മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

By Rajeev Nambiar

മോണ്‍സ്റ്റര്‍ ട്രക്കായി മാറിയ പുതുതലമുറ സുസുക്കി ജിമ്‌നിയാണ് ഇപ്പോള്‍ വാഹന ലോകത്തെ ശ്രദ്ധാകേന്ദ്രം. പുത്തന്‍ ആക്‌സിലുകളും ഭീമന്‍ ടയറുകളും വെച്ചുപിടിപ്പിച്ച ഈ ജിമ്‌നിക്ക് 'മോണ്‍സ്റ്റര്‍' എന്നാണ് പേരും. സിയെറ വകഭേദം അടിസ്ഥാനമാവുന്ന മോണ്‍സ്റ്റര്‍ പതിപ്പ്, പതിവ് ജിമ്‌നി സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുകയാണ്.

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

ഭീമാകരമായ ഉയരവും വീതിയും. കറുപ്പില്‍ ചുവപ്പും മഞ്ഞയും ചാലിച്ച പുറംമോടി മോണ്‍സ്റ്റര്‍ ജിമ്‌നിയെ സ്‌പോര്‍ടിയാക്കി മാറ്റുന്നു. വലിയ ഭീമന്‍ ടയറുകളാണ് മോണ്‍സ്റ്റര്‍ ജിമ്‌നിയുടെ മുഖ്യവിശേഷം. നീളംകൂടിയ സസ്‌പെന്‍ഷന്‍ സംവിധാനവും ഉയര്‍ത്തിയ ബമ്പറും ഏതു പരുക്കന്‍ പ്രതലവും കടന്നുചെല്ലാന്‍ മോണ്‍സ്റ്റര്‍ ജിമ്‌നിയെ പ്രാപ്തമാക്കും.

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

രൂപഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ജിമ്‌നിയുടെ മോണ്‍സ്റ്റര്‍ പതിപ്പിനില്ല. വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലും പരന്ന മേല്‍ക്കൂരയും എസ്‌യുവിയില്‍ തുടരുന്നു. മോണ്‍സ്റ്റര്‍ ജിമ്‌നിയുടെ എഞ്ചിന്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

നേരത്തെ ജിമ്‌നി പിക്കപ്പ് സ്റ്റൈല്‍ കോണ്‍സെപ്റ്റിനെ സുസുക്കി കാഴ്ച്ചവെച്ചിരുന്നു. നിലവിലെ ജിമ്‌നി സിയെറ മോഡലാണ് പിക്കപ്പ് സ്റ്റൈല്‍ പതിപ്പിനും അടിസ്ഥാനം. 3,550 mm നീളവും 1,645 mm വീതിയും 1,730 mm ഉയരവും എസ്‌യുവിക്കുണ്ട്.

Most Read: പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

ജിമ്‌നിയിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 102 bhp കരുത്തും 130 Nm torque ഉം പരമാവധി കുറിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയിലുണ്ട്. നാലു വീല്‍ ഡ്രൈവ് സംവിധാനം ജിമ്‌നിയിലെ അടിസ്ഥാന ഫീച്ചറാണ്.

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

നിലവില്‍ ജിമ്‌നിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ മാരുതിക്ക് പദ്ധതികളൊന്നുമില്ല. ഇന്ത്യന്‍ വിപണിയില്‍ രണ്ടു ഡോര്‍ കോമ്പാക്ട് ഓഫ്റോഡ് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയില്ലെന്നാണ് മാരുതിയുടെ വിലയിരുത്തല്‍. ഓഫ്റോഡ് വാഹനങ്ങള്‍ക്ക് ആരാധകരേറെയുണ്ടെങ്കിലും മോഡല്‍ വാങ്ങുന്നവരുടെ എണ്ണം ആശാവഹമല്ല.

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

അപ്പോള്‍ പിന്നെ ജിമ്നിയെ ഇങ്ങോട്ടു കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ലെന്നു മാരുതി കരുതുന്നു. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ മോഡലുകളുടെ വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം ശരിയാണെന്നു തിരിച്ചറിയാം. അതേസമയം രാജ്യാന്തര വിപണികളില്‍ ചിത്രം വ്യത്യസ്തമാണ്.

മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

വില്‍പ്പനയ്ക്ക് എത്തുന്ന രാജ്യങ്ങലിലെല്ലാം സുസുക്കി ജിമ്‌നി ബമ്പര്‍ ഹിറ്റാണ്. ജന്മനാടായ ജപ്പാനില്‍ ആറുമാസം കാത്തിരിക്കണം ജിമ്നി ബുക്ക് ചെയ്താല്‍ കിട്ടാന്‍. യുകെയില്‍ 2019 വര്‍ഷത്തേക്കുള്ള ജിമ്നി യൂണിറ്റുകള്‍ മുഴുവന്‍ ഇതിനകം വിറ്റുകഴിഞ്ഞു. 2020 -ന് ശേഷം മാത്രമെ ഇനി ബുക്ക് ചെയ്യുന്നവര്‍ക്ക് എസ്യുവി ലഭിക്കുകയുള്ളൂ.

Image Source: CenRacing

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Jimny Monster Truck Debuts. Read in Malayalam.
Story first published: Monday, February 4, 2019, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X