കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

ഡ്രൈവറില്ലാതെ തനിയെ ഡ്രൈവ് ചെയ്യുന്ന ഡ്രൈവ് ഡോട്ട് എഐ എന്ന കാര്‍ കമ്പനിയെ ആപ്പിള്‍ ഏറ്റെടുത്തു. അടച്ച് പൂട്ടലിന്റെ വക്കില്‍ എത്തി നിന്ന കമ്പനിയെ ആഴ്ച്ചകള്‍ മാത്രം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആപ്പിള്‍ ഏറ്റെടുത്തത്. സ്വന്തം രഹസ്യ ഡ്രൈവറില്ലാ കാര്‍ പദ്ധതി ടൈറ്റന് ഒരു ഉണര്‍വ് നല്‍കാന്‍ കൂടെയാണ് ആപ്പിളിന്റെ ഈ നീക്കം എന്ന് കരുതുന്നു.

കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

2015 -ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മെഷീന്‍ ലേര്‍ണിംഗ് വിഭാഗത്തിലെ ചില ഗവേഷകര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ഡ്രൈവ് ഡോട്ട് എഐ. ഒരു വര്‍ഷം മുമ്പ് സ്വയം സഞ്ചരിക്കുന്ന കാര്‍ മേഖലയിലെ വളരെ മികച്ചൊരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായിരുന്നു ഡ്രൈവ് ഡോട്ട് എഐ.

കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

തുടക്കത്തില്‍ ടെക്‌സാസിനുള്ളില്‍ ഷട്ടില്‍ സര്‍വ്വീസുകളായിരുന്നു കമ്പനി നടത്തിയിരുന്നത്. മാനുഷിക ബാക്ക്അപ്പ് ഡ്രൈവറില്ലാതെ സാധാരണ നിരത്തില്‍ നിശ്ചിത റൂട്ട് ടെസ്റ്റുകള്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. റോഡകളുടെ അവ്സ്ഥ മനസ്സിലാക്ക് അപകടങ്ങളെല്ലാം തരണം ചെയ്യാനാണ് ഈ കാറുകള്‍ പ്രോഗ്രാം ചെയ്തിരിക്കുന്നത്.

കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

നിസാന്‍ NV 200 കാറുകളാണ് ഡ്രൈവ് ഡോട്ട് എഐ ഉപയോഗിച്ചിരുന്നത്. ഹൈലറ്റര്‍ ഓറഞ്ച് നിറമായിരുന്നു വാഹനത്തിന്, വശങ്ങളില്‍ നീല സ്‌ട്രൈപ്പുകള്‍ക്കുള്ളില്‍ '' സെല്‍ഫ് ഡ്രൈവിംഗ് വെഹിക്കിള്‍ '' എന്നും എഴുതിയിട്ടുണ്ട്.

Most Read: ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

വാഹനത്തിന്റെ ബോണറ്റില്‍ ഒന്നും, രണ്ടെണ്ണം മുന്‍ ടയറുകള്‍ക്ക് മുകളിലും, ഒരെണ്ണം പിന്‍ഭാഗത്തുമായി വാഹനത്തില്‍ നാല് എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. വഴിയാത്രക്കാര്‍ക്കും മറ്റ് വാഹത്തിന്റെ ഡ്രൈവര്‍മാര്‍ക്കും വിവരങ്ങള്‍ നല്‍കാനാണ് ഈ സ്രീനുകള്‍ ഉപയോഗിക്കുന്നത്. വാഹനം അടുത്തതായി എന്ത് ചെയ്യാന്‍ പോകുന്നു എന്ന് ഇതില്‍ എഴുതി കാണിക്കും.

Most Read: ഇക്കോസ്‌പോര്‍ടിന്റെ ചേട്ടനായി ഫോര്‍ഡ് പൂമ

കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

എന്നാല്‍ ഒട്ടും പ്രതീക്ഷകള്‍ നല്‍കാത്ത ഈ മേഖലയില്‍ നിലനിന്ന് പോകാന്‍ ഇത് മാത്രം മതിയാവുമായിരുന്നില്ല. നിരവധി നിക്ഷേപകരും ഇത്തരം പദ്ധതികള്‍ക്കായി പല ബില്ല്യണ്‍ ഡോളറുകള്‍ ചിലവഴിച്ചിട്ടും സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെയോ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ മൂലമോ നിര്‍ത്തി പോവുകയാണ് ഉണ്ടായിട്ടുള്ളത്.

Most Read: മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

അത്തരം ഒരു അവസ്ഥയുടെ വക്കില്‍ നിന്നും ആപ്പിള്‍ ഏറ്റെടുത്ത ഡ്രൈവ് ഡോട്ട് എഐ കൊണ്ട് തങ്ങളുെട രഹസ്യ സംരധമായിരുന്ന ടൈറ്റന്‍ മെച്ചപ്പെടുത്തി എടുക്കാനുള്ള ശ്രമത്തിലാവും ആപ്പള്‍. ലോകവ്യാപകമായി 5ജി സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ ഈ നീക്കം.

Source: Axios

Most Read Articles

Malayalam
English summary
Apple buys Self driving car start up drive.ai. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X