ഒന്നാം സ്ഥാനം തിരികെ പിടിച്ച് മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ നാലാമത്

By Rajeev Nambiar

പത്തുലക്ഷത്തിന് താഴെയുള്ള കാറുകളില്‍ അന്നും ഇന്നും മാരുതിയാണ് രാജാവ്. ഓരോ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോഴും കാണാം മാരുതിയുടെ അപ്രമാദിത്വം. ജനുവരിയിലും ചിത്രം വ്യത്യസ്തല്ല. രാജ്യത്ത് ഏറ്റവുമധികം വിറ്റുപോയ ആദ്യ പത്തു കാറുകളില്‍ ഏഴെണ്ണം മാരുതി മോഡലുകളാണ്. ഇന്ത്യന്‍ മിനി കാര്‍ സെഗ്മന്റില്‍ ആള്‍ട്ടോയാണ് ഒന്നാം നമ്പര്‍. ഇടത്തരം ഹാച്ച്ബാക്ക് സെഗ്മന്റില്‍ സ്വിഫ്റ്റും ബലെനോയും വാഴുന്നു. എംപിവി നിരയില്‍ എര്‍ട്ടിഗയെ പിന്തള്ളാന്‍ മഹീന്ദ്ര മറാസോയ്ക്ക് കഴിഞ്ഞിട്ടില്ല.

ഒന്നാം സ്ഥാനം തിരികെ പിടിച്ച് മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ നാലാമത്

കോമ്പാക്ട് എസ്‌യുവി നിരയിലാകട്ടെ വിറ്റാര ബ്രെസ്സ മാസ്മരിക വിജയം തുടരുന്നു. ചെറുകാര്‍ ശ്രേണിയില്‍ പുത്തന്‍ വാഗണ്‍ആറും സെലറിയോയും പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നതോടെ വിപണിയില്‍ ഏറിയപങ്കും മാരുതി കൈയ്യടക്കി. നേരത്തെ ഡിസംബറില്‍ വാഗണ്‍ആര്‍ വില്‍പ്പന കൂപ്പുകുത്തിയിരുന്നു. 2,600 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് അന്നു ഹാച്ച്ബാക്ക് കുറിച്ചത്.

ഒന്നാം സ്ഥാനം തിരികെ പിടിച്ച് മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ നാലാമത്

2019 വാഗണ്‍ആറിന്റെ വരവ് പ്രമാണിച്ച് 2018 മോഡലിന്റെ ഉത്പാദനം നിര്‍ത്തിയതാണ് ഡിസംബറില്‍ വാഗണ്‍ആര്‍ വില്‍പ്പന ഇടിയാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ നിരയില്‍ തലയുയര്‍ത്തിയ പുത്തന്‍ വാഗണ്‍ആര്‍ ശ്രേണിയില്‍ ലീഡ് തിരിച്ചുപിടിച്ചു. 10,048 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജനുവരി 22 -ന് അവതരിച്ച വാഗണ്‍ആര്‍ നേടിയത്.

ഒന്നാം സ്ഥാനം തിരികെ പിടിച്ച് മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ നാലാമത്

ചെറുകാര്‍ ശ്രേണിയില്‍ വാഗണ്‍ആറിന് തൊട്ടുപിന്നില്‍ സെലറിയോയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. 9,217 സെലറിയോ യൂണിറ്റുകള്‍ പോയമാസം മാരുതി വിറ്റു. ടാറ്റ ടിയാഗൊയാണ് പട്ടികയില്‍ മൂന്നാമന്‍. 8,041 യൂണിറ്റുകളുടെ വില്‍പ്പന ടിയാഗൊയില്‍ ടാറ്റ കുറിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ സാന്‍ട്രോ ഇക്കുറി നാലാമനാണ്. 8,000 യൂണിറ്റുകളുടെ വില്‍പ്പന ഹ്യുണ്ടായി സാന്‍ട്രോ നേടി.

ഒന്നാം സ്ഥാനം തിരികെ പിടിച്ച് മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ നാലാമത്

കഴിഞ്ഞമാസം 151,721 യൂണിറ്റ് കാറുകളാണ് മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റത് (ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ). ആഭ്യന്തര വില്‍പ്പന മാത്രം നോക്കിയാല്‍ 142,150 കാറുകള്‍ കഴിഞ്ഞമാസം മാരുതി ഡീലര്‍ഷിപ്പുകളിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം കൂടുതല്‍. 9,571 കാര്‍ യൂണിറ്റുകളാണ് ജനുവരിയില്‍ കമ്പനി കയറ്റുമതി ചെയ്തത്. കാര്യമായ ഇടിവ് സംഭവിച്ചതും കയറ്റുമതിയിലാണ്.

ഒന്നാം സ്ഥാനം തിരികെ പിടിച്ച് മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ നാലാമത്

2018 ജനുവരിയില്‍ 10,751 യൂണിറ്റുകള്‍ മാരുതി കയറ്റുമതി ചെയ്യുകയുണ്ടായി. എന്തായാലും നിരയില്‍ കൂടുതല്‍ കാറുകള്‍ വന്ന സ്ഥിതിക്ക് ഫെബ്രുവരി വില്‍പ്പനയില്‍ മാരുതി കുതിച്ചുച്ചാട്ടം നടത്തുമെന്നാണ് വിലയിരുത്തല്‍. പുതിയ ബലെനോ, വാഗണ്‍ആര്‍ മോഡലുകള്‍ക്കായുള്ള പിടിവലി ഡീലര്‍ഷിപ്പുകളില്‍ തുടരുന്നു.

ഈ മാസം പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലിനെയും കമ്പനി കൊണ്ടുവരും. എര്‍ട്ടിഗയിലും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കാനുള്ള പുറപ്പാടിലാണ് മാരുതി. നിലവിലെ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന് പകരമായി കമ്പനി സ്വയം വികസിപ്പിച്ച ഡീസല്‍ എഞ്ചിന്‍ യൂണിറ്റാണിത്.

Most Read Articles

Malayalam
English summary
2019 Maruti WagonR 2019 January Sales. Read in Malayalam.
Story first published: Thursday, February 14, 2019, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X