ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

അടുത്തിടെയാണ് പുതിയ ക്രെറ്റയെ ഹ്യുണ്ടായി ചൈനയില്‍ അവതരിപ്പിച്ചത്. രണ്ടാം തലമുറ iX25 എന്ന നാമത്തിലാണ് കമ്പനി ക്രെറ്റയെ അവതരിപ്പിച്ചത്. അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലൂടെ എസ്‌യുവി ഇന്ത്യയിലും അവതരിക്കും. വെന്യുവിന് ശേഷമെത്തുന്ന ഹ്യുണ്ടായിയുടെ രണ്ടാമത് കണക്ടഡ് എസ്‌യുവിയാവും പുതിയ ക്രെറ്റ. വെന്യുവിന്റെ ഉയര്‍ന്ന മോഡലിലുള്ള ഇന്‍ബില്‍റ്റ് സിം സാങ്കേതികത പുതിയ ഹ്യുണ്ടായി ക്രെറ്റ കടമെടുക്കും.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

2020 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാവും പുതിയ ക്രെറ്റ ഇന്ത്യയിലെത്തുക. എസ്‌യുവിയുടെ മെക്കാനിക്കല്‍ വശങ്ങളിലും കമ്പനി കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

ഏഴ് സീറ്ററായിട്ടാവും പുതിയ ഹ്യുണ്ടായി ക്രെറ്റ വില്‍പ്പനയ്‌ക്കെത്തുക. ചൈനയില്‍ അവതരിപ്പിച്ച മോഡലിനെക്കാളും നീളമുണ്ടാവും ഇന്ത്യന്‍ മോഡലിനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് സീറ്ററാവുന്നതിനാല്‍ തന്നെ വിലയിലും ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

മഹീന്ദ്ര XUV500 -യ്ക്ക് സമാനമായ പ്രൈസ് ടാഗിലാവും പുതിയ ഹ്യുണ്ടായി ക്രെറ്റയെത്തുക. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഹ്യുണ്ടായി ക്രെറ്റയ്ക്ക്, മഹീന്ദ്ര XUV500 -യെക്കാളും വില കുറവാണ്.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

വര്‍ഷങ്ങളായി ഹ്യുണ്ടായി നിരയിലെ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയാണ് ക്രെറ്റ. മാത്രമല്ല, ഇന്ത്യയിലെ നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി ശ്രേണിയിലും മുന്‍പന്തിയിലാണ് ഹ്യുണ്ടായി ക്രെറ്റ.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

കടുത്ത മത്സരമുള്ള ശ്രേണിയില്‍ എസ്‌യുവിയുടെ നിലനില്‍പ്പിന് സഹായകമായ പരിഷ്‌കരണങ്ങളും കമ്പനി നല്‍കാന് സാധ്യത. ഈ വര്‍ഷമെത്തുന്ന കിയ സെല്‍റ്റോസിനോട് കിടപിടിക്കുന്ന ഫീച്ചറുകളാവും പുതിയ ക്രെറ്റയില്‍ ഹ്യുണ്ടായി ഒരുക്കുക.

Most Read: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി - വീഡിയോ

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

സെല്‍റ്റോസിന് സമാനമായ വിലയിലാവും പുതിയ ക്രെറ്റയെ കമ്പനി അണിനിരത്തുക. സെല്‍റ്റോസില്‍ നിന്ന് കടമെടുക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനുകളാവും പുതിയ ഹ്യുണ്ടായി ക്രെറ്റയില്‍ തുടിക്കുക.

Most Read: മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള ഈ എഞ്ചിനുകള്‍ ആദ്യം കിയ സെല്‍റ്റോസിലും പിന്നിട് പുതിയ ഹ്യുണ്ടായി ക്രെറ്റ, വെര്‍ന മോഡലുകളിലുമെത്തും.

Most Read: പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

ആറ് സ്പീഡ് മാനുവല്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാവും പുതിയ ക്രെറ്റയിലുണ്ടാവുക. ചൈനയില്‍ അവതരിപ്പിച്ച രണ്ടാം തലമുറ iX25 മോഡലില്‍ നിന്ന് വ്യക്തമാവുന്നത് എസ്‌യുവിയുടെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ടെന്നുള്ളതാണ്.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

ഇപ്പോഴത്തെ മിക്ക എസ്‌യുവികളിലെയും ട്രെന്‍ഡ് പോലെ ഹെഡ്‌ലാമ്പുകള്‍ ബമ്പറിലേക്ക് ചേക്കേറിയതായി കാണാം. എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളാണ് ഹെഡ്‌ലാമ്പുകളുടെ സ്ഥാനത്തുള്ളത്.

ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

നിലവിലുള്ള ക്രെറ്റയെക്കാളും ക്യാബിന്‍ വിശാലത പുത്തന്‍ ഹ്യുണ്ടായി ക്രെറ്റ അവകാശപ്പെടും. മോണോകോഖ് ബോഡിയും മുന്‍വീല്‍ ഡ്രൈവ് സംവിധാനവും തന്നെയാവും പുതിയ ക്രെറ്റയിലും കമ്പനി തുടരുക.

Source:ETAuto

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
All New Hyundai Creta With e-SIM Technology Will Debut At 2020 Auto Expo. Read In Malayalam
Story first published: Tuesday, June 18, 2019, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X