ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

By Rajeev Nambiar

ടൊയോട്ടയ്ക്ക് കീഴിലുള്ള ആഢംബര കാര്‍ കമ്പനിയാണ് ലെക്‌സസ്. ഡിസൈനില്‍ പ്രൗഢി പുലര്‍ത്തി കാറുകള്‍ പുറത്തിറക്കാന്‍ ലെക്‌സസ് എന്നും ശ്രമിക്കുന്നു. സെഡാനുകള്‍, സ്‌പോര്‍ട്‌സ് കൂപ്പെകള്‍, എസ്‌യുവികള്‍ എന്നിങ്ങനെ മോഡലുകളുടെ വമ്പന്‍നിരയുണ്ട് ലെക്‌സസിന്. കൂട്ടത്തില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിനെ അടിസ്ഥാനപ്പെടുത്തുന്ന LX 570 എസ്‌യുവിക്കാണ് ആരാധകര്‍ കൂടുതല്‍.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

അടുത്തിടെ ലെക്‌സസ് LX 570 ആവാന്‍ ശ്രമിച്ച ടൊയോട്ട ഫോര്‍ച്യൂണറിന്റെ ദൃശ്യങ്ങള്‍ കാര്‍ ലോകത്ത് പ്രചാരം നേടുകയാണ്. ലെക്‌സസിനെ പകര്‍ത്താനുള്ള ശ്രമത്തില്‍ ടൊയോട്ടയുടെ വ്യക്തിത്വം ഫോര്‍ച്യൂണര്‍ ഉപേക്ഷിച്ചു. വിഖ്യാത സ്പിന്‍ഡില്‍ ഗ്രില്ല് ശൈലിയാണ് എസ്‌യുവിക്ക് മുന്നില്‍.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

ഫോര്‍ച്യൂണറിന്റെ ആകാരയളവിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ലെക്‌സസ് ഗ്രില്ലിന് കഴിയുന്നുണ്ടുതാനും. താഴെവരെ എത്തിനില്‍ക്കുന്ന സ്പിന്‍ഡില്‍ ഗ്രില്ലിനെ ഉള്‍ക്കൊള്ളാന്‍ മുന്‍ ബമ്പറില്‍ പരിഷ്‌കാരങ്ങള്‍ കാണാം.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

'L' ആകൃതിയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കും. ഗ്രില്ലിന് ഒത്ത നടുവില്‍ ടൊയോട്ട ലോഗോ പതിഞ്ഞിട്ടുണ്ടെന്നതും ഇവിടെ ശ്രദ്ധേയം. കാഴ്ച്ചഭംഗി മാത്രമെ ഇരുവശത്തുമുള്ള എയര്‍ വെന്റുകള്‍ ലക്ഷ്യമിടുന്നുള്ളൂ.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

സൈഡ് സ്റ്റെപ്പിലുള്ള വൈറ്റ് ക്ലാഡിംഗിലൂടെ ക്രോം വര കടന്നുപോകുന്നുണ്ട്. പ്രീമിയം ലെക്‌സസ് LX 570 ഡിസൈനിനെ അതേപടി പകര്‍ത്താനുള്ള ശ്രമമാണിത്. പിറകിലും ഒരുപിടി മാറ്റങ്ങള്‍ ദൃശ്യമാണ്. ബമ്പറുകള്‍ പരിഷ്‌കരിച്ചു. കൂടുതല്‍ ആകാരവടിവ് പുതിയ ബമ്പറില്‍ അനുഭവപ്പെടും.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

ഇരട്ടനിറവും ഇരു വശത്തുമുള്ള ക്രോം വളയവും ബമ്പറിന്റെ പ്രത്യേകതയാണ്. ബമ്പറിന് മുകളിലും കാണാം ക്രോം അലങ്കാരം. വിപണിയില്‍ 2.33 കോടി രൂപയോളം ലെക്‌സസ് LX 570 -ക്ക് വിലയുണ്ട്. മോഡിഫിക്കേഷന് ശേഷം ഫോര്‍ച്യൂണര്‍ തനി ലെക്‌സസായി മാറിയെന്ന് പറയാന്‍ കഴിയില്ല.

Most Read: അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

എന്നാല്‍ ഫോര്‍ച്യൂണറിന് പുതുമ സമര്‍പ്പിക്കാന്‍ മാറ്റങ്ങള്‍ക്ക് കഴിയുന്നുണ്ട്. നേരത്തെ ഇന്ത്യയിലെ പ്രമുഖ മോഡിഫിക്കേഷന്‍ കമ്പനിയായ ഡിസി ഡിസൈനും ഫോര്‍ച്യൂണറിന് തങ്ങളുടേതായ പരിവേഷം കല്‍പ്പിച്ചിരുന്നു. പഴയ തലമുറ ഫോര്‍ച്യൂണറാണ് മോഡിഫിക്കേഷന് വേണ്ടി ഇവര്‍ തിരിഞ്ഞെടുത്തത്.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

ഗ്രില്ല് പാടെ മാറി. ഡിസി ആവിഷ്‌കരിച്ച ബോണറ്റിലെ വലിയ എയര്‍ സ്‌കൂപ്പ് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റും. വശങ്ങളില്‍ ബോള്‍ട്ടുകള്‍ ഘടിപ്പിച്ച വീല്‍ ആര്‍ച്ചുകളാണ് മുഖ്യാകര്‍ഷണം. എസ്‌യുവിയുടെ ഭീമന്‍ രൂപത്തെ പരിഷ്‌കരിച്ച വീല്‍ ആര്‍ച്ചുകള്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ലെക്‌സസാവാന്‍ ശ്രമിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍

ഡിസി ലോഗോയും കറുപ്പിച്ച ക്രോം ഘടകങ്ങളും മാറ്റി നിര്‍ത്തിയാല്‍ പിന്നഴകിന് കാര്യമായ ഭേദഗതികള്‍ സംഭവിച്ചിട്ടില്ല. മുന്നിലും പിന്നിലും കസ്റ്റം നിര്‍മ്മിത ബമ്പറുകളാണ് കമ്പനി ഉപയോഗിക്കുന്നത്. ഹെഡ്‌ലാമ്പും ടെയില്‍ലാമ്പുകളും നിലവിലേതുതന്നെ. ടയര്‍ അളവിലും മാറ്റങ്ങളില്ല. മോഡലിന്റെ മോഡിഫിക്കേഷന്‍ ചിലവുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഡിസി വെളിപ്പെടുത്തിയിട്ടില്ല.

Source: Turbo Xtreme, Facebook

Most Read Articles

Malayalam
English summary
Toyota Fortuner Modification. Read in Malayalam.
Story first published: Tuesday, February 5, 2019, 20:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X