്. യാരിസ് മാനുവല്‍ പതിപ്പുകളില്‍ ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അതേസമയം ഓട്ടോമാറ്റിക് പതിപ്പുകളില്‍ സിവിടി ഗിയര്‍ബോക്സാണ് ഒരുങ്ങുക.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

പത്തു ലക്ഷം രൂപ മുതല്‍ കാറിന് വില പ്രതീക്ഷിക്കാം. ടൊയോട്ടയുടെ ബിഡാദി നിര്‍മ്മാശാലയില്‍ നിന്നുമാണ് യാരിസിന്റെ ഉത്പാദനം. യാരിസ് ഘടകങ്ങളുടെ പ്രാദേശിക സമഹാരണം കമ്പനി പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് എത്തിതുടങ്ങി — മെയ് 18 ന് വിപണിയില്‍!

മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചെലവുമായിരിക്കും ടൊയോട്ട യാരിസിന്റെ മുഖ്യാകര്‍ഷണം. ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് യാരിസ് ലഭ്യമാവുക.

Spy Image Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #toyota #Spy Pics
English summary
Toyota Yaris Arrives At Dealerships Across India. Read in Malayalam.
Story first published: Tuesday, April 24, 2018, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X