ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

പുറത്തിറങ്ങിയ കാലം മുതല്‍ തന്നെ മികച്ച പ്രകടവും, വില്‍പ്പനയും കാഴ്ച്ച വയ്ച്ച വാഹനമാണ് നെക്‌സോണ്‍. 2017 സെപ്റ്റംബറിലാണ് ടാറ്റ വാഹനത്തെ പുറത്തിറക്കിയത്. ടാറ്റയില്‍ നിന്നുള്ള കുട്ടി എസ്‌യുവി വളരെ കുറച്ച് കാലംകൊണ്ട് തന്നെ ജനപ്രീതിയുടെ കാര്യത്തില്‍ മാരുതി വിറ്റാര ബ്രെസ്സയുടെ പിന്നില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

2019 മഹീന്ദ്ര XUV300, അതിനു ശേഷം എത്തിയ ഹ്യുണ്ടായി വെന്യു എന്നിവയുടെ രംഗപ്രവേശനം വരെ എല്ലാം വളരെ സുഖമായി പോവുകയായിരുന്നു. ഇവയുടെ വരവോടെ നെക്‌സോണിന്റെ വില്‍പ്പന ഇടിയാന്‍ തുടങ്ങി.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

വാഹനത്തിന്റെ വില്‍പ്പന ഉയര്‍ത്താന്‍ ടാറ്റ കഴിയുന്നതെല്ലാം ചെയ്തു. വാഹനത്തിന് പുതിയ പതിപ്പുകളും, ഫീച്ചറുകളും, നിറങ്ങളും നിര്‍മ്മാതാക്കള്‍ നല്‍കി എന്നാല്‍ ഇവയൊന്നും തന്നെ വില്‍പ്പനയെ മെച്ചപ്പെടുത്തിയില്ല.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

വിപണിയിലെ നിലവിലുള്ള എതിരാളികളെ നേരിടാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യെണമെന്ന് ടാറ്റയ്ക്ക് മനസ്സിലായി. അതിനാലാണ് നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

2020 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

1. ഇലക്ട്രിക്ക് സണ്‍റൂഫ്

നിലവില്‍ സണ്‍റൂഫുകളുള്ള വാഹനങ്ങള്‍ക്ക് വിപണിയില്‍ മറ്റ് മോഡലുകളേക്കാള്‍ പ്രിയം ഏറി വരികയാണ്. വാഹനത്തിന് കൂടുതല്‍ സ്‌റ്റൈലും, അകത്തളത്തെ വിശാലവും, വായു സഞ്ചാരവുമുള്ളതാക്കി ചിത്രീകരിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

മറ്റ് നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്ക് സണ്‍റൂഫുകള്‍ പ്രധാനം ചെയ്യുന്ന സ്ഥാനത്ത് ടാറ്റ ഇതുവരെ ഒരു ഓപ്ഷണല്‍ പോപ് അപ്പ് സണ്‍റൂഫാണ് നല്‍കിയിരുന്നത്. എന്നാല്‍ 2020 -ല്‍ പുറത്തിറങ്ങുന്ന നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കമ്പനി നിര്‍മ്മിതമായ ഇലക്ട്രിക്ക് സണ്‍റൂഫ് നിര്‍മ്മാതാക്കള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

2. പുതിയ മുന്‍ ബമ്പര്‍

വാഹനത്തിന്റെ ഡിസൈനിലും, സ്റ്റൈലിങ്ങിലും ടാറ്റ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പുതിയ കൂടുതല്‍ മസ്‌കുലാറായ മുന്‍ ബമ്പറാവും നിര്‍മ്മാതാക്കള്‍ നല്‍കുക. വാഹനത്തിന് അടിമുടി ഒരു പുതിയ ഭാവം നല്‍കാന്‍ ഇത് സഹായിക്കും.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

2020 നെക്‌സോണ്‍ എസ്‌യുവിക്ക് ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈന്‍ ശൈലി ലഭിച്ചേക്കാം. ഇതോടൊപ്പം പുതിയ ഗ്രില്ലും, ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും വാഹനത്തിന് ലഭിച്ചേക്കാം.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

3. ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

2020 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങളനുസരിച്ച് നിര്‍മ്മാതാക്കളെല്ലാം പുതിയ മോഡലുകള്‍ക്ക് ബിഎസ് VI കംപ്ലെയിന്റ് എഞ്ചിനാണ് നല്‍കുന്നത്. നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ടാറ്റ നല്‍കുന്ന ഏറ്റവും പ്രധാന മാറ്റം ഈ എഞ്ചിനായിരിക്കും.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

നിലവിലെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാവും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുക. 110 bhp കരുത്തും 170 Nm torque ഉം ടാറ്റ വാഹനത്തില്‍ നില നിര്‍ത്തും, എന്നാല്‍ വ്യത്യസ്ഥ ട്യൂണിങ്ങിലാവും എഞ്ചിന്‍ വരുന്നത്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

4. പുതി പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

വാഹനത്തില്‍ വരുന്ന പുതിയ ബമ്പര്‍, ഗ്രില്ല്, ഹെഡ്‌ലൈറ്റ് ക്ലസ്റ്റര്‍ എന്നിവ കാരണം പുതിയ ഹെഡ്‌ലാമ്പുകളും ടാറ്റ നല്‍കിയേക്കാം. 2020 നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന് ഓട്ടോമാറ്റിക്ക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ലഭിച്ചേക്കാം.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

അതോടൊപ്പം പുതിയ ഫോഗ് ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും പ്രതീക്ഷിക്കാം. വിപണിയിലുള്ള പുതിയ വാഹനങ്ങളില്‍ വരുന്ന തരത്തിലുള്ള ഡിസൈനിലുള്ളതാവുമിത്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

5. പുതിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍

നവീകരണത്തിന്റെ ഭാഗമായി വാഹനത്തിന്റെ അകത്തളത്തിനു കാര്യമായ മാറ്റങ്ങള്‍ നിര്‍മ്മാതാക്കള്‍ വരുത്തിയേക്കാം. അതില്‍ പ്രധാനമായ ഒന്നാണ് പൂര്‍ണ്ണമായും ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

വാഹനത്തെക്കുറിച്ച് ഡ്രൈവര്‍ക്ക് എല്ലാ വിവരങ്ങളും നല്‍കുന്ന കൂടുതല്‍ മെച്ചപ്പെട്ട ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാവുമിത്. ഇത് കൂടാതെ ഉള്‍വശത്ത് നിരവധി മാറ്റളും ടാറ്റ വരുത്തിയേക്കാം. പുതിയ സ്റ്റിയറിങ് വീല്‍, വല്യ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിവയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
2020 Tata Nexon Facelift: Top Five Expected Features And Upgrades. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X