വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങളെ തിരിച്ചറിയാനായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് വിവിധ സംസ്ഥാന ഗതാഗത അതോറിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

പുതിയ നിര്‍ദ്ദേശം സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെയാണ് സംസ്ഥാന ഗതാഗത അതോറിറ്റികളുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ബന്ധപ്പെട്ടത്.

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

പുതിയ നിര്‍ദ്ദേശ പ്രകാരം പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഇളം നീല നിറത്തിലുള്ള സ്റ്റിക്കറുകളും ഡീസല്‍ വാഹനങ്ങളില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളുമാവണം ഉണ്ടായിരിക്കേണ്ടത്.

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

വാഹനത്തിന്റെ എഞ്ചിന്‍ പതിപ്പ് പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണിത്. പോയ വര്‍ഷം ഒക്ടോബറിലാണ് നിര്‍ദ്ദേശം കോടതി പരിഗണിച്ചത്. ഇതു പ്രകാരം എല്ലാ വാഹനങ്ങളിലും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഹോളോഗ്രാം സ്റ്റിക്കറുകള്‍ ഉണ്ടാവണമെന്നത് കര്‍ശനമാവും.

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

വാഹനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് അതത് സംസ്ഥാനത്തെ ഗതാഗത അതോറിറ്റികളുടെ ചുമതലയാവും.

Most Read: എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാലിത്, വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തിന്റെ തോത് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഉപയോഗിച്ചിരുന്നത്.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ആഗോള താപനം ഉയരുന്ന സാഹചര്യത്തില്‍ അടുത്തിടെ ഫ്രാന്‍സും ഇതേ മാതൃക സ്വീകരിച്ചിരുന്നു. ജര്‍മ്മനി, ഓസ്ട്രിയ, സ്വീഡന്‍, ഡെന്‍മാര്‍ക്, പോളണ്ട്, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങളും കളേര്‍ഡ് ഹോളോഗ്രാം സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നുണ്ട്.

Most Read: കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍

വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

വാഹനങ്ങള്‍ ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ മാത്രമല്ല, മറിച്ച് ഉയര്‍ന്ന മലിനീകരണത്തോത് പുറത്തുവിടുന്ന വാഹനങ്ങളെ തിരിച്ചറിയാനും ഈ സംവിധാനം മുഖേന സാധിക്കും.

Most Read Articles

Malayalam
English summary
Colour Coded Stickers For Cars, Bikes, And Other Vehicles — Coming Soon. Read In Malayalam
Story first published: Thursday, June 27, 2019, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X