ടാറ്റ നെക്‌സോണിന് പുതിയ രണ്ടു സുരക്ഷാ ഫീച്ചറുകള്‍ കൂടി കിട്ടി

By Rajeev Nambiar

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിച്ച നെക്‌സോണിന് പുതിയ രണ്ട് സുരക്ഷാ സംവിധാനങ്ങള്‍ക്കൂടി ടാറ്റ സമര്‍പ്പിച്ചു. ഇനി മുതല്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും വേഗ മുന്നറിയിപ്പ് സംവിധാനവും നെക്‌സോണില്‍ സുരക്ഷ ഉറപ്പുവരുത്താനായി ഇടംപിടിക്കും. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്‌യുവിയില്‍ പുതിയ സുരക്ഷാ സജ്ജീകരണങ്ങള്‍ കമ്പനി ഒരുക്കുന്നത്. മുന്‍സീറ്റ് നിരയില്‍ ഡ്രൈവറും യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന കാര്യം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ മുന്നറിയിപ്പ് ചിഹ്നം ഓര്‍മ്മപ്പെടുത്തും.

ടാറ്റ നെക്‌സോണിന് പുതിയ രണ്ടു സുരക്ഷാ ഫീച്ചറുകള്‍ കൂടി കിട്ടി

വേഗം കൂടുന്തോറും ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് വേഗ മുന്നറിയിപ്പ് സംവിധാനത്തിന്റെ ദൗത്യം. 80 കിലോമീറ്റര്‍ വേഗം പിന്നിടുന്നപക്ഷം വേഗ മുന്നറിയിപ്പ് സംവിധാനം നെക്‌സോണില്‍ പ്രവര്‍ത്തിക്കും. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മുന്നറിയിപ്പ് ചിഹ്നം തെളിയുന്നതിനൊപ്പം ഓരോ മിനിറ്റിലും അപായമണി കൂടി ഈ അവസരത്തില്‍ മുഴങ്ങും. വേഗം മണിക്കൂറില്‍ 120 കടന്നാല്‍ ഓരോ രണ്ടു സെക്കന്‍ഡ് കൂടുമ്പോഴുമാണ് അപായമണി മുഴങ്ങുക. 120 കിലോമീറ്ററിന് മുകളില്‍ വേഗം കുറിക്കുന്നതില്‍ നിന്നും ഡ്രൈവറെ പിന്തിരിപ്പിക്കാന്‍ തുടരെയുള്ള അപായമണിക്ക് കഴിയും.

ഈ വര്‍ഷാവസാനം മുതല്‍ വിപണിയില്‍ എത്തുന്ന പുതിയ കാറുകള്‍ക്ക് മുഴുവന്‍ വേഗ മുന്നറിയിപ്പ് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും നിര്‍ബന്ധമാവാനിരിക്കുകയാണ്.

ടാറ്റ നെക്‌സോണിന് പുതിയ രണ്ടു സുരക്ഷാ ഫീച്ചറുകള്‍ കൂടി കിട്ടി

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ തുടക്കം മുതല്‍ക്കെ നെക്‌സോണ്‍ എസ്‌യുവിയില്‍ അടിസ്ഥാനമായി ഒരുങ്ങുന്നുണ്ട്. ഉയര്‍ന്ന നെക്‌സോണ്‍ മോഡലുകളില്‍ മാത്രമെ പിന്‍ പാര്‍ക്കിംഗ് ക്യാമറ ലഭിക്കുകയുള്ളൂ.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ തിളക്കം നേടിയ നെക്‌സോണ്‍, നിലവില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയെന്നാണ് അറിയപ്പെടുന്നത്. ടിയാഗൊ ഹാച്ച്ബാക്ക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറെന്ന വിശേഷണം നെക്‌സോണിനുണ്ട്. സുരക്ഷയ്‌ക്കൊപ്പം ടാറ്റ കുറിക്കുന്ന ബജറ്റ് വിലയും വിപണിയെ നെക്‌സോണിലേക്ക് ആകര്‍ഷിക്കുന്നു. 6.36 ലക്ഷം രൂപ മുതലാണ് എസ്‌യുവിക്ക് വില.

ടാറ്റ നെക്‌സോണിന് പുതിയ രണ്ടു സുരക്ഷാ ഫീച്ചറുകള്‍ കൂടി കിട്ടി

3,995 mm നീളവും 1,730 mm വീതിയും 1,600 mm ഉയരവും നെക്‌സോണിനുണ്ട്. വീല്‍ബേസ് 2,470 mm; ഗ്രൗണ്ട് ക്ലിയറന്‍സ് 200 mm. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് നെക്സോണില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque ഉം ഡീസല്‍ എഞ്ചിനുണ്ട്. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

ടാറ്റ നെക്‌സോണിന് പുതിയ രണ്ടു സുരക്ഷാ ഫീച്ചറുകള്‍ കൂടി കിട്ടി

ശ്രേണിയില്‍ മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ നെക്‌സോണിന്റെ മത്സരം. നിലവില്‍ ബ്രെസ്സ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍. പ്രതിമാസം അയ്യായിരം യൂണിറ്റുകളുടെ ശരാശരി വില്‍പ്പന നെക്‌സോണ്‍ നേടുന്നുണ്ട്.

Source: Power Stroke PS

Most Read Articles

Malayalam
English summary
Tata Nexon Gets Two New Safety Features. Read in Malayalam.
Story first published: Monday, February 18, 2019, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X