TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

പരിഷ്‌കാരങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത് അടുത്തിടെയാണ്. അകത്തളത്തിലും പുറംമോടിയിലും പുതുമ വരിച്ചെത്തിയ TUV300 -യില്‍ എഞ്ചിനും ഗിയര്‍ബോക്‌സിനും മാത്രം പരിഷ്‌കാരങ്ങള്‍ സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ TUV300 നിരയില്‍ നിന്നും എഎംടി മോഡലിനെ കമ്പനി പിന്‍വലിച്ചു.

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

നേരത്തെ എസ്‌യുവിയുടെ T8, T10 വകഭേദങ്ങളിലാണ് എഎംടി ഗിയര്‍ബോക്‌സ് ലഭ്യമായിരുന്നത്. മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം നിലവില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ TUV300 മോഡലുകളിലൂള്ളൂ. പുതിയ XUV300 ഓട്ടോമാറ്റിക്കിന്റെ വരവ് മുന്‍നിര്‍ത്തിയാണ് TUV300 എഎംടിയുടെ പിന്‍മാറ്റം.

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

നഗരങ്ങളില്‍ XUV300 -യ്ക്ക് പ്രചാരമേറുമ്പോള്‍ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് TUV300 -യ്ക്ക് ആവശ്യക്കാര്‍ കൂടുതല്‍. ഇക്കാരണത്താല്‍ എഎംടിയുടെ ഗിയര്‍ബോക്‌സിന്റെ അഭാവം TUV300 വില്‍പ്പനയെ സാരമായി ബാധിക്കില്ല. മറുഭാഗത്ത് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂവെന്ന ആക്ഷേപം തുടച്ചുനീക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര XUV300.

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

എന്തായാലും TUV300 എഎംടി പിന്‍മാറിയ സാഹചര്യത്തില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും ടാറ്റ നെക്‌സോണും മാത്രമാണ് ഇപ്പോള്‍ നാലു മീറ്ററില്‍ താഴെയുള്ള ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍. ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും പുതിയ ഹ്യുണ്ടായി വെന്യുവിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുണ്ടെങ്കിലും ഡീസല്‍ പതിപ്പില്‍ ഇവ ലഭ്യമല്ല.

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

വിറ്റാര ബ്രെസ്സയുടെ കാര്യമെടുത്താല്‍ 8.69 ലക്ഷം രൂപയ്ക്കാണ് പ്രാരംഭ ബ്രെസ്സ ഡീസല്‍ ഓട്ടോമാറ്റിക് വില്‍പ്പനയ്ക്ക് വരുന്നത്. ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ 10.65 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം). 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ DDiS എഞ്ചിനില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് മാരുതി സമര്‍പ്പിക്കുന്നതും.

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

8.84 ലക്ഷം രൂപയ്ക്കാണ് നെക്‌സോണ്‍ ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകളുടെ വരവ്. ഏറ്റവും ഉയര്‍ന്ന നെക്‌സോണ്‍ ഡീസല്‍ ഓട്ടോമാറ്റിക്കിന് വില 10.90 ലക്ഷം രൂപ വരെ വര്‍ധിക്കും (ദില്ലി ഷോറൂം). 1.5 ലിറ്റര്‍ റെവടോര്‍ഖ് യൂണിറ്റാണ് നെക്‌സോണ്‍ ഡീസലില്‍ തുടിക്കുന്നത്.

Most Read: അടുത്ത വര്‍ഷം ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

എഞ്ചിന്‍ 108 bhp കരുത്തും 260 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് നെക്‌സോണിലെ എഎംടി ഗിയര്‍ബോക്‌സ്. 100 bhp കരുത്തും 240 Nm torque -മാണ് TUV300 ഫെയ്‌സ്‌ലിഫ്റ്റിലെ എംഹൊക്ക് 100 ഡീസല്‍ എഞ്ചിന് സൃഷ്ടിക്കുന്നത്.

Most Read: മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു — വീഡിയോ

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

നിരയില്‍ നിന്നും എഎംടി ഗിയര്‍ബോക്‌സ് അപ്രത്യക്ഷമായ സാഹചര്യത്തില്‍ ഇനി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ എസ്‌യുവിയിലുള്ളൂ. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ TUV300 -യിലുണ്ട്.

Most Read: ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

ഏഴു നിറങ്ങളിലാണ് എസ്‌യുവി വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. അടുത്തവര്‍ഷം ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ TUV300 -യുടെ വില വിപണിയില്‍ കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 AMT Discontinued. Read in Malayalam.
Story first published: Monday, May 27, 2019, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X