മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

മഹീന്ദ്ര തങ്ങളുടെ TUV300 പ്ലസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വാഹനത്തെ സജീവമായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചുവരികയാണ് ഇന്ത്യൻ നിർമാതാക്കൾ.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

മുഖംമിനുക്കിയ TUV300 പ്ലസ് അടുത്തമാസം വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഒമ്പത് സീറ്ററായ മോഡലിനെ 2018-ലാണ് മഹീന്ദ്ര പുറത്തിറക്കിയത്. ഇപ്പോൾ രണ്ട് വർഷം പിന്നിടുമ്പോൾ ഈ വിഭാഗത്തിൽ പിടിച്ചു നിൽക്കാൻ ചെറിയ പരിഷ്ക്കരണങ്ങൾ ആവശ്യമാണെന്ന് കമ്പനി വിശ്വസിക്കുന്നതിന്റെ ഭാഗമായാണ് മോഡലിനെ പരിഷ്ക്കരണത്തിന് വിധേയമാക്കുന്നത്.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

ഇപ്പോൾ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടത്തിന്റെ വീഡിയോ യൂട്യൂബ് ചാനലായ ഇലക്‌ട്രിക്‌ വെഹിക്കിൾ വെബ് പുറത്തുവിട്ടിരിക്കുകയാണ്. നിലവിൽ വിപണിയിൽ കാര്യമായ വിൽപ്പന TUV300 പ്ലസിന് ഇല്ലെങ്കിലും സെമി-അർബൻ ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ട ഘടകങ്ങളെല്ലാം നവീകരണത്തിൽ ലഭിക്കും.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയായ TUV300-ന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്ലസ് വകഭേദം. കൂടാതെ അതിന്റെ ഭൂരിഭാഗം ഘടകങ്ങളും ബോഡി പാനലുകളും വലിയ മോഡൽ പങ്കിടുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കുറിച്ച് പറയുമ്പോൾ പൂർണമായും പുതുക്കിയ മുൻവശമായിരിക്കും മഹീന്ദ്ര അവതരിപ്പിക്കുക.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

സ്പോർട്‌സ് സ്ക്വയർ ഓഫ് വീൽ ആർച്ചുകൾ, റാപ്എറൗണ്ട്‌ ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയെല്ലാം പുതിയ TUV300 പ്ലസിൽ ഇടംപിടിക്കുമെന്ന് പരീക്ഷണ ചിത്രങ്ങൾ സൂചന നൽകുന്നു. അതോടൊപ്പം ഹെഡ്‌ലാമ്പ് ക്ലസ്റ്റർ വൃത്താകൃതിയിലുള്ള പരമ്പരാഗത ലൈറ്റുകൾ ഉപയോഗിച്ച് പുതുക്കും. മറ്റ് മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ മുൻവശത്ത് റേഡിയേറ്റർ ഗ്രിൽ പ്രധാന ആകർഷണമാണ്.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

വികസിതമായ 2020 മഹീന്ദ്ര TUV300 പ്ലസിന് നവീകരിച്ച ബിഎസ്-VI 2.2 ലിറ്റർ എംഹോക്ക് എഞ്ചിനും ലഭിക്കും. ഇത് ബിഎസ്-IV പതിപ്പിൽ 4,000 rpm-ൽ പരമാവധി 120 bhp കരുത്തും 1,800-2,800 ഇടയിൽ 280 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ യൂണിറ്റായിരിക്കും ഗിയർബോക്‌സ്.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

അകത്തളത്തും കാര്യമായ മാറ്റങ്ങളോടെയാകും മഹീന്ദ്ര ഈ ഒമ്പത് സീറ്റർ പതിപ്പിനെ വിപണിയിൽ എത്തിക്കുക. അതേസമയം മൊത്തത്തിലുള്ള രൂപകൽപ്പന അതേപടി നിലനിർത്തിയാകും നവീകരണങ്ങൾ ഉൾപ്പെടുത്തുക. ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, ട്വീറ്ററുകൾ, ജിപിഎസ് നാവിഗേഷൻ, സ്പോർട്‌സ് ഫോക്‌സ് ലെതർ അപ്ഹോൾസ്റ്ററി എന്നിവയും പ്ലസിൽ തുടരും.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

സുരക്ഷാ സവിഷേതകളിലേക്ക് ശ്രദ്ധിച്ചാൽ നിലവിലെ മഹീന്ദ്ര മഹീന്ദ്ര TUV300 പ്ലസ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, മടക്കാവുന്ന സ്റ്റിയറിംഗ് കോളം, ഡിജിറ്റൽ ഇമ്മോബിലൈസർ, ഡ്രൈവർ സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഡ്രൈവിംഗ് സമയത്ത് ഓട്ടോ ഡോർ ലോക്ക്, ആന്റി തെഫ്റ്റ് സ്റ്റിയറിംഗ് ലോക്ക്, ഹസാർഡ് ലൈറ്റുകൾ എന്നിവ കാറിൽ വാഗ്‌ദാനം ചെയ്യുന്നു.

മുഖംമിനുക്കി TUV300 പ്ലസ് എത്തുന്നു, പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

പരിഷ്ക്കരിച്ചെത്തുന്ന മോഡൽ കൂടുതൽ പുതിയ സുരക്ഷാ സവിശേഷതകൾ ഉപയോഗിച്ച് തെരഞ്ഞെടുക്കാൻ സാധിക്കും. നിലവിലെ മഹീന്ദ്ര TUV300 പ്ലസിന് 9,92,748 ലക്ഷം മുതൽ 11,42,157 ലക്ഷം രൂപ വരെയാണ് വില. മാർച്ചോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിന് അൽപ്പം വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra TUV300 Plus facelift spotted. Read in Malayalam
Story first published: Sunday, April 5, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X