റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് റെനോ തങ്ങളുടെ ഏറ്റവും പുതിയ എംപിവിയായ ട്രൈബറിനെ ലോകത്തിന് കാഴ്ച്ചവയ്ച്ചത്. ഏഴ് സീറ്റര്‍ ക്യാബിന്‍ സ്‌പെയിസ് വരുന്ന ഇന്ത്യയിലെ ആദ്യ മോഡുലാര്‍ വാഹനമാണിത്. ട്രൈബറിനെ ഈ മാസം 28 -ന് വിപണിലെത്തിക്കാന്‍ ഒരുങ്ങുകയാണ് റെനോ.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

വാഹനത്തിന്റെ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 11,000 രൂപയാണ് ട്രൈബറിന്റെ ബുക്കിങ് തുക. പുറത്തിറങ്ങുന്നതിന്റെ മുമ്പ് തന്നെ വാഹനത്തിന്റെ ഉത്പാദനവും കമ്പനി ആരംഭിച്ചു കഴിഞ്ഞു.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

വിപണിയിലെത്തുന്ന പുതിയ എംപിവിയെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. വാഹനം എങ്ങനെയാണ്? എന്തെല്ലാം സവിശേഷതകളുണ്ട്? ഈ ചര്‍ച്ചകള്‍ക്കിയില്‍ ട്രൈബറിനെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

1. വാഹനത്തിന്റെ ലുക്ക്

റെനോയുടെ ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍ എന്നിവയുടെ ഇളമുറക്കാരന്‍ എന്ന് തോന്നിക്കുന്ന ഡിെൈസനാണ് പുതിയ ട്രൈബറിന്. ഈ വാഹനങ്ങളില്‍ നിന്ന് കടമെടുത്ത പല ഘടകങ്ങളും ചേര്‍ത്താണ് നിര്‍മ്മാതാക്കള്‍ ഈ വാഹനത്തെ ഒരുക്കിയിരിക്കുന്നത്.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

വലുപ്പം തോന്നിക്കാന്‍ ഒരു കോമ്പാക്ട് എസ്‌യുവിയുടെ ഘടനയാണ് റെനോ ട്രൈബറിന് നല്‍കിയിരിക്കുന്നത്. 182 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനം വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളോടു കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ്.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ടി ലുക്ക് നല്‍കുന്നതിന് റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും റെനോ നല്‍കിയിരിക്കുന്നു. ഇരട്ട ടോണ്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ വരുന്നത്.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

2. മോഡുലാര്‍ ക്യാബിന്‍

100 തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സീറ്റുകളും മൊഡുലാര്‍ ക്യാബിനുമാണ് ട്രൈബറിന്റെ ഏറ്റവും മികച്ചൊരു സവിശേഷത. വാഹനത്തിനുള്ളില്‍ അഞ്ച് പേരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പിന്‍ നിര സീറ്റുകള്‍ പൂര്‍ണ്ണമായി ഊരി മാറ്റാവുന്ന ഓപ്ഷനും വാഹനത്തിലുണ്ട്.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

ഇത്തരത്തില്‍ ക്രമീകരിക്കുമ്പോള്‍ ട്രൈബറിന്റെ ഡിക്കി സ്‌പെയിസ് 625 ലിറ്ററായി ഉയരുകയും ചെയ്യും. രണ്ടാം നിര സീറ്റുകളും മടക്കി വയ്ക്കാവുന്നവയാണ്.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

ഇരട്ട ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഇലക്ട്രിക്ക് പവര്‍ സ്റ്റിയറിങ്, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തില്‍ വരുന്ന ഫീച്ചറുകള്‍.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

സുരക്ഷയുടെ കാര്യത്തിൽ നാലു എയര്‍ബാഗുകള്‍, സ്പീഡ് അലേർട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ആന്റി - ലോക്ക് ബ്രേക്കിങ് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ നിർമ്മാതാക്കൾ നൽകുന്നു.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

ഇവ കൂടാതെ വാഹനം അപകടത്തിൽ പെട്ടാൽ തനിയെ അൺലോക്കാവുന്ന ഡോറുകൾ, വശങ്ങളിൽ ഇമ്പാക്ട് ബീമുകളുമുണ്ട്. സൈഡ് ഇമ്പാക്ട്, ഫ്രണ്ട് ഓഫ്സെറ്റ് ഇമ്പാക്ട് ക്രാഷ് ടെസ്റ്റുകളിൽ ട്രൈബർ യോഗ്യത നേടിയിട്ടുണ്ട്.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

3. എഞ്ചിൻ

72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്ന ക്വിഡില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിലും വരുന്നത്. എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന് കൂടുതൽ മെച്ചപ്പെട്ട ട്യൂണിങ്ങും, ഇരട്ട VVT സാങ്കേതികവിദ്യയും വേരിയബിൾ ഓയിൽ പമ്പും നിര്‍മ്മാതാക്കൾ നൽകുന്നു.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

മുന്‍ വീല്‍ ഡ്രൈവായി വരുന്ന ട്രൈബറിൽ അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി നൽകും. ഏപ്രിൽ 2020 മുതൽ പ്രബല്യത്തിൽ വരുന്ന ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങൾ അനുസരിച്ച് ഇനി മുതൽ ഡീസൽ എഞ്ചിനുകൾ വിൽക്കില്ലയെന്ന് റെനോ മുമ്പേ അറിയിച്ചിരുന്നു. ആയതിനാൽ ട്രൈബറിന് ഡീസൽ പതിപ്പുകൾ ഉണ്ടായിരിക്കില്ല.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

4. വില വിവരങ്ങൾ

ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന നാലു മീറ്ററിൽ താഴെയുള്ള എംപിവിക്ക് 4.5 ലക്ഷം രൂപയായിരി വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്. ആഗോള വിപണിയിൽ തന്നെ ഏറ്റവും വില കുറഞ്ഞ എംപിവിയാവും ട്രൈബര്‍. അന്താരാഷ്ട്ര തലത്തിൽ വളര്‍ന്നുവരുന്ന എല്ലാ വാഹന വിപണികളിലും ട്രൈബറിനെ അവതരിപ്പിക്കാനാണ് റെനോയുടെ നീക്കം.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

5. വിപണിയിലെ മത്സരങ്ങൾ

അഞ്ച് സീറ്ററായിട്ടാണ് വിപണിയിലെത്തുന്നതെങ്കിലും ഏഴ് സീറ്ററാക്കാമെന്നുള്ള വസ്തുത കാരണം ട്രൈബറിനെ B വിഭാഗം ഹാച്ച്ബാക്കുകളുടെ ശ്രേണിയിലും, എംപിവിയുടെ ശ്രേണിയിലും അവതരിപ്പിക്കാനാണ് റെനോയുടെ തീരുമാനം.

റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

ഹാച്ച് ബാക്ക് വിഭാഗത്തിൽ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്റ i10 എന്നിവയെയാണ് നേരിടേണ്ടത്. ഡാറ്റ്സൺ ഗോ പ്ലസ്സ്, എർട്ടിഗ എന്നിവയാണ് മറ്റ് പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber India launch details. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X