ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

തൊണ്ണൂറുകളിലാണ് പ്യൂഷോ ആദ്യം ഇന്ത്യന്‍ മണ്ണിലെത്തിയത്. പ്യൂഷോ 309 എന്ന ഒറ്റ മോഡലിലൂടെ വിപണി കീഴടക്കാമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ വ്യാമോഹിച്ചു. പക്ഷെ പ്രതീക്ഷ വില്‍പ്പനയോ, പ്രചാരമോ നേടാന്‍ പ്യൂഷോയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ പ്യൂഷോ 1997 -ല്‍ ഫ്രാന്‍സിലേക്ക് മടങ്ങി.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

രണ്ടാംതവണ ഗുജറാത്തില്‍ സ്വന്തം ശാല സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്തെങ്കിലും അവസാന ഘട്ടത്തില്‍ പിഎസ്എ ഗ്രൂപ്പ് പിന്മാറി. യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥ നേരിട്ട തകര്‍ച്ചയായിരുന്നു അന്നു പിന്മാറാന്‍ കാരണം. ഇപ്പോള്‍ മൂന്നാം പുറപ്പാടിനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് കമ്പനി.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമെന്ന് പ്യൂഷോ ഗ്രൂപ്പ് ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു. 2021 -ല്‍ പിഎസ്എയില്‍ നിന്നും ആദ്യ സിട്രണ്‍ കാര്‍ ഇവിടെ വില്‍പ്പനയ്ക്ക് വരും. ഇന്ത്യന്‍ വരവ് മനസ്സില്‍ക്കണ്ട് നേരത്തെ ഹിന്ദുസ്താന്‍ മോട്ടോര്‍സില്‍ നിന്നും അംബാസഡര്‍ ബ്രാന്‍ഡിനെ പ്യൂഷോ സ്വന്തമാക്കിയിരുന്നു.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

ഇന്ത്യയില്‍ ബിര്‍ല ഗ്രൂപ്പാണ് പ്യൂഷോയുടെ പങ്കാളി. 2016 -ല്‍ ഒപ്പുവെച്ച ധാരണ പ്രകാരം ഇന്ത്യയില്‍ ഇരു കമ്പനികളും സംയുക്തമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ച് കാറുകള്‍ പുറത്തിറക്കാനാണ് പിഎസ്എയുടെ നീക്കം.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം നവംബറില്‍ ബിര്‍ലയുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ പുതിയ ശാല കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. 600 കോടി രൂപ നിക്ഷേപത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹൊസൂര്‍ ശാലയില്‍ നിന്നു എഞ്ചിനും ഗിയര്‍ബോക്സുകളും കമ്പനി നിര്‍മ്മിക്കും.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

ഏകദേശം രണ്ടുവര്‍ഷമെടുത്തു പിഎസ്എയുടെ ഹൊസൂര്‍ ശാല പൂര്‍ണ്ണ സജ്ജമാവാന്‍. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം ബിഎസ് VI എഞ്ചിനുകളും മൂന്നുലക്ഷം ഗിയര്‍ബോക്സുകളും ഉത്പാദിപ്പിക്കാനുള്ള ശേഷി ശാലയ്ക്കുണ്ട്. അതേസമയം ശാലയില്‍ നിര്‍മ്മിക്കുന്ന എഞ്ചിന്‍, ഗിയര്‍ബോക്സ് യൂണിറ്റുകള്‍ ഇന്ത്യയില്‍ കമ്പനി വില്‍ക്കില്ല.

Most Read: ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

വിദേശ വിപണികളിലേക്കു യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനിക്ക് ഉദ്ദേശ്യമില്ല. ഭാവിയില്‍ പിഎസ്എ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്യുന്ന പുതിയ കാറുകള്‍ക്ക് ഇവിടെ നിന്നുള്ള എഞ്ചിനും ഗിയര്‍ബോക്സുമായിരിക്കും ലഭിക്കുക. ഇന്ത്യയില്‍ തിരിച്ചെത്തുന്ന കാര്യം പ്യൂഷോ ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥിതിക്ക് പുതുതലമുറ അംബാസഡറിനെ കുറിച്ചുള്ള പ്രതീക്ഷകളും വിപണിയില്‍ സജീവമാവുകയാണ്.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

2017 -ലാണ് 80 കോടി രൂപയ്ക്ക് ഹിന്ദുസ്താന്‍ മോട്ടോര്‍സില്‍ നിന്നും അംബാസഡറിനെ കമ്പനി ഏറ്റെടുത്തത്. പ്യൂഷോ ബ്രാന്‍ഡിനെ ജനകീയമാക്കി മാറ്റാന്‍ അംബാസഡറിന് കഴിയുമെന്ന കാര്യത്തില്‍ കമ്പനിക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ട് മണ്‍മറഞ്ഞ അംബാസഡറിനെ വില്‍പ്പനയ്ക്ക് അവതരിപ്പിച്ച് വിപണിയില്‍ പേരുനേടാനും പ്യൂഷോ ശ്രമിക്കും.

ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് — തിരിച്ചുവരുമോ അംബാസഡര്‍?

1919 മുതല്‍ രാജ്യാന്തര വിപണിയില്‍ നിലകൊള്ളുന്ന വാഹന നിര്‍മ്മാതാക്കളാണ് പ്യൂഷോ. കഴിഞ്ഞവര്‍ഷം 90 രാജ്യങ്ങളിലായി പത്തരലക്ഷം കാറുകളാണ് കമ്പനി വിറ്റത്.

Most Read Articles

Malayalam
കൂടുതല്‍... #പൂഷോ #peugeot
English summary
PSA Groupe To Re-Enter India — To Launch First Citroen Product By Late-2021. Read in Malayalam.
Story first published: Tuesday, February 26, 2019, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X