ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

കാറുകള്‍ക്ക് ആഢംബര അകത്തളം ഒരുക്കുന്നതില്‍ ഡിസി ഡിസൈന്‍ കഴിഞ്ഞേയുള്ളൂ മറ്റാരും. വിപണിയില്‍ പ്രചാരമുള്ള ഒട്ടുമിക്ക കാറുകളിലും ഡിസി കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വിപണിയില്‍ എത്തിയ മറാസോ എംപിവിയില്‍ ഡിസി ആവിഷ്‌കരിച്ച അകത്തളം ഏറെ ശ്രദ്ധനേടുകയുണ്ടായി. ഇപ്പോള്‍ തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ 'ഡിസി മറാസോ' പതിപ്പ് വില്‍പ്പനയ്ക്ക് ലഭ്യമാണ്.

ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

ഏറ്റവും ഉയര്‍ന്ന M8 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസിയുടെ മറാസോ മോഡിഫിക്കേഷന്‍. തടി നിര്‍മ്മിതമെന്ന് തോന്നിക്കുന്ന ക്യാബിന്‍ ഘടകങ്ങള്‍ എംപിവിയുടെ പ്രീമിയം പകിട്ട് ഉയര്‍ത്തും. മുന്‍ഭാഗത്ത് വലിയ നീണ്ട ക്രോം വര ഡാഷ്‌ബോര്‍ഡിനെ വിഭജിക്കുന്നുണ്ട്. സ്റ്റീയറിങ് വീലിലും ഡോര്‍ പാനലുകളിലും തടിയുടെ പ്രാതിനിധ്യം കാണാം. തടിനിര്‍മ്മിത ചട്ടക്കൂടിനകത്താണ് സെന്റര്‍ കണ്‍സോള്‍.

ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലും എസി കണ്‍ട്രോളുകളിലും മാറ്റമില്ല. ഇതേസമയം മുന്നില്‍ കോ ഡ്രൈവര്‍ സീറ്റ് പവര്‍ യൂണിറ്റാണ്. സെന്റര്‍ കണ്‍സോളിലെ ബട്ടണുകള്‍ മുഖേന മുന്‍ സീറ്റ് ക്രമീകരിക്കാം. മധ്യനിരയില്‍ ഒരുങ്ങുന്ന പുതിയ ലൗഞ്ച് സീറ്റുകള്‍ ഡിസി എഡിഷന്‍ മറാസോയുടെ മുഖ്യവിശേഷമാവുന്നു. മധ്യനിരയിലെ ഇരു ലൗഞ്ച് സീറ്റുകളും വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാം.

Most Read: ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

കാലുകള്‍ വെയ്ക്കാന്‍ പ്രത്യേക ഫൂട്ട്‌റെസ്റ്റുകള്‍ സീറ്റിന്റെ ഭാഗമായുണ്ട്. ക്യാബിന് പൂശിയിട്ടുള്ള ഇളം തവിട്ടുനിറം ഉള്ളിലെ ആഢബരാനുഭവം വര്‍ധിപ്പിക്കും. സാധാരണ മറാസോയില്‍ കുറച്ചുകൂടി കടുപ്പമേറിയ നിറശൈലിയാണ് ഒരുങ്ങുന്നത്. സീറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന മേല്‍ത്തരം അപ്‌ഹോള്‍സറ്ററി തുകലിന്റെ പ്രതീതി സമര്‍പ്പിക്കും. ക്യാബിനിലുടനീളം ഇടംപിടിക്കുന്ന പുതിയ ലൈറ്റിങ് സംവിധാനം മോഡലിന്റെ സവിശേഷതയാണ്.

ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

പാനീയങ്ങള്‍ തണുപ്പോടെ സൂക്ഷിക്കാന്‍ ചെറു ഫ്രിഡ്ജ് പിന്‍ സീറ്റുകള്‍ക്കിടയിലുണ്ട്. മടക്കിവെയ്ക്കാവുന്ന മേശകളും 12V ചാര്‍ജിങ് സോക്കറ്റുകളും മറാസോയുടെ പ്രായോഗികത വര്‍ധിപ്പിക്കും. വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്‍പ്പെടെ പിന്‍നിര യാത്രക്കാര്‍ക്കായി പ്രത്യേക വിനോദോപാധികളും എംപിവിയിലുണ്ട്.

ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

മാറ്റങ്ങള്‍ പ്രധാനമായും ക്യാബിനില്‍ മാത്രമായി പരിമിതപ്പെടുന്നു. പുറംമോടിയിലോ, എഞ്ചിനിലോ ഡിസി ഡിസൈന്‍ കൈകടത്തിയിട്ടില്ല. 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ ഹൃദയം. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും.

Most Read: 35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ആഢംബരം നിറഞ്ഞ് ഡിസി മറാസോ — വീഡിയോ

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്. ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ആദ്യ മഹീന്ദ്ര മോഡല്‍ കൂടിയാണ് മറാസോ.

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക്ക് ബ്രേക്കുകള്‍ (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയക്കായി എംപിവിയിലുണ്ട്.

Source: The World Of Aryan

Most Read Articles

Malayalam
English summary
DC Marazzo: Things To Know. Read in Malayalam.
Story first published: Wednesday, April 10, 2019, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X