സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം. സുരക്ഷിത യാത്രക്കായി പിങ്ക് വാനുകള്‍ പുറത്തിറക്കി. ഒക്ടോബര്‍ പതിനൊന്ന്, അന്താരാഷ്ട്ര ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചത്.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇനി മുതല്‍ ഇവര്‍ക്ക് പേടികൂടാതെ യാത്ര ചെയ്യാമെന്നും രജൗരി ജില്ലാ വികസന കമ്മീഷണര്‍ മുഹമ്മദ് ഐജാസ് ആസാദ് പറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

ജില്ലയിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗതാഗത വകുപ്പ് സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ കൂടുതല്‍ പേരും പറഞ്ഞത് അവരുടെ യാത്രാ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി രൂപം കൊടുത്തതെന്നും ഇതിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

എല്ലാ ദിവസവും രാവിലെ 8.00 മണിമുതല്‍ രാത്രി 8.30 വരെയാണ് പിങ്ക് വാഹനങ്ങളുടെ സേവനം ലഭ്യമാകുന്നത്. അതേസമയം വാഹനത്തിന്റെ റൂട്ടുകള്‍ പിന്നിട് അറിയിക്കുമെന്നും രജൗരി ജില്ലാ ഭരണകൂടം അറിയിച്ചു. സ്ത്രീ സുരക്ഷക്കായി ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഭരണകൂടം അറിയിച്ചു.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

നഗരത്തിലെ വനിതായാത്രികരുടെ സുരക്ഷയ്ക്കായി ബംഗളൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും (BMTC) അടുത്തിടെ പിങ്ക് സാരഥി വാഹനങ്ങള്‍ നിരത്തില്‍ എത്തിച്ചിരുന്നു. നിര്‍ഭയ പദ്ധതിയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങുന്നത്. പുതിയ സംവിധാനത്തിനൊപ്പം ടോള്‍ഫ്രീ നമ്പറും കൊണ്ടുവന്നിരുന്നു.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

വനിതായാത്രികര്‍ക്ക് യാത്രക്കിടെ അസൗകര്യങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ പിങ്ക് സാരഥിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെങ്കിലും സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും വാതില്‍ അടയ്ക്കാതെ വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കാനും പിങ്ക് സാരഥികള്‍ക്ക് അധികാരമുണ്ട്.

Most Read Articles

Malayalam
English summary
Special Pink Vehicles For Female Passengers Launched In Rajouri. Read more in Malayalam.
Story first published: Sunday, October 13, 2019, 2:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X