പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഓട്ടോ എക്‌സ്‌പോ 2018, മൂന്നാം ദിവസം; എക്‌സ്‌പോ സ്റ്റാളുകളില്‍ ജനങ്ങള്‍ ഒഴുകി എത്തുന്നു. ഇന്ന് മുതല്‍ എക്‌സ്‌പോ പൊതു ജനങ്ങളുടേതാണ്. മാരുതിയ്ക്കും ടാറ്റയ്ക്കും മുമ്പില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ചിലര്‍ മാരുതിയുടെ ഫ്യൂച്ചര്‍ എസിനൊപ്പമുള്ള സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള തിടുക്കത്തിലാണ്.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

പക്ഷെ പതിവിന് വിപരീതമായി ടൊയോട്ടയിലേക്കാണ് സന്ദര്‍ശകരുടെ മുഴുവന്‍ ശ്രദ്ധ. പുതിയ സ്വിഫ്റ്റിനെ കാണുന്നതിനും മുമ്പെ ടൊയോട്ട യാരിസിനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിലാണ് പലരും. ടൊയോട്ട യാരിസ് ഇത്രയ്ക്കും വലിയ കേമനാണോ?

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

വയോസിനെയാണ് വിപണി പ്രതീക്ഷിച്ചത്; എക്‌സ്‌പോയില്‍ ടൊയോട്ട വന്നത് യാരിസുമായി. പക്ഷെ സംഭവം എന്തായാലും ഹിറ്റായി. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് എന്നിവര്‍ക്ക് ആശങ്കപ്പെടാനുള്ള വക യാരിസ് ഒരുക്കി വെച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

ക്യാമറ ഫ്‌ളാഷുകള്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുന്ന യാരിസ് പോര് മുറുകിയ ബി സെഗ്മന്റ് സെഡാന്‍ ശ്രേണിയിലേക്കാണ് വരാനിരിക്കുന്നത്. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ കാറിന്റെ ഒരുക്കം.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഗ്ലോബല്‍ ബി അടിത്തറയിലാണ് പുതിയ ടൊയോട്ട യാരിസിന്റെ ഒരുക്കം.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

4,115 mm നീളവും 1,700 mm വീതിയും 1,475 mm ഉയരവും യാരിസിനുണ്ട്. 2,550 mm നീളമേറിയതാണ് കാറിന്റെ വീല്‍ബേസ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി യാരിസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രത്യേകം വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

മികവാര്‍ന്ന ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന 180 സെക്ഷന്‍ ടയറുകളാണ് 15 ഇഞ്ച് വീലുകളില്‍ ഒരുങ്ങുന്നത്. ഏഷ്യന്‍ വിപണികളില്‍ വില്‍ക്കപ്പെടുന്ന യാരിസിന്റെ മൂന്നാം തലമുറ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് എക്‌സ്‌പോയില്‍ പിറവിയെടുത്തിരിക്കുന്നത്.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

കോണോട് കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന ഹെഡ്‌ലൈറ്റുകളും ഭീമന്‍ ഗ്രില്ലും ഉള്ളടങ്ങുന്നതാണ് യാരിസിന്റെ മുഖരൂപം. ഗ്രില്ല് ഒരല്‍പം 'ഓവറല്ലേ' എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലില്‍ തന്നെയാണ്. ബമ്പറിന് ഇരുവശത്തുമായി ഫോഗ് ലാമ്പുകളുമുണ്ട്. വളരെ ലളിതമാണ് യാരിസിന്റെ സൈഡ് പ്രൊഫൈല്‍.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

മുന്‍ വീല്‍ ആര്‍ച്ചുകളില്‍ നിന്നും പിന്‍ ഡോറിലേക്ക് നീളുന്ന ക്യാരക്ടര്‍ ലൈന്‍ മാത്രമാണ് എടുത്തുപറയാന്‍ മാത്രമുള്ള വിശേഷം. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെയുള്ള 15 ഇഞ്ച് വീലുകള്‍ കാഴ്ചയില്‍ തീരെ ചെറുതായ പോലെ തോന്നും.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

പൊതിഞ്ഞു നില്‍ക്കുന്ന മാതൃകയിലാണ് യാരിസിന്റെ ടെയില്‍ ലാമ്പുകള്‍. ഫൊക്‌സ് ലെതര്‍ സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ചെറിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലുള്ള എസി വെന്റ്; അകത്തളത്തെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

പവര്‍ ഡ്രൈവര്‍ സീറ്റ്, ഏഴു എയര്‍ബാഗുകള്‍, റൂഫിലുള്ള എയര്‍ വെന്റ്, TPMS, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് യാരിസിന്റെ മറ്റു ഫീച്ചറുകള്‍.

പ്രതീക്ഷിച്ചത് വയോസ്, എത്തിയത് യാരിസ്; ടൊയോട്ടയുടെ സെഡാനെ കാണാന്‍ 'പിടിവലി'

ശ്രേണി വാഴുന്ന ഹോണ്ട സിറ്റിയ്ക്കും മാരുതി സിയാസിനും ടൊയോട്ട യാരിസ് ഭീഷണിയാകുമോ എന്നത് കണ്ടറിയണം. ഡീസല്‍ എഞ്ചിന്റെ അഭാവം, കൂടിയ ലാളിത്യം; ഇക്കാര്യങ്ങളില്‍ ടൊയോട്ട ഒന്നുകൂടി ചിന്തിക്കണമെന്നാണ് പലരുടെയും അഭിപ്രായം.

കൂടുതല്‍... #toyota #Auto Expo 2018 #ടോയോട്ട
English summary
Toyota Yaris Unveiled. Read in Malayalam.
Story first published: Friday, February 9, 2018, 13:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark