പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

ഒരുപിടി പുതിയ പരിഷ്‌കാരങ്ങളുമായി ഡാറ്റ്‌സൻ 2019 റെഡി-ഗോ പുറത്തിറക്കി. നവീകരിച്ച സുരാക്ഷാക്രമീകരണങ്ങളും ഫീച്ചറുകളുമാണ് പുതിയ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 2.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹൈ സ്പീഡ് വാര്‍ണിങ്, ഡ്രൈവറിനും മുന്‍ സീറ്റ് യാത്രക്കാര്‍ക്കുമുള്ള സീറ്റ്‌ബെല്‍റ്റ് വാര്‍ണിങ് എന്നിവയാണ് വാഹനത്തില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

ഉപഭോക്താക്കളുടെ തൃപ്ത്തിയാണ് തങ്ങള്‍ക്കു വലുതെന്നും, അവര്‍ക്ക് എന്നും നല്ല അനുഭവങ്ങള്‍ നല്‍കാന്‍ ഡാറ്റസൻ എന്നും ശ്രമിക്കുമെന്നും സെയില്‍സ് ഡയറക്ടര്‍ ഹര്‍ദ്ദീപ് സിങ് ബ്രാര്‍ പറഞ്ഞു.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

തങ്ങളുടെ ഏറ്റവും ജനപ്രിയമായ മോഡലായ റെഡി-ഗോയില്‍ പുതിയതായി കൊണ്ടുവന്നിരിക്കുന്ന അടിസ്ഥാന ക്രമീകരണങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

നിലവിലുള്ള 0.8 ലിറ്റര്‍ (799 സിസ), 1.0 ലിറ്റര്‍ എഞ്ചിനുകള്‍ തന്നെയാണ് 2019 റെഡി-ഗോയിലും വരുന്നത്. 54 bhp കരുത്തും 72 Nm torque ഉം ഈ 799 സിസി എഞ്ചിന് സൃഷ്ടിക്കാന്‍ കഴിയും. 1.0 ലിറ്റര്‍ എഞ്ചിന്‍ 68 bhp കരുത്തും 91 Nm torque ഉം നല്‍കുന്നതാണ്.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എഞ്ചിന്‍ ഓപ്ഷനിലും വരുന്നത്. എന്നാല്‍ 1.0 ലിറ്റര്‍ പതിപ്പില്‍ ഓപ്ഷണലായി ഒരു സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ ഗിയര്‍ബോക്‌സ് ലഭിക്കും.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

ഉയര്‍ന്ന മൈലേജാണ് വാഹനം കാഴ്ച്ചവയ്ക്കുന്നത്. 0.8 ലിറ്റര്‍ എഞ്ചിന്‍ 22.7 കിലോമീറ്ററും, 1.0 ലിറ്റര്‍ എഞ്ചിന്‍ 22.5 കിലോമീറ്റര്‍ മൈലേജുമാണ് നല്‍കുന്നത്. വാഹനത്തിന് ടോള്‍ ബോയി ഡിസൈനാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 185 mm ആണ് റെഡി-ഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്, വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന വാഹനവും ഇതാണ്.

പുതിയ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായി ഡാറ്റ്സൻ റെഡി-ഗോ

പുതിയ പരിഷ്‌കാരങ്ങള്‍ക്കു പുറമേ രണ്ട് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് വാറന്റി നീട്ടാവുന്നതാണ്. മറ്റു ചിലവുകളൊന്നും കൂടാതെ 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സും കമ്പനി പ്രധാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
2019 Datsun Redi-GO Launched: Updated With New Features & Safety Equipment. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X