110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

110 വര്‍ഷത്തെ പാരമ്പര്യം. ഇതിനിടയില്‍ പലരും കടന്നുപോയി. എന്നാല്‍ അന്നും ഇന്നും അത്യാഢംബര കാര്‍ ലോകത്തെ പ്രൗഢ പ്രതാപിയായി ബുഗാട്ടി തുടരുന്നു. ഈ ആഹ്ലാദനിമിഷം പ്രത്യേക ഷിറോണ്‍ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കി ആഘോഷിക്കുകയാണ് ഫ്രഞ്ച് ഹൈപ്പര്‍ കാര്‍ നിര്‍മ്മാതാക്കള്‍. കമ്പനിയുടെ 110 വര്‍ഷം പിന്നിടുന്ന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പുതിയ ഷിറോണ്‍ '110 ആന്‍സ് ബുഗാട്ടി' എഡിഷന്‍ ജന്മം കൊണ്ടു. മാതൃരാജ്യമായ ഫ്രാന്‍സിന്റെ ത്രിവര്‍ണ്ണ പതാകയെ ആധാരമാക്കിയാണ് ഹൈപ്പര്‍കാറിന്റെ ഒരുക്കം.

110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

ആകെ 20 ഷിറോണ്‍ '110 ആന്‍സ് ബുഗാട്ടി' യൂണിറ്റുകള്‍ മാത്രമെ കമ്പനി പുറത്തിറക്കുകയുള്ളൂ. പതിവ് ഷിറോണുകള്‍ പോലെ ഇരട്ടനിറമല്ല പുതിയ ആന്‍സ് എഡിഷന്. പുറംമോടിയില്‍ സ്റ്റീല്‍ ബ്ലൂ നിറം ഫ്രഞ്ച് ചാരുത പകരുന്നു. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത ബോഡിയില്‍ വിഖ്യാത ബുഗാട്ടി ലൈന്‍ (പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റിലെ C ആകൃതി) കാണാം. അലൂമിനിയം നിര്‍മ്മിത ബുഗാട്ടി റേഡിയേറ്ററും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും.

110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

അലോയ് വീലുകളില്‍ പൂശിയിട്ടുള്ള മാറ്റ് ബ്ലാക്ക് നിറം ആന്‍സ് എഡിഷന് കോണ്‍ട്രാസ്റ്റ് പ്രഭാവമേകുന്നു. തിളക്കമുള്ള നീല നിറമാണ് ബ്രേക്ക് കാലിപ്പറുകള്‍ക്ക്. പോളിഷ് ചെയ്ത അലൂമിനിയം ഫില്ലര്‍ ക്യാപ്പും കാറില്‍ പരാമര്‍ശിക്കണം. പിറകില്‍ ഡിഫ്യൂസറിന്റെയും ബമ്പറിന്റെയും നീലത്തിളക്കം ഒറ്റനോട്ടത്തിലെ കണ്ണിലുടക്കും. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന് മാറ്റ് ബ്ലാക്ക് ശൈലി നല്‍കാനാണ് കമ്പനി തീരുമാനിച്ചത്.

110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

സ്‌പോയിലറിന് കീഴ്‌വശം ഫ്രാന്‍സിന്റെ ത്രിവര്‍ണ്ണ നിറം കൈയ്യേറി. ഷിറോണില്‍ സ്‌കൈ വ്യൂ റൂഫ് (ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ക്ക് മുകളിലെ ഉറപ്പിച്ച ഗ്ലാസ്സ് പാനലുകള്‍) ഓപ്ഷനല്ലെങ്കില്‍, '110 ആന്‍സ് ബുഗാട്ടി' എഡിഷനില്‍ ഈ സൗകര്യം അടിസ്ഥാന ഫീച്ചറാണ്. ഉള്ളില്‍ വിശിഷ്ട ശൈലിയിലുള്ള സീറ്റുകള്‍ മുഖ്യാകര്‍ഷണമായി മാറും. ഹെഡ്‌റെസ്റ്റില്‍ പ്രത്യേക 110 ആന്‍സ് ബുഗാട്ടി ബ്രാന്‍ഡിംഗ് കാണാം.

110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

സീറ്റിന് നടുവിലൂടെ ഫ്രാന്‍സിന്റെ ത്രിവര്‍ണ്ണ നിറവും കടന്നുപോകുന്നുണ്ട്. സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റുകളും ബെല്‍റ്റ് ഘടനകളും സീറ്റുകളും ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറമാണ് പിന്തുടരുന്നത്. മേല്‍ത്തരം തുകലും അല്‍ക്കണ്‍ടാരയും കാര്‍ബണ്‍ ഫൈബറും ഉള്ളിലെ പ്രൗഢിയൊട്ടും കുറയാതെ കാത്തുസൂക്ഷിക്കും.

110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

ഇതൊക്കെയാണെങ്കിലും ആന്‍സ് എഡിഷന് ബുഗാട്ടി ഷിറോണിന്റെ എഞ്ചിനില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ബുഗാട്ടി തയ്യാറായിട്ടില്ല. സാധാരണ ഷിറോണിലെ 8.0 ലിറ്റര്‍ W16 ക്വാഡ് ടര്‍ബ്ബോ എഞ്ചിന്‍ സ്‌പെഷ്യല്‍ എഡിഷനിലും തുടരുന്നു. എഞ്ചിന്‍ 1,479 bhp കരുത്തും 1,600 Nm torque ഉം പരമാവധി കുറിക്കും.

110 വര്‍ഷത്തെ പാരമ്പര്യം മുറുക്കെ പിടിച്ച് 'ഫ്രഞ്ച്' എഡിഷന്‍ ബുഗാട്ടി ഷിറോണ്‍

ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സിന്റെയും സങ്കീര്‍ണ്ണമായ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിന്റെയും പിന്തുണയാലാണ് എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലും എത്തുക. പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്റര്‍. ഇതില്‍ക്കൂടുതല്‍ വേഗം കുറിക്കാന്‍ കാറിന് കഴിയുമെങ്കിലും ടയറുകള്‍ക്ക് മര്‍ദ്ദം താങ്ങാനാവില്ല. ഇക്കാരണത്താല്‍ 420 കിലോമീറ്റര്‍ വേഗത്തില്‍ ഷിറോണിന്റെ വേഗം ബുഗാട്ടി നിജപ്പെടുത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
French Special Edition Chiron. Read in Malayalam.
Story first published: Saturday, February 9, 2019, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X