TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പുതിയ പോളോ എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ — ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം, ചിത്രങ്ങള്‍ പുറത്ത്
പുതുതലമുറ പോളോയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഫോക്‌സ്‌വാഗണ്‍ ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല. നിരയില്‍ പുതിയ കോമ്പാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉത്സാഹം. ഇതിനുവേണ്ടി 'ഇന്ത്യ 2.0' പദ്ധതിക്ക് കമ്പനി രൂപംകൊടുത്തു കഴിഞ്ഞു.
ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റയോടു മല്ലിടുന്നൊരു എസ്‌യുവി തങ്ങള്‍ക്കും വേണമെന്ന പിടിവാശി ഫോക്‌സ്‌വാഗണിനുണ്ട്. കമ്പനിയുടെ ഈ ആഗ്രഹം പുതിയ പോളോ എസ്‌യുവി പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറകളേതും കൂടാതെ ക്യാമറയില്‍ പതിഞ്ഞ പോളോ എസ്‌യുവി ഫോക്‌സ്‌വാഗണിന്റെ ഒരുക്കങ്ങള്‍ വെളിപ്പെടുത്തുകയാണ്.
രണ്ടുവര്‍ഷം മുമ്പ് 2016 ജനീവ മോട്ടോര്‍ ഷോയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കാഴ്ച്ചവെച്ച ടി-ക്രോസ് ബ്രീസ് കോണ്‍സെപ്റ്റാണ് പോളോ എസ്‌യുവിക്ക് അടിസ്ഥാനം. രാജ്യാന്തര വിപണിയില്‍ ടി-റോക്കിന് താഴെയായിരിക്കും പോളോ എസ്‌യുവിക്ക് സ്ഥാനം.
പുതിയ പോളോ എസ്‌യുവിയുടെ ഡിസൈനില്‍ ടിഗ്വാന്‍, പുതുതലമുറ ടൂറെഗ് മോഡലുകളുടെ നിഴലുകള്‍ തെളിഞ്ഞുകാണാം. മുതിര്‍ന്ന എസ്‌യുവികൾ പുതിയ പോളോ എസ്‌യുവിക്ക് പ്രചോദനമായെന്നു സാരം.
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ മോഡലുകളെക്കാള്‍ വലുപ്പം ഫോക്‌സ് വാഗണ്‍ എസ്‌യുവിക്കുണ്ടെന്നു ചിത്രങ്ങളില്‍ വ്യക്തം. എന്നാല്‍ ടിഗ്വാനോളം വലുപ്പമില്ലാതാനും. ഹ്യുണ്ടായി ക്രെറ്റ, മാരുതി എസ്-ക്രോസ്, ടാറ്റ ഹാരിയര്‍ എന്നിവര്‍ക്കുള്ള മറുപടിയായിരിക്കും പുതിയ പോളോ എസ്‌യുവി.
വരുംഭാവിയില്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കാനിരിക്കുന്ന ക്രോസ്ഓവറുകള്‍ക്ക് പുതിയ പോളോ എസ്‌യുവി ആമുഖം നല്‍കും. അക്രമണോത്സുകത നിറഞ്ഞ ചെറിയ ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിക്ക്. വീതിയേറിയ മുന്‍ ഗ്രില്ലില്‍ സമാന്തരമായാണ് സ്ലാറ്റുകളുടെ ഒരുക്കം.
സ്‌പോര്‍ടി പ്രഭചൊരിയുന്ന ബമ്പറും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. ബോഡിയിലൂടെ കടന്നുപോകുന്ന ഡിസൈന്‍ വരകള്‍ എസ്‌യുവിയുടെ പക്വത വെളിപ്പെടുത്തും.
മോഡലിലുള്ള ഉയര്‍ന്ന വെയിസ്റ്റ് ലൈന്‍ എസ്‌യുവിയുടെ ആകാരത്തിന് അടിവരയിടും. അതേസമയം യുവതലമുറയെ ആകര്‍ഷിക്കുന്നതിന് വേണ്ടി വൈവിധ്യതയുള്ള ഇരട്ടനിറ ശൈലികള്‍ മോഡലിന് ലഭിക്കാന്‍ സാധ്യതയുണ്ട്.
പഞ്ഞമില്ലാത്ത ആഢംബര സുഖസൗകര്യങ്ങളായിരിക്കും അകത്തളത്തില്‍ സജ്ജമാവുക. അകത്തളത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഭാഷി ശൈലിയായിരിക്കും ഡാഷ്‌ബോര്‍ഡിനെന്നു ചിത്രങ്ങള്‍ പറയുന്നു.
പരമാവധി സ്വിച്ചുകളും ബട്ടണുകളും ഒഴിവാക്കാനിയിരിക്കും ഉള്ളില്‍ ഫോക്‌സ്‌വാഗണ്‍ ശ്രമിക്കുക. 2020 ഓടെ കമ്പനി പുറത്തിറക്കാനിരിക്കുന്ന 19 മോഡലുകളില്‍ ഒന്നാണ് പോളോ എസ്‌യുവി.
ഇന്ത്യയില്‍ പോളോയുടെ പ്രചാരം പോളോ എസ്‌യുവിക്കും മുതല്‍ക്കൂട്ടായി മാറുമെന്നാണ് പ്രതീക്ഷയിലാണ് ഫോക്‌സ്‌വാഗണ്‍. സ്‌കോഡ വികസിപ്പിക്കുന്ന MQB-A0-IN അടിത്തറയായിരിക്കും ഇന്ത്യയില്‍ പോളോ എസ്‌യുവി ഉപയോഗിക്കുക.
അതേസമയം പുതിയ എസ്‌യുവി വരുന്നതുവരെ നിരയില്‍ പുതുമ നിലനിര്‍ത്താന്‍ പോളോ, വെന്റോ മോഡലുകള്‍ പരിഷ്‌കരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചതായാണ് വിവരം. പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകളെ ഇക്കാലയളവില്‍ വിപണിയില്‍ പ്രതീക്ഷിക്കാം.
പോളോയുടെയും വെന്റോയുടെയും രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാനാണ് കമ്പനിക്ക് താത്പര്യം. എന്നാല്‍ നിലവിലെ ഡിസൈന്‍ ഭാഷ തന്നെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ പിന്തുടരുക. എഞ്ചിനുകളിലും ഗിയര്‍ബോക്സുകളിലും കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല.
2020 -ല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രമെ പുതിയ എഞ്ചിനുകളെ പോളോ, വെന്റോ മോഡലുകള്‍ക്ക് നല്‍കുന്നതിനെ കുറിച്ചു കമ്പനി ചിന്തിക്കുകയുള്ളു.
Source: AutoExpress