മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേതഗതി വരുത്തി കേന്ദ്ര ഗതാഗത മന്ത്രി സമര്‍പ്പിച്ച ബില്ല് രാജ്യസഭ അംഗീകരിച്ചു. നിയമങ്ങളിലെ കുറയ്ച്ചു പിശകുകള്‍ തിരുത്താനായി ബില്ല് ഇപ്പോള്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ ജൂലായ് 23 -ന് തന്നെ ബില്ല് പാസാക്കിയിരുന്നു.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

രാജ്യത്ത് നിലവിലുള്ള വാഹന നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും, ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കുന്നതിനുള്ള ശിക്ഷയും പിഴയും വര്‍ദ്ധിപ്പിക്കാനുമാണ് 1988 -ലെ മോട്ടോര്‍ വാഹന ആക്ട് പ്രകാരം നിയമങ്ങള്‍ക്ക് ഭേതഗതി വരുത്തുന്നത്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും, പിഴ ഈടാക്കാനുമാണ് തീരുമാനം. പുതിയ ഭേതഗതി ബില്ലനുസരിച്ച് നിലവിലുള്ള പിഴയുടെ 10 ശതമാനം വര്‍ദ്ധിപ്പികാനാണ് പുതിയ ബില്‍ നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതിന് പിഴ ഈടാക്കുന്ന 500 രൂപ 5000 രൂപയായി വര്‍ദ്ധിപ്പിക്കും.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ 2000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഉയര്‍ത്തും. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതിനും ഓവര്‍ സ്പീഡിനും 1000 രൂപയായിരുന്ന പിഴ ഇനി മുതല്‍ 5000 രൂപയാവും.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന് 100 രൂപയില്‍ നിന്ന് 1000 പിയ ഈടാക്കും, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ ചുമത്തിയിരുന്നത് 2000 രൂപയായി വര്‍ദ്ധിപ്പിക്കും.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

അതുകൂടാതെ ടാക്ക്‌സി ക്യാബ് ഓപ്പറേറ്ററുമാര്‍ തങ്ങളുടെ ലൈസന്‍സ് നിബന്ധനകള്‍ തെറ്റിച്ചാല്‍ ഒരു ലക്ഷം രൂപവരെ പിഴയടക്കേണ്ടി വരും. അതിനൊപ്പം പ്രായ പൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാലോ, അപകടങ്ങള്‍ ഉണ്ടാക്കിയാലോ രക്ഷിതാക്കള്‍ക്ക് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും, വാഹനത്തിന്റെ രജിസ്റ്റ്‌ട്രേഷന്‍ റദ്ദാക്കുവാനുമാണ് പുതിയ നിയമം അനുശാസിക്കുന്നത്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

രാജ്യത്തെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ ഈ നിയമഭേതഗതി അത്യാവശ്യമാണെന്ന അഭിപ്രായമാണ് ഗതാഗതവകുപ്പിനും. അതോടൊപ്പം യൂണിവെര്‍സല്‍ ഡ്രൈവിങ് ലൈസന്‍സ് പ്രാബല്യത്തില്‍ വരുത്തുക, വ്യാജ്യ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇല്ലാതെയാക്കുക, കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ റീ രജിസ്റ്റ്‌ട്രേഷന്‍ നിയമം, സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിരോധന നയം എന്നിവയുള്‍പ്പടെ നിരവധി പദ്ധതികള്‍ പുതിയ മോട്ടോര്‍ വാഹന ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുക എന്നത് നമ്മുടെ രാജ്യത്ത് വളരെ എളുപ്പമായ ഒരു കാര്യമാണ്. പേരിന് മാത്രമുള്ള ടെസ്റ്റുകള്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സുകള്‍ ലഭിക്കുന്നതിന് ഇവിടെ നടത്താറുള്ളൂ. ഇവ പാസായില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കു അല്‍പ്പം കൈമണി കൊടുത്താല്‍ കാര്യം സാധിക്കും എന്ന പതിവാണ് പലയിടത്തും.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

ഇങ്ങനെ ലൈസന്‍സുകള്‍ കൈക്കലാക്കുന്നവരും വ്യാജ ലൈസന്‍സ് ഉപയോഗിക്കുന്നവരുമാണ് രാജ്യത്ത് ഏറ്റവും അധികം റോഡ് അപകടങ്ങള്‍ക്ക് കാരണം. ഇന്ത്യയില്‍ 30 ശതമാനത്തിലേറെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകളാണ് ഉപയോഗിത്തിലുള്ളത്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സുകളില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇവയെല്ലാം പരിശോധിക്കാന്‍ നമ്മുടെ പെലീസ് സേനയില്‍ മതിയായ അംഗബലവുമില്ല.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

അതിനാല്‍ രാജ്യമൊട്ടാകെ യൂണിവെര്‍സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമ ഭേതഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡ് എന്നിവയിലെ പോലെ ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങളും രാജ്യവ്യാപകമായി ഒരുപോലെയാക്കാനാണിത്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

സംസ്ഥാനങ്ങളിലെ RTO ഓഫീസുകള്‍ വഴി യൂണിവെര്‍സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാജ ലൈസന്‍സുകള്‍ തടയാനും രാജ്യമെങ്ങും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഒരു സ്റ്റാന്‍ഡര്‍ഡ് രൂപഘടന കൊണ്ടു വരുന്നതിനും ഇത് സഹായിക്കും.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലെ RTO ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പല രൂപഘടനകളാണ്. അതുകൊണ്ട് വാഹനങ്ങള്‍ ചെക്കിംഗ് ചെയ്യുന്ന സമയത്ത് ട്രാഫിക്ക് പെലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്ന് തുടങ്ങി വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുകളുണ്ട്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

രാജ്യവ്യാപകമായി ഒരു ഡ്രൈവിംഗ് ലൈസന്‍സ് ഡേറ്റാബേസ് ഉണ്ടാക്കാനുള്ള ശ്രമത്തിലുമാണ് ഗതാഗതവകുപ്പ്. ഇത്തരം വ്യാജ ലൈസന്‍സുകള്‍ പെരുകുന്നത് ഇല്ലാതാക്കാനായി ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് കര്‍ശനമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാന്‍ പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും, ജനങ്ങള്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാതിരിക്കാനുമായി രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കും. 1000 രൂപയില്‍ കിടന്നിരുന്ന പാസഞ്ചര്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള ഫീസിന്റെ 400 ശതമാനം വര്‍ദ്ധനവാണിത്. ട്രക്കുകള്‍ക്ക് 1,200 ശതമാനം വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നത്, അതായത് നിലവിലെ 1,500 രൂപയില്‍ നിന്നും 20,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശം.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

എല്ലാ 15 വര്‍ഷം കഴിയുമ്പോള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കേണമെന്ന് 1988 -ലെ മോട്ടോര്‍ വാഹന നിയമ അനുശാസിക്കുന്നു. ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നത് പഴയ വാഹനങ്ങള്‍ കാലാവധി പുതുക്കി ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായി സ്‌ക്രാപ്പ് ചെയ്യാന്‍ അഥവാ പൊളിക്കാന്‍ കൊടുക്കണം എന്ന നിയമവും കര്‍ശ്ശനമാക്കാനുള്ള നീക്കം തല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

എന്നാലും പഴയ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെ പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉടമസ്ഥര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന് ഇളവ് ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

വര്‍ഷത്തിലൊരിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് എന്ന നിലവിലുള്ള സംവിധാനം മാറ്റി പഴയ വാഹനങ്ങള്‍ എല്ലാ ആറ് മാസം കൂടുമ്പോളും ടെസ്റ്റ് ചെയ്യണം. അതോടൊപ്പം 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി വര്‍ദ്ധിപ്പക്കാനും അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുതിയ മോട്ടോര്‍ വാഹന ബില്ല് നിര്‍ദ്ദേശം നല്‍കുന്നു.

മോട്ടോര്‍ വാഹന ഭേതഗതി ബില്ല് രാജ്യസഭയും പാസാക്കി

ലോക്‌സഭയിലും രാജ്യസഭയിലും പാസ്സാക്കിയ ബില്ല് അത്യാവശ്യ തിരുത്തലുകള്‍ക്ക് ശേഷം പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പ്രസഡന്റിന്റെ അംഗീകാരം കൂടെ ലഭിച്ചു കഴിഞ്ഞാല്‍ സെപ്തംബര്‍ ആദ്യത്തോടെ പുതിയ നിയമങ്ങളും, വ്യവസ്ഥകളും നിലവില്‍ വരും.

Most Read Articles

Malayalam
English summary
Rajyasabha passed Motor vehicle amendment bill 2019. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X