ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ പ്രയത്നങ്ങൾ പതുക്കെ ഫലം കാണുന്നു, വാഹന നിർമ്മാതാക്കളും ഹരിത ഭാവിക്കായി ഒരുങ്ങുകയാണ്.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

NEMMP 2020 (നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ) പദ്ധതി പ്രകാരമുള്ള FAME-II സബ്സിഡി കമ്പനികൾക്ക് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതും, വിൽക്കുന്നതും ഉപഭോക്താക്കൾക്ക് അവ വാങ്ങുന്നതിനും വഴിയൊരുക്കുന്നു.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മൂന്നാം തലമുറ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡ് സെഡാൻ ഇന്ത്യയിൽ ആദ്യമായി പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. യാതൊരു മറയും കൂടാതെയാണ് പരീക്ഷണ വാഹനം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പക്ഷേ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് ഓൺ-റോഡ് എമിഷൻ ടെസ്റ്റിംഗ് റിഗ് ഘടിപ്പിച്ചിരിക്കുന്നത് ചിത്രത്തിൽ നമുക്ക് കാണാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹോണ്ട ഇൻസൈറ്റിന്റെ ഹൈബ്രിഡ് പവർട്രെയിനിന്റെ ഏറ്റവും പുതിയ ആവർത്തനത്തിൽ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും, ഒരു ഇലക്ട്രിക് മോട്ടോറുമാണ്. ഇവ രണ്ടും e-CVT പിന്തുണയ്ക്കുന്നു.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

151 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന സെഡാന് ഇലക്ട്രിക് മോട്ടോറിൽ നിന്നുള്ള തൽക്ഷണ torque കാരണം 7.7 സെക്കൻഡിനുള്ളിൽ വിശ്രമത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ലിഥിയം അയൺ ബാറ്ററി പാക്കാണ് വൈദ്യുതി പകരുന്നത്.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളായ കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ സിസ്റ്റം, ഓട്ടോ ഹൈബീം ഹെഡ്ലൈറ്റുകൾ, VSA, TC, ABS & EBD, TPMS എന്നിവയാണ് ഇവയിൽ ചിലത്.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബോൾഡ് ക്രോം ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും അടങ്ങുന്ന താഴ്ന്ന സ്ലംഗ് ശൈലിയിലുള്ള ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയുമായി വാഹനത്തിന്റെ ബാഹ്യ സ്റ്റൈലിംഗ് സംയോജിക്കുന്നു.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ പിൻവശം ഫാസ്റ്റ്ബാക്ക് ശൈലിയാണ് സ്വീകരിക്കുന്നത്. പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്വിച്ച് ഗിയറുകൾ, സ്റ്റിയറിംഗ് വീൽ തുടങ്ങി നിരവധി ഘടകങ്ങൾ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡ് സിവിക്കിൽ നിന്ന് കടമെടുക്കുന്നു.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, പുഷ് ബട്ടൺ സ്റ്റാർട്ട്, ഡ്രൈവർ സീറ്റിനുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, ഹീറ്റഡ് മുൻ സീറ്റുകൾ എന്നിവ ഇൻസൈറ്റിൽ ഹോണ്ട ഒരുക്കുന്നു.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിലെത്തി കഴിഞ്ഞാൽ, ടൊയോട്ട കാമ്രി, സ്കോഡ സൂപ്പർബ് എന്നിവയുമായി ഏറ്റു മുട്ടേണ്ടതിന് ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിനെ തങ്ങളുടെ വാഹന നിരയയിൽ സിവിക്കിന് മുകളിലായി ഹോണ്ട സ്ഥാപിക്കും.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എസ്‌യുവികളുടെ ജനപ്രീതി വർദ്ധിച്ചതിനാൽ അടുത്ത കാലത്തായി രാജ്യത്ത് ഈ ശ്രേണിക്ക് ആവശ്യക്കാർ കുറഞ്ഞു വരികയാണ്. കുറച്ച് ശ്രദ്ധ നേടുന്നതിന് വാഹനത്തിന്റെ വിലനിർണ്ണയം ഹോണ്ടയ്ക്ക വളരെ നിർണ്ണായക ഘടകമാണ്.

ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇൻ‌സൈറ്റ് ഹൈബ്രിഡ്, അല്ലെങ്കിൽ ജാസ് ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയില്ല എന്നാണ് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചത്. ട്രാഫിക്, കാലാവസ്ഥ, റോഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്ത അവസ്ഥകളിൽ ഡാറ്റ ശേഖരിക്കുന്നതിന് തങ്ങൾ വിവിധ പവർട്രെയിനുകളുടെ വിവിധ മോഡലുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയത്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Insight Hybrib Sedan found testing in India. Read more Malayalam.
Story first published: Friday, November 8, 2019, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X