ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍. ബെംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ട ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഹാച്ച്ബാക്കിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. വിഖ്യാത ഗോള്‍ഫ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് GTD. ആഗോള വിപണിയില്‍ ഗോള്‍ഫ് ആദ്യമെത്തിയത് 1974 -ല്‍. ജര്‍മ്മന്‍ നിരയില്‍ പോളോയ്ക്ക് മേലെ നിലകൊള്ളുന്ന ഗോള്‍ഫ്, ഫോക്‌സ്‌വാഗണിന്റെ ചരിത്രപ്രസിദ്ധ മോഡലാണ്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

ബെംഗളൂരുവിലെ തിരക്കേറിയ നിരത്തില്‍ യാതൊരു മറയും കൂടാതെയാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD -യുടെ പരീക്ഷണയോട്ടം. ഒരുപക്ഷെ മോഡലിനെ ഇന്ത്യയില്‍ കൊണ്ടവരാന്‍ ഫോക്‌സ്‌വാഗണ്‍ ആലോചിക്കുന്നുണ്ടാകാം.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

താത്കാലിക KA രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് കാറില്‍ കാണാം. സാധാരണയായി ദേഹമാസകലം സ്റ്റിക്കര്‍ പതിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ പുതിയ പുതിയ മോഡലിനെ നിരത്തില്‍ പരീക്ഷണയോട്ടത്തിന് ഇറക്കാറ്. ബാഡ്ജുകള്‍ പോലും ഈ അവസരത്തില്‍ പൂര്‍ണമായും കമ്പനി അഴിച്ചുമാറ്റാറുണ്ട്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഗോള്‍ഫ് GTD -യില്‍ ഇത്തരം മുന്‍കരുതലുകളൊന്നും കമ്പനി എടുത്തിട്ടില്ല. ബോഷിന്റെ പുക പരിശോധനായന്ത്രം ഘടിപ്പിച്ചാണ് ഹാച്ച്ബാക്ക് ഓടുന്നത്. ഡീസല്‍ എഞ്ചിനുകളില്‍ നൈട്രജന്‍ ഓക്‌സിഡ് അളവു കുറയ്ക്കാനുള്ള തീവ്രയത്‌നത്തിലാണ് ജര്‍മ്മന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ബോഷ്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

അതേസമയം ഗോള്‍ഫ് GTD -യുടെ വരവു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഫോക്‌സ്‌വാഗണ്‍ ഇന്ത്യ നടത്തിയിട്ടില്ല. എന്നാല്‍ വിപണിയില്‍ ഇടത്തരം പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്ക് ആവശ്യക്കാരേറുന്നതു മുന്നില്‍ക്കണ്ട് ഗോള്‍ഫ് GTD -യെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഗോള്‍ഫ് GTD ഒരുങ്ങുന്നത്. ആഗോള വിപണിയില്‍ മോഡലിന്റെ മൂന്നു ഡോര്‍, അഞ്ചു ഡോര്‍ പരിവേഷങ്ങള്‍ ലഭ്യമാണ്. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, 18 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ ഗോള്‍ഫ് GTD -യുടെ രൂപകല്‍പനയില്‍ ശ്രദ്ധയാകര്‍ഷിക്കും.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

ഹീറ്റ്ഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ഹാച്ച്ബാക്കിലെ വിശേഷങ്ങള്‍. ഇതിനു പുറമെ അത്യാധുനിക സുരക്ഷ സംവിധാനങ്ങളും കാറില്‍ ഒരുങ്ങുന്നുണ്ട്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോക്‌സ്‌വാഗണ്‍ പോളോ GTD -യില്‍ ഇടംപിടിക്കുന്നത്. എഞ്ചിന്‍ 181 bhp കരുത്തും 350 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കുക.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTD ഇന്ത്യയില്‍ — ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ 27 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വില ഗോള്‍ഫ് GTD -യ്ക്ക് പ്രതീക്ഷിക്കാം. നിലവില്‍ പോളോ GTi മാത്രമാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്.

Spy Image Source: Etuners

Most Read Articles

Malayalam
കൂടുതല്‍... #volkswagen #Spy Pics
English summary
Volkswagen Golf GTD Spotted Testing In India. Read in Malayalam.
Story first published: Monday, June 18, 2018, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X