വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

ഇൻ‌ഗോൾസ്റ്റാഡ് ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് ബ്രാൻഡ്, 2019 -ൽ മൊത്തം 4,594 യൂണിറ്റ് വിൽപ്പനയോടെ 28.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

അതിനു മുമ്പുള്ള വർഷം നിർമ്മാതാക്കൾക്ക് ഭേതമായിരുന്നു, പക്ഷേ മികച്ചതായിരുന്നില്ല, 6,463 യൂണിറ്റായിരുന്നു വിൽപ്പന. അതേസമയം, 2017 -ൽ 7,876 യൂണിറ്റ് വാഹനങ്ങളാണ് ഔഡി വിറ്റഴിച്ചത്. ലളിതമായി പറഞ്ഞാൽ, ഔഡി ഇന്ത്യ മൂന്ന് വർഷത്തിൽ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നത്.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

കഴിഞ്ഞ 9 വർഷത്തിനുശേഷം ഇന്ത്യയിൽ ഔഡി രജിസ്റ്റർ ചെയ്ത ഏറ്റവും താഴ്ന്ന നിരക്കാണ് 2019 വിൽപ്പന. ഇതിനു മുമ്പ് 2009 -ലായിരുന്നു നിർമ്മാതാക്കളുടെ വാർഷിക വിൽപ്പന ഇത്രയും മോശമായിരുന്നത്.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

എന്നാൽ മറുഭാഗത്ത് തിളക്കമാർന്ന ഒരു ചെറു വിജയവും ഔഡിക്ക് ലഭിച്ചു. ബ്രാൻഡിന്റെ ഔദ്യോഗിക യൂസ്ഡ് കാർ ഡീലർഷിപ്പ് ശൃംഖലയായ ഔഡി അപ്പ്രൂവ്ഡ് പ്ലസ് - 2019 ൽ 1,240 യൂണിറ്റ് വിൽപ്പനയോടെ 11 ശതമാനം വളർച്ച കൈവരിച്ചു.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

മറുവശത്ത്, മെർസീഡിസ് ഇന്ത്യയിലെ ഒന്നാം നമ്പർ ആഡംബര കാർ ബ്രാൻഡായി തങ്ങളുടെ സ്ഥാനം നിലനിർത്തി. ബി‌എം‌ഡബ്ല്യു രണ്ടാം സ്ഥാനവും നിലനിർത്തി. ഇന്ത്യയിൽ മെർസീഡിസ്, ബിഎംഡബ്ല്യു, ഔഡി എന്നിവ രജിസ്റ്റർ ചെയ്ത കഴിഞ്ഞ 10 വർഷത്തെ വിൽപ്പന കണക്കുകൾ ചുവടെയുണ്ട്.

Year Audi Mercedes BMW
2019 4,594 13,786 9,000
2018 6,463 15,538 10,405
2017 7,876 15,330 9,800
2016 7,720 13,231 7,500
2015 11,192 13,502 6,550
2014 10,851 10,201 6,200
2013 10,003 9,003 7,327
2012 9,003 6,840 9,375
2011 5,511 7,500 9,371
2010 3,003 5,819 6,246
വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

കഴിഞ്ഞ വർഷം ഔഡി ഇന്ത്യ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിരുന്നില്ല. A4 ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ A6 എന്നിങ്ങനെ വെറും രണ്ട് ലോഞ്ചുകൾ മാത്രമാണ് നിർമ്മാതാക്കൾ നടത്തിയത്.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

ആഗോള തലത്തിൽ അവതരിപ്പിച്ചതിന് നാളുകൾ കഴിഞ്ഞിട്ടാണ് പുതിയ തലമുറ C8 ഔഡി A6 ഇന്ത്യൻ തീരത്ത് എത്തിയത്. 54.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

എന്നിരുന്നാലും, മധ്യനിര ആഢംബര സലൂൺ രാജ്യത്ത് പെട്രോൾ പതിപ്പുമായി മാത്രം അരങ്ങേറ്റം കുറിച്ചതിനാൽ ധാരാളം ഉപഭോക്താക്കൾ നിരാശരായി.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

പുതിയ A6 -ന് അതിന്റെ വിശ്വസ്ത ഉപഭോക്ത സമൂഹത്തിൽ നിന്ന് മികച്ച സ്വീകാര്യത നേടിയിട്ടുണ്ടെന്ന് ഔഡി ഇന്ത്യ അവകാശപ്പെടുന്നു, എന്നാൽ ഡീസൽ പതിപ്പ് കൂടെ ഉണ്ടായിരുന്നെങ്കിൽ വിൽപ്പനയിൽ ഇത് ഇരട്ടിയാകുമെന്ന് ഉറപ്പുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

ഔഡി ഇന്ത്യ നിലവിൽ പെട്രോൾ ഓഫ്ഷനുകളുമായി മുമ്പോട്ട് പോകുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഡീസൽ എഞ്ചിൻ വികസിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് വാഹന നിർമ്മാതാക്കൾ.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

ഫോക്‌സ്‌വാഗണിന്റെ ഡീസൽ‌ഗേറ്റ് എമിഷൻ അഴിമതിയുമായി കമ്പനി ഇപ്പോഴും ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. അതേസമയം, നിർമ്മാതാക്കളുടെ പ്രധാന എതിരാളികളായ മെർസീഡിസ് ബെൻസ്, ബി‌എം‌ഡബ്ല്യു എന്നിവയ്ക്ക് എല്ലാ പ്രധാന വില വിഭാഗങ്ങളിലും ഡീസൽ മോഡലുകൾ ലഭ്യമാണ്.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

എന്നിരുന്നാലും, മന്ദഗതിയിലുള്ള ഇന്ത്യൻ ഓട്ടോമോട്ടീവ് സമ്പദ്‌വ്യവസ്ഥ മറ്റ് ജർമ്മൻ നിർമ്മാതാക്കളേയും ബാധിച്ചു. മെർസീഡിസ് ബെൻസ് ഇന്ത്യ 9.9 ശതമാനം വിൽപ്പന ഇടിവ് രേഖപ്പെടുത്തി.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

എന്നാൽ ബി‌എം‌ഡബ്ല്യു ഇന്ത്യയുടെ വിൽപ്പന 13.1 ശതമാനമായി ഉയർന്നു. ഈ വർഷംQ8 ആഡംബര എസ്‌യുവി, A8 ആഡംബര സലൂൺ എന്നിങ്ങനെ രണ്ട് പ്രധാന ലോഞ്ചുകൾ നടത്താൻ ഔഡി ഇന്ത്യ പദ്ധതിയിടുന്നു.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

അതിശയകരമായ അഞ്ച് സീറ്റർ ഔഡി Q8 ബ്രാൻഡിന്റെ ആഗോള വാഹന നിരയിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളിലൊന്നാണ്, വാഹനത്തിന്റെ നാമകരണം സൂചിപ്പിക്കുന്നത് പോലെ, വിപണിയിൽ ഇത് ഏഴ് സീറ്റർ ഔഡി Q7 ന് മുകളിലാവും സ്ഥാപിക്കുന്നത്. ഒരു പരിധിവരെ, Q8 ലംബോർഗിനി യുറസ് അല്ലെങ്കിൽ ബെന്റ്ലി ബെന്റായിഗ V8 -ന്റെ താങ്ങാനാവുന്ന പതിപ്പായി കണക്കാക്കാം.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

മറുവശത്ത്, പുതുതലമുറ D5 ഔഡി A8 ഏകദേശം മൂന്ന് വർഷം മുമ്പ് ബിസിനസ്സിലെ ഏറ്റവും മികച്ചതും പുതിയതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം നടത്തിയ വാഹനമാണ്.

വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔഡി ഇന്ത്യ

അതിനാൽ ഇന്ത്യൻ വിപണി വളരെ വൈകിയാണ് വാഹനം എത്തുന്നത്. അതേസമയം, മെർസീഡിസ് ബെൻസും ബിഎംഡബ്ല്യു ഇന്ത്യയും അവരുടെ മുൻനിര സലൂണുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ രാജ്യത്ത് അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India Sales decline. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X