പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അടുത്തമാസം മുതല്‍ തുടിക്കാന്‍ തുടങ്ങും. പ്രീമിയം സിയാസ് സെഡാനില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. 1.5 ലിറ്റര്‍ DDiS225 എഞ്ചിന്‍ കരുത്തുമായി 2019 സിയാസ് ഡീസല്‍ ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്കു വരും. മാരുതി സ്വന്തമായി സുസുക്കി സ്വന്തമായി വികസിപ്പിച്ച ഡീസല്‍ എഞ്ചിനാണിത്.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

1,498 സിസിയുള്ള DDiS225 എഞ്ചിന്‍ 94 bhp കരുത്തും 225 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഭാരക്കുറവ് പുതിയ എഞ്ചിന്റെ പ്രധാന സവിശേഷതയായി മാറും. ഇരട്ട മാസ്സുള്ള ഫ്ളൈവീല്‍ എഞ്ചിന്റെ ഭാഗമായുണ്ട്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 26.82 കിലോമീറ്റര്‍ മൈലേജ് കുറിക്കുമെന്നാണ് വിവരം.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങളായിരിക്കും എഞ്ചിന്‍ പാലിക്കുക. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്ക് എഞ്ചിനെ കമ്പനി പരുവപ്പെടുത്തുകയുള്ളൂ. 2020 ഏപ്രില്‍ മുതലാണ് ബിഎസ് VI ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുക. ചിലവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ബിഎസ് IV തലത്തില്‍ പുതിയ എഞ്ചിനെ കമ്പനി നിര്‍മ്മിക്കുന്നത്.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

ബിഎസ് VI മാനദണ്ഡങ്ങള്‍ പ്രകാരം എഞ്ചിനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതായുണ്ട്. ഈ നടപടി ഒന്നരലക്ഷം രൂപ വരെ നിര്‍മ്മാണ ചിലവുയര്‍ത്തും. തത്ഫലമായി മോഡലുകളുടെ വിലകൂട്ടാന്‍ കമ്പനി നിര്‍ബന്ധിതരാവും.

Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

ഈ പ്രതിസന്ധി തത്കാലം അഭിമുഖീകരിക്കേണ്ടതില്ലെന്നാണ് മാരുതിയുടെ തീരുമാനം. 1.3 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണെങ്കിലും നിലവില്‍ ഇരു എഞ്ചിന്‍ യൂണിറ്റുകളെയും സിയാസില്‍ നിലനിര്‍ത്താന്‍ കമ്പനിക്ക് ആലോചനയുണ്ട്.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

ഒരുപക്ഷെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ പുതിയ സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് അണിനിരക്കുകയുള്ളൂ. പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെ ഉപയോഗപ്പെടുത്തും. 89 bhp കരുത്തും 200 Nm torque -മാണ് ഫിയറ്റ് എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവുക.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും സിയാസ് വകഭേദങ്ങളില്‍ ലഭ്യമാണ്. എന്തായാലും സിയാസിന് പിന്നാലെ മറ്റു മാരുതി കാറുകളിലും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കാന്‍ തുടങ്ങും. നിലവില്‍ ഫിയറ്റിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി നിര്‍മ്മിക്കുന്നത്.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

ഇക്കാരണത്താല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വലിയൊരു തുക ഫിയറ്റിന് കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ കാറുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയാല്‍ ഫിയറ്റ് എഞ്ചിന്റെ ഉപയോഗം കമ്പനി നിര്‍ത്തും; തത്ഫലമായി ചിലവ് കുറയും.

Most Read: കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

1.3 ലിറ്റര്‍ എഞ്ചിനെ അപേക്ഷിച്ച് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കരുത്ത് കൂടുതലാണ്. സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ്, ബലെനോ, എര്‍ട്ടിഗ തുടങ്ങിയ മോഡലുകളില്‍ ഏറെ വൈകാതെ തന്നെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പ്രതീക്ഷിക്കാം.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

2019 ഡിസംബര്‍ 31 ഓടെ ഭാരത് സ്റ്റേജ് IV എഞ്ചിനുകളുടെ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി അറിയിച്ചു കഴിഞ്ഞു. എന്തായാലും ബിഎസ് VI ചട്ടങ്ങളിലേക്ക് 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിനെ പാകപ്പെടുത്താന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല.

Most Read Articles

Malayalam
English summary
New Maruti Diesel Engine (1.5-Litre Unit) To Debut Soon. Read in Malayalam.
Story first published: Friday, January 18, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X