ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

വൈദ്യുത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഇവയിലെ 50 ശതമാനം ഘടകങ്ങളെങ്കിലും പ്രാദേശികമായി സമാഹരിക്കണമെന്ന് സര്‍ക്കാര്‍. പ്രാദേശിക തലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. FAME II ( ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) പദ്ധതിയ്ക്ക് കീഴില്‍ വരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ നിര്‍ദ്ദേശം പാലിക്കേണ്ടതായി വരും.

ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍ മിനിസ്റ്റീരിയല്‍ സ്റ്റിയറിംഗ് കമ്മിറ്റിയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഏപ്രില്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി പുതിയ തീരുമാനം മുന്നോട്ട് വച്ചത്.

ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

രാജ്യത്തെ വാഹന വിപണിയെയും നിര്‍മ്മാണ മേഖലയെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ സഹായിക്കുന്നതാണ് ഈ തീരമാനമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

Most Read:ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവരുമായും കമ്മിറ്റി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇരുചക്ര വാഹനങ്ങളില്‍ ഈ നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിര്‍മ്മാതാക്കള്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

തങ്ങളുടെ വൈദ്യുത ബസുകള്‍ ഈ നിര്‍ദ്ദേശം പാലിച്ച് നിര്‍മ്മിക്കാമെന്ന് ടാറ്റ മോട്ടോര്‍സും മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കിന്നതായി 10,000 കോടി രൂപയാണ് FAME II പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുള്ളത്.

ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

വൈദ്യുത ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് പുറമെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ വൈദ്യുത ബസുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയാണ് സര്‍ക്കാരിനുള്ളത്. വ്യവസായികളുമായി ചേര്‍ന്ന് തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വന്‍കിട ബാറ്ററി നിര്‍മ്മാണത്തിന് തുടക്കിമിടുമെന്നതാണ് കാന്ത് കമ്മിറ്റിയുടെ നേതൃത്വത്തിലെടുത്ത രണ്ട് ഡസന്‍ തീരുമാനങ്ങളില്‍ പ്രധാനം.

Most Read:ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വൈദ്യുത ബസുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ വിളിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനകം തന്നെ കാന്ത് കത്തെഴുതിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
FAME II Requires Minimum 50 Per Cent Localization — The Catch: read in malayalam
Story first published: Saturday, April 20, 2019, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X