കാറുകള്‍ക്ക് ആറുവര്‍ഷ വാറന്റി പ്രഖ്യാപിച്ച് സ്‌കോഡ

കാറുകള്‍ക്ക് ആറുവര്‍ഷ വാറന്റിയുമായി സ്‌കോഡ. പുതിയ ഷീല്‍ഡ് പ്ലസ് പാക്കേജ് പദ്ധതിക്ക് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ തുടക്കമിട്ടു. ഷീല്‍ഡ് പ്ലസ് പാക്കേജ് പ്രകാരം സ്‌കോഡ കാറുകളില്‍ എക്സ്റ്റന്‍ഡഡ് വാറന്റി അഞ്ച്, ആറ് വര്‍ഷത്തേക്ക് നീട്ടിക്കിട്ടും. ആറുവര്‍ഷം അല്ലെങ്കില്‍ 1,50,000 കിലോമീറ്റര്‍ കാലയളവില്‍ കാറുകള്‍ക്ക് സമ്പൂര്‍ണ്ണ കവറേജാണ് പുതിയ പാക്കേജ് പ്രകാരം കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിലവിലെ സ്‌കോഡ കാറുടമകള്‍ക്കും ഷീല്‍ഡ് പ്ലസ് പാക്കേജ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. മോഡലുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഷീല്‍ഡ് പ്ലസ് പാക്കേജ് നിരക്ക്. ആദ്യവര്‍ഷ കോംപ്രിഹെന്‍സീവ് ഇന്‍ഷറുന്‍സും മൂന്നുവര്‍ഷ തേര്‍ഡ് പാര്‍ട്ടി കവറേജും ഷീഡ് പ്ലസിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നീട്ടിക്കിട്ടിയ അഞ്ച്, ആറ് വര്‍ഷങ്ങളിലും 24x7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് സേവനം കാറുടമകള്‍ക്ക് നേടാം.

നിലവില്‍ റാപ്പിഡ്, ഒക്ടാവിയ, സൂപ്പേര്‍ബ്, കൊഡിയാക്ക് മോഡലുകള്‍ സ്‌കോഡയുടെ ഇന്ത്യന്‍ നിരയിലുണ്ട്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സ്‌കോഡ ആവിഷ്‌കരിച്ച 'ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമായാണ് ഷീല്‍ഡ പ്ലസ് പാക്കേജ് ഒരുങ്ങുന്നത്. സുതാര്യത വര്‍ധിപ്പിക്കാനും വിപണിയില്‍ ഉറച്ച വിശ്വാസ്യത നേടിയെടുക്കാനും സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതി ലക്ഷ്യമിടുന്നു. ഇത്രയുംനാള്‍ വില്‍പ്പനാനന്തര സേവനങ്ങളില്‍ കാട്ടിയ നിസംഗത വിപണിയില്‍ സ്‌കോഡ കാറുകളുടെ പ്രചാരം കുത്തനെ ഇടിച്ചു. ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ തുടച്ചനീക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Maintenance Gets Better In India. Read in Malayalam.
Story first published: Thursday, February 21, 2019, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X