ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോയ്ക്ക് ഇന്ന് തിരശീല ഉയരും. ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ഫെബ്രുവരി 5 മുതല്‍ 12 വരെയാണ് എക്‌സ്‌പോ നടക്കുന്നത്.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ കാറുകള്‍, ബൈക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുത്തന്‍ ആശയങ്ങളും 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. എല്ലാ തവണത്തേയും പോലെ ഇത്തവണയും ആവേശകരമായ നിരവധി വാഹനങ്ങളുടെ അവതരണവും പ്രദര്‍ശനവും ചടങ്ങിന് മാറ്റ് കൂട്ടും.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

1986 -ലാണ് ഓട്ടോ എക്സ്പോയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഓട്ടോ എക്സ്പോ അരങ്ങറുന്നത്. 15-ാമത് ഓട്ടോ എക്സ്പോയില്‍ പുതിയ വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളും ശ്രദ്ധ ആകര്‍ഷിക്കും. വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ നിര്‍മ്മാതാക്കള്‍ കൂടി ആഭ്യന്തര വിപണിയിലേക്ക് ചുവടുവെയ്ക്കുന്ന സമയമാണിത്.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ഇതിന് ഉദാഹരണമാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ. 2018 ഓട്ടോ എക്സ്പോയില്‍ SP2 എന്നൊരു കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച്, കഴിഞ്ഞ വര്‍ഷം കിയ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ഈ വര്‍ഷവും ചൈനീസ് വാഹന നിര്‍മാതാക്കളായ ഹൈമ മോട്ടോര്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് എന്നീ രണ്ട് പുതിയ വാഹന നിര്‍മാതാക്കള്‍ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കും.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് (SIAM) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

മഹീന്ദ്ര 18 മോഡലുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റ് മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഉള്‍പ്പെടെ 17 വാഹനങ്ങളാണ് മാരുതി അവതരിപ്പിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ടാറ്റ മോട്ടോര്‍സ് കുടുംബത്തില്‍ നിന്നും പുതിയ നിരവധി വാഹനങ്ങള്‍ എക്‌സ്‌പോയുടെ ഭാഗമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹ്യുണ്ടായി, കിയ, റെനോ, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും.

ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ വാഹനലോകം

ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളും ഇത്തവണ ഓട്ടോ എക്‌സ്‌പോയുടെ ശ്രദ്ധാ കേന്ദ്രമാണ്. എന്നാല്‍, ബിഎംഡബ്ല്യു, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ക്കൊപ്പം രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളെ ഇത്തവണ അവതരിപ്പിച്ചേക്കില്ലെന്നാണ് സൂചന.

Most Read Articles

Malayalam
English summary
2020 Auto Expo Will Starts Today. Read in Malayalam.
Story first published: Wednesday, February 5, 2020, 7:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X