ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

കോമ്പസ് മോഡലുകള്‍ക്ക് വന്‍വിലക്കിഴിവ് പ്രഖ്യാപിച്ച് ജീപ്പ്. 2018 മോഡല്‍ കോമ്പസ് വകഭേദങ്ങളില്‍ 1.2 ലക്ഷം രൂപ വരെ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. പ്രാരംഭ സ്‌പോര്‍ട്, ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് പ്ലസ് വകഭേദങ്ങളൊഴികെ മറ്റെല്ലാ കോമ്പസ് മോഡലുകളിലും ഡിസ്‌കൗണ്ട് ഒരുങ്ങും. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പ്രാരംഭ മോഡലാണ് കോമ്പസ് എസ്‌യുവി. 2018 ജീപ്പ് കോമ്പസ് മോഡലുകളിലെ വിലക്കിഴിവ് ഇങ്ങനെ -

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്
 • കോമ്പസ് 1.4 ലിമിറ്റഡ് 4X2 (ഓട്ടോമാറ്റിക്) — 60,000 രൂപ
 • കോമ്പസ് 1.4 ലിമിറ്റഡ് (O) — 95,000 രൂപ
 • കോമ്പസ് 1.4 ലിമിറ്റഡ് (O) ബ്ലാക്ക് പാക്ക് (ഓട്ടോമാറ്റിക്) — 1.1 ലക്ഷം രൂപ
 • കോമ്പസ് 2.0 ലോങ്ങിറ്റിയൂഡ് 4X2 — 50,000 രൂപ
 • കോമ്പസ് 2.0 ലോങ്ങിറ്റിയൂഡ് 4X2 (O) — 50,000 രൂപ
 • കോമ്പസ് 2.0 ലിമിറ്റഡ് 4X2 — 60,000 രൂപ
 • കോമ്പസ് 2.0 ലിമിറ്റഡ് 4X2 (O) — 95,000 രൂപ
 • കോമ്പസ് 2.0 ലിമിറ്റഡ് 4X2 (O) ബ്ലാക്ക് പാക്ക് — 1.1 ലക്ഷം രൂപ
 • കോമ്പസ് 2.0 ലിമിറ്റഡ് 4X4 — 1 ലക്ഷം രൂപ
 • കോമ്പസ് 2.0 ലിമിറ്റഡ് 4X4 (O) — 1.05 ലക്ഷം രൂപ
 • കോമ്പസ് 2.0 ലിമിറ്റഡ് 4X4 (O) ബ്ലാക്ക് പാക്ക് — 1.2 ലക്ഷം രൂപ
ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

അവതരിച്ച കാലത്ത് കോമ്പസ് വിപണിയില്‍ തരംഗം സൃഷ്ടിച്ചെങ്കിലും അടുത്തിടെയായി ബേബി ജീപ്പ് വാങ്ങാന്‍ വരുന്നവരുടെ എണ്ണം രാജ്യത്ത് കുറയുകയാണ്. ഇടക്കാലത്ത് വില്‍പ്പനയില്‍ XUV500 -യെ കോമ്പസ് കടത്തിവെട്ടിയെങ്കിലും എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര മത്സരം തിരിച്ചുപിടിക്കുകയുണ്ടായി.

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

ഇപ്പോള്‍ ടാറ്റ ഹാരിയര്‍ കൂടി ചുവടുറപ്പിക്കുമ്പോള്‍ കോമ്പസിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാവുന്നു. നിലവില്‍ ഒന്നരവര്‍ഷത്തിലേറെ പഴക്കമുണ്ട് കോമ്പസിന്. എന്തായാലും പുതിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്ന കോമ്പസ് യൂണിറ്റുകള്‍ വിറ്റുതീര്‍ക്കാന്‍ സഹായിക്കുമെന്ന് കമ്പനി കരുതുന്നു.

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളിലാണ് ജീപ്പ് കോമ്പസ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പെട്രോള്‍ മോഡലിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം കുറിക്കും. 170 bhp കരുത്തും 350 Nm torque -ഉം സൃഷ്ടിക്കാന്‍ എസ്‌യുവിയിലെ 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്.

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

കോമ്പസ് പെട്രോള്‍ മോഡലുകള്‍ക്ക് മുന്‍ വീല്‍ ഡ്രൈവ് സംവിധാനം മാത്രമെയുള്ളൂ. അതേസമയം ഡീസല്‍ മോഡലുകളില്‍ മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അടിസ്ഥാനമായി ഒരുങ്ങുന്നു. എന്നാല്‍ പെട്രോള്‍ പതിപ്പില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനലായുണ്ട്.

Most Read: ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

വിപണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക്, നൈറ്റ് ഈഗിള്‍ പതിപ്പുകള്‍ അവതരിപ്പിച്ച് കളം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജീപ്പ്. ഇതില്‍ ട്രെയില്‍ഹൊക്ക് പതിപ്പ് ഇവിടെ ആദ്യമെത്തും. കോമ്പസ് നിരയിലെ ഏറ്റവും സ്‌പോര്‍ടി പതിപ്പായിരിക്കും ട്രെയില്‍ഹൊക്ക്.

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

മോഡലിന്റെ വരവു പ്രമാണിച്ചു ഡീലര്‍ഷിപ്പുകള്‍ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ട്രെയില്‍ഹൊക്ക് പതിപ്പില്‍ കൂടുതല്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ജീപ്പ് നല്‍കും.

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

പുതിയ റോക്ക് മോഡാണ് മോഡലിന്റെ പ്രധാന വിശേഷം. ജീപ്പിന്റെ ആക്ടിവ് ഡ്രൈവ് ലോ റേഞ്ച് 4X4 സംവിധാനമാണ് റോക്ക് മോഡ് ഉപയോഗിക്കുക. ട്രെയില്‍ഹൊക്കിന് ശേഷം വരാന്‍ പോകുന്ന കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിന് ലിമിറ്റഡ് വകഭേദം ആധാരമാകും.

ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

രൂപത്തിലും ഭാവത്തിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമെ കോമ്പസ് നൈറ്റ് ഈഗിള്‍ അവകാശപ്പെടുകയുള്ളൂ. പരിഷ്‌കരിച്ച 18 ഇഞ്ച് അലോയ് വീലുകള്‍, തിളക്കമേറിയ കറുത്ത ഡിസൈന്‍ ഘടനകള്‍, പുതിയ നിറങ്ങള്‍ എന്നിവയെല്ലാം നൈറ്റ് ഈഗിള്‍ പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Discounts – February 2019. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X