TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
2019 സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന് വിപണിയില്‍, പുതിയ കാറിനെ എല്ലാവര്ക്കും സ്കോഡ വില്‍ക്കില്ല
2019 സ്കോഡ സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന് വിപണിയില്‍. 23.99 ലക്ഷം രൂപയാണ് കോര്‍പ്പറേറ്റ് എഡിഷന് സൂപ്പേര്‍ബിന് വില; അതായത് പ്രാരംഭ സൂപ്പേര്‍ബ് വകഭേദത്തെക്കാള്‍ രണ്ടുലക്ഷം രൂപ വിലക്കുറവില്‍ പുതിയ മോഡല്‍ വില്‍പ്പനയ്ക്കു വരും. രാജ്യത്തെ മുഴുവന്‍ സ്കോഡ ഡീലര്‍ഷിപ്പുകളിലും കോര്‍പ്പറേറ്റ് എഡിഷന് ലഭ്യമാണ്.
എന്നാല്‍ പുതിയ സൂപ്പേര്‍ബ് പതിപ്പിനെ എല്ലാവര്ക്കും കമ്പനി വില്‍ക്കില്ല. നിലവിലെ സ്കോഡ ഉപഭോക്താക്കള്‍ക്ക് മാത്രമെ സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന് വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്കോഡ കാര്‍ സ്വന്തമായില്ലെങ്കില്‍ പുത്തന്‍ മോഡല്‍ വാങ്ങാന്‍ കഴിയില്ലെന്ന് സാരം.
രണ്ടു നിറങ്ങളാണ് കാറില്‍ തിരഞ്ഞെടുക്കാനാവുക — ക്യാന്‍ഡി വൈറ്റും മാഗ്നറ്റിക് ബ്രൗണും. പുതിയ മോഡലില്‍ ഗ്രില്ലിന് വീതിയും ബോണറ്റിന് നീളവും കൂടി. ഹെഡ്ലാമ്പുകളുടെ വലുപ്പവും കമ്പനി കൂട്ടിയിട്ടുണ്ട്. റേസര്‍ ഷാര്‍പ്പ് ശൈലിയുള്ള ഫോഗ്ലാമ്പുകളും കോര്‍പ്പറേറ്റ് എഡിഷന് സൂപ്പേര്‍ബിന്റെ പുതുവിശേഷമാണ്.
പിന്നഴകില്‍ പരിഷ്കാരങ്ങളില്ല. സ്റ്റാന്‍ഡേര്‍ഡ് സൂപ്പേര്‍ബിന്റെ മാതൃകയില്‍ പിറകില്‍ ടെയില്‍ലാമ്പുകളും ബമ്പറും ഒരുങ്ങുന്നു. എന്തായാലും സൂപ്പേര്‍ബ് നിരയില്‍ വേറിട്ടുനില്‍ക്കാന്‍ കോര്‍പ്പറേറ്റ് എഡിഷന് കഴിയും. അകത്തളത്തില്‍ തവിട്ടുനിറത്തിനാണ് പ്രാതിനിധ്യം കൂടുതല്‍.
ഡാഷ്ബോര്‍ഡിലെ 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ കോര്‍പ്പറേറ്റ് എഡിഷന്റെ ആകര്‍ഷണീയത കൂട്ടും. മൂന്നു സോണുള്ള ക്രൈമറ്റ് കണ്ട്രോള് ഉള്ളിലെ യാത്രക്കാര്‍ക്ക് അനുയോജ്യമായ താപനില ഉറപ്പുവരുത്തും.
Most Read: ഫോര്‍ഡും ഫോക്സ്വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു
പ്രത്യേക ഹ്യുമിഡിറ്റി സെന്‍സറും ക്ലൈമറ്റ് കണ്ട്രോളിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും വേണ്ട മുന്‍കരുതലുകള്‍ കോര്‍പ്പറേറ്റ് എഡിഷന് സൂപ്പേര്‍ബില്‍ കാണാം. എട്ടു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും.
അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് സംവിധാനത്തിന്റെ പിന്തുണ ഹെഡ്ലാമ്പുകള്‍ക്കുണ്ട്. കാറിലെ ESC സംവിധാനം ഡ്രൈവിംഗില്‍ സ്ഥിരത ഉറപ്പുവരുത്തും. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സ്കോഡ സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്റെ ഹൃദയം.
എഞ്ചിന് 179 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. നിലവില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് കാറിലില്ല. അതേസമയം പിന്നീടൊരു ഘട്ടത്തില്‍ സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന് ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ARAI പരിശോധനയില്‍ 14.12 കിലോമീറ്റര്‍ മൈലേജാണ് മോഡല്‍ കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാമ്രി എന്നിവരുമായാണ് സ്കോഡ് സൂപ്പേര്‍ബിന്റെ മത്സരം. കാമ്രിയെ ഉടന്‍തന്നെ ടൊയോട്ട പുതുക്കും. പെട്രോള്‍, പെട്രോള്‍ - ഹൈബ്രിഡ് പതിപ്പുകള്‍ ടൊയോട്ട കാമ്രിയിലുണ്ട്.