ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്ന പദവി അലങ്കരിച്ചത് ലംബോര്‍ഗിനി ഉറൂസ് ആണ്. എന്നാല്‍ അതൊക്കെ ഇനി പഴങ്കഥയായി സൂക്ഷിക്കാം. കാരണം ഈ പദവിയ്ക്ക് പുതിയ അവകാശി എത്തിക്കഴിഞ്ഞു. ശ്രേണിയിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എത്തുന്നത് ബെന്റ്‌ലി കുടുംബത്തില്‍ നിന്നാണ്.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

ബെന്റേഗ സ്പീഡ്, ലോകത്തിലെ ഏറ്റവും വേഗമേറിയതും ആഢംബര പൂര്‍ണ്ണവുമായ എസ്‌യുവി. ഇതാണ് ബെന്റേഗ സ്പീഡിന് ബെന്റ്‌ലി നല്‍കുന്ന വിശേഷണം. ഇത്തവണത്തെ ജനീവ മോട്ടോര്‍ ഷോയിലായിരിക്കും ബെന്റേഗ സ്പീഡ് എസ്‌യുവി തന്റെ അരങ്ങേറ്റം കുറിക്കുക.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

വേഗ രാജാവെന്ന് വിശേഷണമുള്ള ബെന്റ്‌ലി ബെന്റേഗ സ്പീഡിന്റെ വേഗത്തിന് മാറ്റ് കൂട്ടുന്നത് 6.0 ലിറ്റര്‍ ശേഷിയുള്ള ഇരട്ട ടര്‍ബോ ചാര്‍ജിംഗ് W12 പെട്രോള്‍ എഞ്ചിനാണ്. ഇത് സൃഷ്ടിച്ചിരുന്നത് 599 bhp കരുത്തായിരുന്നു. എന്നാല്‍ എഞ്ചിന്‍ പരിഷ്‌ക്കരിച്ചതിന് ശേഷം ഇത് 626 bhp ആയി വര്‍ധിച്ചിട്ടുണ്ട്.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

ഇക്കാരണം കൊണ്ട് തന്നെ മുമ്പ് 4.1 സെക്കന്‍ഡുകളില്‍ 96 കിലോമീറ്റര്‍ വേഗം പിന്നിട്ടിരുന്ന ബെന്റേഗ എസ്‌യുവിയ്ക്ക് അത്രയും ദൂരം പിന്നിടാന്‍ ഇപ്പോള്‍ വേണ്ടത് വെറും 3.9 സെക്കന്‍ഡുകള്‍ മാത്രം. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പുത്തന്‍ ബെന്റേഗയുടെ പരമാവധി വേഗം.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

ബ്ലാക്ക് നിറത്തിലുള്ള ബമ്പര്‍ ഗ്രില്ലുകള്‍, ഇരുണ്ട ഹെഡ്‌ലാമ്പുകള്‍, 22 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ ബെന്റേഗ എസ്‌യുവിയുടെ പുറംമോടി വിശേഷങ്ങള്‍. അകത്തളത്തില്‍ അല്‍ക്കണ്‍ടാരയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡയമണ്ട് ശൈലിയിലുള്ള സീറ്റുകള്‍, ഇലുമിനേറ്റഡ് സ്പീഡ് ട്രെഡ്‌പ്ലേറ്റ്, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയാണ് മറ്റ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

ഈ വര്‍ഷം രണ്ടാം പാദം മുതലായാരിക്കും ബെന്റേഗ സ്പീഡ് വിപണിയിലെത്തുക. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, യുക്രൈന്‍, തുര്‍ക്കി, ഇസ്രയേല്‍, വിയറ്റ്‌നാം, ചെന എന്നീ വിപണികളില്‍ ബെന്റേഗ സ്പീഡ് ലഭ്യമാവുകയില്ല. ഈ എസ്‌യുവിയുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ബെന്റ്‌ലി ബെന്റേഗ എസ്‌യുവിയുടെ നാല് കോടി രൂപയാണെന്നിരിക്കേ സ്പീഡ് വകഭേദത്തിന് ഇതില്‍ കൂടുതല്‍ വിലയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ മുകേഷ് അംബാനിയാണ് ഒന്നിലധികം ബെന്റേഗ എസ്‌യുവികള്‍ സ്വന്തമാക്കിയവരില്‍ പ്രമുഖന്‍.

ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളി ബെന്റ്‌ലി ബെന്റേഗ സ്പീഡ് വേഗ രാജാവ്

ലംബോര്‍ഗിനി ഉറൂസിനെക്കാളും ബെന്റേഗ എസ്‌യുവിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക അടുത്തിടെ വിപണിയിലെത്തിയ റോള്‍സ് റോയിസ് കള്ളിനന്‍ ആയിരിക്കും. എന്നാല്‍ കള്ളിനനെക്കാളും വില കുറവാണെന്നതും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതും വിപണിയില്‍ ബെന്റ്‌ലി ബെന്റേഗയ്ക്ക് മുന്‍തൂക്കം നല്‍കും.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
bentley bentayga speed become the fastest suv in the world: read in malayalam
Story first published: Monday, February 18, 2019, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X