TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലംബോര്‍ഗിനി ഹുറാക്കാന് ഇവോ ഇന്ത്യയില്‍, വില 3.73 കോടി രൂപ
3.73 കോടി രൂപ വിലയില്‍ ലംബോര്‍ഗിനി ഹുറാക്കാന് ഇവോ ഇന്ത്യയില്‍ എത്തി. ഇനി മുതല്‍ ഹുറാക്കാന് പകരക്കാരനായി പുതിയ ഹുറാക്കാന് ഇവോ നിരയില്‍ തലയുയര്‍ത്തും. സാങ്കേതികമായി ഹുറാക്കാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് ഇവോയെങ്കിലും, നൂതന സംവിധാനങ്ങളുടെ ധാരാളിത്തം മോഡലിന് പുതുതലമുറ ലംബോര്‍ഗിനി ഹുറാക്കാനെന്ന വിശേഷണം ചാര്‍ത്തുന്നു.
പുറംമോടിയെക്കാള്‍ എഞ്ചിനില്‍ നിര്‍ണായക മാറ്റങ്ങള്‍ കുറിച്ചാണ് ഹുറാക്കാന് ഇവോ കടന്നുവരുന്നത്. അതേസമയം സാധാരണ ഹുറാക്കാനില്‍ നിന്നും വേറിട്ടുനില്‍ക്കാനുള്ള അലങ്കാര ചമയങ്ങള്‍ ഇവോയ്ക്ക് ലഭിച്ചിട്ടുണ്ടുതാനും. ഹുറാക്കാനെപോലെ മൂര്‍ച്ചയേറിയ ഡിസൈന്‍ ശൈലി ഹുറാക്കാന് ഇവോയും പിന്തുടരുന്നു. എയറോഡൈനാമിക് മികവ് മുന്‍നിര്‍ത്തി ബോഡിയില്‍ ചെറിയ പരിഷ്കാരങ്ങള്‍ കാണാം.
മുന്നില്‍ പുതിയ സ്പ്ലിറ്ററാണ് ഒരുങ്ങുന്നത്. വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കും ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. വശങ്ങളില് 20 ഇഞ്ച് വലുപ്പമുള്ള പുത്തന്‍ അലോയ് വീലുകള്‍ പരാമര്‍ശിക്കണം. ഹുറാക്കാന് പെര്‍ഫോര്‍മന്തെയുടെ പ്രഭാവം പിന്നഴകില്‍ അനുഭവപ്പെടും. ബമ്പറിന് മുകള്‍ ഭാഗത്താണ് പുകക്കുഴലുകള്‍. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയില്‍ നിന്ന് സ്പോയിലര്‍ ഉത്ഭവിക്കുന്നു.
വലിയ ഡിഫ്യൂസര്‍ മാത്രം മതി ഹുറാക്കാന് ഇവോയുടെ കരുത്ത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍. ആദ്യം സൂചിപ്പിച്ചതുപോലെ എഞ്ചിനിലാണ് നിര്‍ണായക പരിഷ്കാരങ്ങള്‍. ഹുറാക്കാന് പെര്ഫോര്മന്തെയിലെ 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിന് ഹുറാക്കാന് ഇവോയിലും കരുത്തുപകരും.
640 bhp കരുത്തും 600 Nm torque -മുണ്ട് എഞ്ചിന്. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന് കരുത്ത് നാലു ചക്രങ്ങളിലേക്കുമെത്തുക. ടൈറ്റാനിയം ഇന്‍ടെയ്ക്ക് വാല്‍വുകളും ഭാരംകുറഞ്ഞ എക്സ്ഹോസ്റ്റ് സംവിധാനവും കാറില്‍ ശബ്ദഗാംഭീര്യം ഉറപ്പുവരുത്തും. കേവലം 1,422 കിലോ മാത്രമെ പുതിയ ലംബോര്‍ഗിനി ഹുറാക്കാന് ഇവോയ്ക്ക് ഭാരമുള്ളൂ.
ഇക്കാരണത്താല്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ മോഡലിന് 2.9 സെക്കന്‍ഡുകള്‍ മതി. പൂജ്യത്തില്‍ ഇരുന്നൂറു കിലോമീറ്റര്‍ വേഗം ഒമ്പതു സെക്കന്‍ഡുകള്‍ കൊണ്ട് ഇവോ പിന്നിടും. മണിക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗം. പിന് വീല്‍ സ്റ്റീയറിംഗും ടോര്‍ഖ് വെക്ടറിംഗ് സംവിധാനവും നിയന്ത്രിക്കുന്ന LDVI സാങ്കേതികവിദ്യയും ഇക്കുറി ഹുറാക്കാന് ഇവോയിലുണ്ട്.
അകത്തളത്തില്‍ സൗകര്യങ്ങള്‍ക്ക് യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. 8.4 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീന്‍ ഉള്ളില്‍ മുഖ്യാകര്‍ഷണമായി മാറും. ഈ വര്‍ഷം അറുപതു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യയില്‍ ലംബോര്‍ഗിനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞവര്‍ഷം 45 കാറുകള്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യത്ത് വില്‍ക്കുകയുണ്ടായി. 2017 -ല്‍ ലംബോര്‍ഗിനിയുടെ വില്‍പ്പന 26 യൂണിറ്റായിരുന്നു. അടുത്ത നാല് വര്‍ഷത്തിനകം ഇന്ത്യയെ തങ്ങളുടെ സുപ്രധാന വിപണിയാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞമാസം പുത്തന്‍ അവന്റഡോര്‍ SVJ പതിപ്പിനെയും ലംബോര്‍ഗിനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.