നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

ഇപ്പോഴുള്ള ഥാറിനെ ഇനി അധികകാലം മഹീന്ദ്രയ്ക്ക് വില്‍ക്കാനാവില്ല. 2019 ഒക്ടോബര്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടം, ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം കര്‍ശനമാവും. ക്രാഷ് ടെസ്റ്റ് കടമ്പകള്‍ കടക്കാന്‍ ഥാറിനെ കമ്പനിക്ക് ഗൗരവമായി പരിഷ്‌കരിക്കേണ്ടതുണ്ട്. കൂടുതല്‍ വലുപ്പവും സുരക്ഷയുമുള്ള പുതുതലമുറ ഥാര്‍ വരാനിരിക്കെ, നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തിടുക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര.

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌പെഷ്യല്‍ എഡിഷന്‍ ഥാര്‍ യൂണിറ്റുകള്‍ പുറത്തിറക്കി ഈ പ്രതിസന്ധിക്ക് കമ്പനി പോംവഴി കണ്ടെത്തും. ഇതുവരെ മഹീന്ദ്ര നല്‍കാന്‍ കൂട്ടാക്കാതിരുന്ന ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം ഥാര്‍ സ്‌പെഷ്യല്‍ എഡിഷന് ലഭിക്കുമെന്നാണ് വിവരം.

Most Read: കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

ഇതേസമയം, ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ മുഴുവന്‍ സ്‌പെഷ്യല്‍ എഡിഷനില്‍ ഇടംപിടിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഡ്രൈവര്‍ എയര്‍ബാഗ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളെന്നിവ പുതിയ കാറുകളില്‍ നിര്‍ബന്ധമായും വേണമെന്ന് BNVSAP ചട്ടങ്ങളില്‍ പറയുന്നു.

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

പുറംമോടിയിലും അകത്തളത്തിലും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയാകും സ്‌പെഷ്യല്‍ എഡിഷനെ കമ്പനി അവതരിപ്പിക്കുക. നിരയില്‍ വേറിട്ടു നില്‍ക്കാന്‍ ഈ മാറ്റങ്ങള്‍ മോഡലിനെ സഹായിക്കും. എസ്‌യുവിയുടെ അലോയ് വീലുകളിലും പരിഷ്‌കാരങ്ങളുണ്ടാവും. എന്നാല്‍ എഞ്ചിന്‍ വിഭാഗത്തില്‍ മഹീന്ദ്ര ഇടപെടില്ല.

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

ഇപ്പോഴുള്ള 2.5 ലിറ്റര്‍ CRDe ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഥാറിലും തുടരും. എഞ്ചിന് 105 bhp കരുത്തും 247 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന പിന്‍ ചക്രങ്ങളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുന്നത്. ഇതേസമയം നാലു വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കേസ് ഭാഗികമായി എസ്‌യുവിയില്‍ പ്രവര്‍ത്തിക്കും.

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

നിലവില്‍ 9.49 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാറിന് വിപണിയില്‍ വില (ദില്ലി ഷോറൂം). പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഥാറിന് 50,000 രൂപയോളം കൂടുതല്‍ വില പ്രതീക്ഷിക്കാം. എന്തായാലും പുതിയ സുരക്ഷാ, മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഥാര്‍ DI പതിപ്പിനെ നിരയില്‍ നിന്നും കമ്പനി പിന്‍വലിക്കും.

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

പുതുതലമുറ ഥാറില്‍ ഭാരത് സ്റ്റേജ് VI നിലവാരമുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും തുടിക്കുക. മാനുവല്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡായിരിക്കും. ഥാറിന്് പിന്നാലെ പുതുതലമുറ സ്‌കോര്‍പിയോ, XUV500 മോഡലുകളിലും ഇതേ എഞ്ചിന്‍ യൂണിറ്റ് നല്‍കാനാണ് മഹീന്ദ്രയുടെ നീക്കം.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

എന്നാല്‍ മോഡലുകളെ അടിസ്ഥാനപ്പെടുത്തി 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കും. നാലു വീല്‍ ഡ്രൈവ്, കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ ഓഫ്റോഡ് സംവിധാനങ്ങള്‍ 2020 മഹീന്ദ്ര ഥാറില്‍ പ്രതീക്ഷിക്കാം.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar To Get Special Edition With ABS. Read in Malayalam.
Story first published: Tuesday, April 16, 2019, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X