പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

പോളോ ഹാച്ച്ബാക്കിലും അമിയോ കോമ്പാക്ട് സെഡാനിലും പുതിയ പെട്രോള്‍ എഞ്ചിനെ നല്‍കാന്‍ ഒരുങ്ങി ഫോക്‌സ്‌വാഗണ്‍. സംഭവം കേട്ടിട്ട് കരുത്തന്‍ എഞ്ചിനെ പ്രതീക്ഷിച്ചെങ്കില്‍ തെറ്റി, ഇക്കുറി ഫോക്‌സ്‌വാഗണ്‍ നിങ്ങളെ നിരാശപ്പെടുത്തും.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം ഇനി പുതിയ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാകും പോളോയിലും അമിയോയിലും ഇടംപിടിക്കുക.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

76 bhp കരുത്തും 95 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ തുടരും. 74 bhp കരുത്തും 110 Nm toruqe ഉം ഉത്പാദിപ്പിക്കുന്നതാണ് നിലവിലുള്ള 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

ടോര്‍ഖ് കുറഞ്ഞ പുതിയ എഞ്ചിന്റെ പശ്ചാത്തലത്തില്‍ പോളോയും അമിയോയും ഇനി കൂടുതല്‍ 'ഇഴയും' എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇന്ധനക്ഷമതയിലേക്ക് കണ്ണുവെച്ചാണ് പുതിയ എഞ്ചിനുമായുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ വരവ്.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന പോളോയില്‍ 18.5 കിലോമീറ്ററും, അമിയോയില്‍ 20 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യും.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

നിലവില്‍ 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 1.2 ലിറ്റര്‍ എഞ്ചിനിലുള്ള പോളോ കാഴ്ചവെക്കുന്നത്. 17.83 കിലോമീറ്റര്‍ ഇന്ധനക്ഷമത അമിയോയും നല്‍കി വരുന്നുണ്ട്.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ പോളോയുടെയും അമിയോയുടെയും ഇന്ധനക്ഷമത വര്‍ധിക്കുമെങ്കിലും ആവശ്യമായ കരുത്ത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

എന്തായാലും പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഉപഭോക്താക്കള്‍ തൃപ്തരാകാന്‍ സാധ്യതയില്ല. മികവും കരുത്തുമേറിയ 1.2 ലിറ്റര്‍ TSI ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ പോളോയിലും അമിയോയിലും വേണമെന്ന ആവശ്യം നാളുകള്‍ക്ക് മുമ്പെ ഫോക്‌സ്‌വാഗണ്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

പക്ഷെ, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ നല്‍കാനുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയിരിക്കുകയാണ്. അതേസമയം 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോട് കൂടിയ പോളോ, അമിയോ മോഡലുകള്‍ വിപണിയില്‍ എന്നെത്തും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിട്ടില്ല.

പോളോ, അമിയോ മോഡലുകള്‍ക്ക് പുതിയ പെട്രോള്‍ എഞ്ചിനുമായി ഫോക്‌സ്‌വാഗണ്‍

പുതിയ 1.0 ലിറ്റര്‍ എഞ്ചിന്‍ ലഭിച്ചാലും പോളോ, അമിയോ മോഡലുകളുടെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. നിലവില്‍ 5.42 ലക്ഷം രൂപ മുതലാണ് പോളോ ഹാച്ചാബാക്കിന്റെ വില ആരംഭിക്കുന്നത്. 5.5 ലക്ഷം രൂപയാണ് അമിയോ സെഡാന്റെ പ്രാരംഭവില.

Source: MotorOctane

Most Read Articles

Malayalam
English summary
Volkswagen Polo And Ameo To Get New Petrol Engine. Read in Malayalam.
Story first published: Monday, February 19, 2018, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X