മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

മഹീന്ദ്രയുടെ വളരെയധികം പ്രചാരമുള്ള മോഡലായ ബൊലേറോയ്ക്ക് ബിഎസ് VI പരിഷ്കരണത്തിന്റെ ഭാഗമായി ചില മാറ്റങ്ങൾ ലഭിച്ചിരിക്കുകയാണ്. യൂട്ടിലിറ്റി വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

മോഡലിന്റെ ഔദ്യോഗിക ലോഞ്ച് ഈ മാസം അവസാനത്തോടെ ഉണ്ടാവും. വാഹനത്തിന്റെ എക്സ്-ഷോറൂം വില ഏകദേശം എട്ട് ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന ബിഎസ് IV മോഡലിന് 7.61 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

2020 മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് ഡിസൈനിന്റെ ഷീറ്റ് മെറ്റൽ ഭാഗത്തിന് യാതൊരു മാറ്റവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ മുൻവശത്തിന് കാര്യമായ പുനരവലോകനം ലഭിക്കുന്നു.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

പ്രീമിയം ഫീച്ചറുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ പുതുക്കിയ ബ്ലാക്ക് ഗ്രില്ലുമായി ഇഴുകി ചേരുന്നു. ഇവ മഹീന്ദ്രയുടെ വർക്ക്ഹോഴ്‌സിന് വളരെ പക്വതയുള്ള ഒരു രൂപം നൽകുന്നു. വൃത്താകൃതിയിലുള്ള ഫോഗ്ലൈറ്റുകളുള്ള പുതിയ ബമ്പർ വാഹനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

പ്രൊഫൈലിലെ മാറ്റങ്ങൾ പുതിയ ബോഡി ഗ്രാഫിക്സിലേക്കും സൈഡ് റബ്-സ്ട്രിപ്പുകൾക്കും ഫുട്ബോർഡിനുമുള്ള കറുത്ത ഫിനിഷിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

പിന്നിൽ ഒരു പുതിയ ഡോർ ഹാൻഡിൽ, മഹീന്ദ്ര & ബൊലേറോ ബ്രാൻഡിംഗ് എന്നിവ വരുന്ന പുതുക്കിയ സ്പെയർ വീൽ കവർ, വ്യക്തമായ ലെൻസ് ഘടകങ്ങൾ ഉപയോഗിച്ച് പുനർക്രമീകരിച്ചിരിക്കുന്ന ടൈൽ‌ലൈറ്റ് എന്നിവ ലഭിക്കുന്നു.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

ഇന്റീരിയറും ശ്രദ്ധേയമായ കുറച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. TUV300 -ൽ നിന്ന് സ്റ്റിയറിംഗ് വീൽ കടമെടുക്കുകയും ഡാഷ്‌ബോർഡ് തവിട്ട് നിറത്തിൽ പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

എസി വെന്റിന് ചുറ്റിലും സെന്റർ കൺസോളിലും തിളങ്ങുന്ന ഇരുണ്ട തവിട്ടുനിറത്തിൽ ഘടകങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഡിജിറ്റൽ ഇന്സ്ട്രുമെന്റ് ക്ലസ്റ്ററും ടെൽ-ടെൽ ലൈറ്റ് കൺസോളും അതേപടി നിലനിൽക്കുന്നു, പക്ഷേ ഗിയർ നോബ് പുതിയതാണ്.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റി എന്നിവയുള്ള അടിസ്ഥാന കെൻവുഡ് ഓഡിയോ പ്ലെയർ ബൊലേറോയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. പവർ വിൻഡോ സ്വിച്ചുകൾ മുൻ സീറ്റുകൾക്കിടയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

എസി മാനുവൽ യൂണിറ്റാണ്. 2020 ബൊലേറോയ്ക്ക് ബീജ്-ബ്രൗൺ ഡ്യുവൽ-ടോൺ സീറ്റ് ഫാബ്രിക്, ബീജ് റൂഫ് ലൈനിംഗ് എന്നിവ ലഭിക്കുന്നു. സീറ്റിംഗ് ഘടനയിലും വാഹനത്തിനുള്ളിലെ സ്ഥലത്തിനും മാറ്റമില്ല.

ബിഎസ് VI നിലവാരത്തിലേക്ക് ഉയർത്തിയ 1.5 ലിറ്റർ mHawkD70 ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഔദ്യോഗിക പവർ, ടോർക്ക് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Image Courtesy: gyani enough/YouTube

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

എന്നാലും മോട്ടോർ 70 bhp കരുത്തും 195 Nm torque എന്നിവ തുടർന്നും പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് പിൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്നു. മൈക്രോ ഹൈബ്രിഡ് പാക്കേജും പുതിയ മോഡലിന്റെ ഭാഗമാണ്.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

ചട്ടങ്ങൾ അനുസരിച്ച്, എല്ലാ പതിപ്പുകളിലും ABS, ഡ്രൈവർ സൈഡ് എയർബാഗ്, പിൻ പാർക്കിംഗ് സെൻസറുകൾ, മുൻ പാസഞ്ചർ സീറ്റ് ബെൽറ്റ് അലേർട്ട്, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന പതിപ്പുകൾക്ക് റിമോട്ട് കീലെസ് എൻ‌ട്രി, പിൻ വൈപ്പർ, സെന്റർ ലോക്കിംഗ്, ഹബ്‌കാപ്പുകൾ തുടങ്ങിയവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

മഹീന്ദ്ര ബൊലേറോ നിരവധി വർഷങ്ങളായി കമ്പനിക്ക് മികച്ച വിൽപ്പന നേടിക്കൊടുക്കുന്ന ഒരു വാഹനമാണ്. പരുക്കൻ മുഖഭാവം, മോശം റോഡുകളെ അനായാസം നേരിടാനുള്ള കഴിവ്, വിശ്വസനീയമായ ട്രാക്ക് റെക്കോർഡ് എന്നിവ ബൊലേറോയെ ഗ്രാമീണ ഇന്ത്യയിൽ വ്യാപകമായി ഇഷ്ടപ്പെടുന്ന ഗതാഗത വാഹനമാക്കി മാറ്റി.

മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്‌ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; വീഡിയോ

ചെറുതും എന്നാൽ ശ്രദ്ധേയവുമായ ബാഹ്യ മാറ്റങ്ങളും ബിഎസ് VI-കംപ്ലയിന്റ് എഞ്ചിനും ഉപയോഗിച്ച്, ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
2020 Mahindra Bolero BS6-facelift reaches dealerships details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X