പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

തങ്ങളുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷ. തിങ്കളാഴ്ച്ച നടന്ന തങ്ങളുടെ മക്കാന്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുന്ന വേളയിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

ആഗോള വിപണിയില്‍ സെപ്തംബറില്‍ പുറത്തിറക്കുന്ന വാഹനം 2020 മേയ് അവസാനത്തിന് മുമ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്ന് പോര്‍ഷ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി പറഞ്ഞു.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

രാജ്യമൊട്ടാകെ മലിനീകരണ വിമുക്ത സഞ്ചാര മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ വൈദ്യുത വാഹനങ്ങളായി മുമ്പോട്ടു പോകുന്നത് ഒരു നല്ല തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

2020 -ല്‍ ഇലക്ട്രിക്ക് വാഹനമായ ടെയ്കാന്‍ വിപണിയിലെത്തിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രധാനം ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പട്ടികയയില്‍ പോര്‍ഷയും ഉള്‍പ്പെടും.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

പൂര്‍ണ്ണമായും വിദേശ നിര്‍മ്മിതമായിട്ടാവും വാഹനം ഇന്ത്യയിലെത്തുന്നത്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ പവന്‍ ഷെട്ടി പ്രശംസിച്ചു.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

വൈദ്യുത വാഹനങ്ങളുടെ GST 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കിയതും, ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജറുകളുടെ GST 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ച്ചതും വളരെ മികച്ച തീരുമാനങ്ങളാണെന്ന് അദ്ദേഹം വിലയിരുത്തി.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

ആധുനിക 800 -V ശൈലിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് വെറു നാലു മിനിറ്റുകൊണ്ട് കൈവരിക്കാന്‍ ടെയ്കാന് സാധിക്കും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയുമെന്നും പോര്‍ഷ ഇന്ത്യന്‍ ഡയറക്ടര്‍ പറഞ്ഞു.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പ്രാദേശിക ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുമായി പോര്‍ഷ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കമ്പനിയുടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മികച്ച സ്വീകാര്യത നല്‍കുവാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

പോര്‍ഷയോടൊപ്പം തന്നെ മറ്റ് വാഹന നിര്‍മ്മാത്ക്കളും തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങനെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ടാറ്റ ടിഗോര്‍, മഹീന്ദ്ര വെറീറ്റോ ഇലക്ട്രിക്ക് സെഡാന്‍ എന്നിവ വലിയ സംഖ്യയില്‍ രാജ്യത്തിറങ്ങുന്നുണ്ട്.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

കഴിഞ്ഞ മാസമാണ് ഔഡി തങ്ങളുടെ ഇലക്ട്രിക്ക് എസ്‌യുവിയായ e-ട്രോണ്‍ ഇന്ത്യില്‍ അവതരിപ്പിച്ചത്. 2019 അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കാനാണ് ഔഡിയുടെ നീക്കം.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

തങ്ങളുടെ i3 ഇലക്ട്രിക്ക കാറുമായി ബിഎംഡബ്ല്യുവും വരാനിരിക്കുകയാണ്. കോന ഇലക്ട്രിക്കുമായി ഹ്യുണ്ടായി ആദ്യം തന്നെ കളത്തിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ കോന ഇലക്ട്രിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം 150 -ല്‍ പരം ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്.

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തും

വൈദ്യുത വാഹനങ്ങള്‍ക്ക് റോഡ് ടാക്ക്‌സ് ഇളവ്, വാഹന വായ്പയുടെ മേല്‍ 2.5 ലക്ഷം രൂപയുടെ ഇന്‍കംടാക്ക്‌സ് ഇളവ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche to launch electric car Taycan in May 2020 in India. Read More Malayalam.
Story first published: Tuesday, July 30, 2019, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X