സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും കൂടി

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി മാരുതി ആള്‍ട്ടോ K10. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ആള്‍ട്ടോ K10 ഹാച്ച്ബാക്കിനെ മാരുതി പുതുക്കി. ഇതോടെ കാറിന്റെ വിലയും ഉയര്‍ന്നു. 3.66 ലക്ഷം രൂപ മുതല്‍ പുതിയ ആള്‍ട്ടോ വില കുറിക്കും.

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

അധിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങുന്നതിനെ തുടര്‍ന്ന് പതിനായിരം രൂപയുടെ വിലവര്‍ധനവാണ് ആള്‍ട്ടോ K10 വകഭേദങ്ങളില്‍ കമ്പനി വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ കാറിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ ഒരുങ്ങും.

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

പുതിയ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നതൊഴിച്ചാല്‍ മാരുതി ആള്‍ട്ടോ K10 -ന് മറ്റു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ K10 മോഡലുകളിലും തുടരുന്നു. എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം പരമാവധി കുറിക്കും. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാറില്‍ മാരുതിയുടെ വാഗ്ദാനം.

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

പെട്രോള്‍ - സിഎന്‍ജി പതിപ്പും ആള്‍ട്ടോ K10 -ലുണ്ട്. സിഎന്‍ജി കിറ്റിന്റെ പശ്ചാത്തലത്തില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 58 bhp കരുത്തും 78 Nm torque -മാണ് സൃഷ്ടിക്കുക. പെട്രോള്‍, പെട്രോള്‍ - സിഎന്‍ജി പതിപ്പുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു. ഇതേസമയം പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ലഭ്യമാണ്.

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവാനിരിക്കെ, കാറുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കേണ്ടതുണ്ട്.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

വരുംദിവസങ്ങളില്‍ മറ്റു കമ്പനികളും സമാന നടപടികളുമായി മുന്നോട്ടു വരും. നിലവില്‍ മാരുതിയുടെ ഏറ്റവും ചെറിയ കാറുകളില്‍ ഒന്നായ ആള്‍ട്ടോ K10, ആദ്യമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. വിപണിയില്‍ പോര് മുറുകുന്നത് കണ്ട് അണിയറയില്‍ പുത്തന്‍ ആള്‍ട്ടോയെ തയ്യാറാക്കാനുള്ള തിടുക്കവും മാരുതിക്കുണ്ട്.

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

പുതിയ ആള്‍ട്ടോയുടെ രൂപകല്‍പ്പന ഏറെക്കുറെ പൂര്‍ത്തിയായി. കാറുമായി പരീക്ഷണയോട്ടം നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍ കമ്പനി. റെനോ ക്വിഡിനെ പോലെ മൈക്രോ എസ്‌യുവി ശൈലിയാണ് പുതിയ ആള്‍ട്ടോയ്ക്ക്. ക്യാമറ പകര്‍ത്തിയ കാറിന്റെ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം.

Most Read: ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും

നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ നീളവും വീതിയും ഉയരവും പുതിയ പതിപ്പിനുണ്ട്. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം ആള്‍ട്ടോയില്‍ കരുതാം. അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്സ്പോയില്‍ മാരുതിയുടെ തുറുപ്പുച്ചീട്ടാകും പുത്തന്‍ ആള്‍ട്ടോ.

Most Read Articles

Malayalam
English summary
Maruti Alto K10 Gets New Safety Features. Read in Malayalam.
Story first published: Friday, April 12, 2019, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X