ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോ

ഗ്രാന്‍ഡ് i10 നിയോസിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കി മാറ്റിയിരിക്കുന്നു ഹ്യുണ്ടായി. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കാറിന്റെ പുതിയ പതിപ്പ്, ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോ മോഡലിനെ ദക്ഷിണകൊറിയന്‍ നിര്‍മ്മാതാക്കള്‍ കാഴ്ച്ചവെച്ചു. പേരു സൂചിപ്പിക്കും പോലെ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് നിയോസ് ടര്‍ബ്ബോയുടെ ഹൃദയം. ഓറയില്‍ നിന്നും കമ്പനി കടമെടുത്ത എഞ്ചിനാണിത്.

ഇതേസമയം, കമ്പനിയുടെ എന്‍-ലൈന്‍ ബാഡ്ജ് ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോയ്ക്കില്ല. 99 bhp കരുത്തും 172 Nm torque -മാണ് കാര്‍ പരമാവധി സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ടര്‍ബ്ബോ പതിപ്പിന് ഹ്യുണ്ടായി നല്‍കുന്നുള്ളൂ. ഇതേസമയം, സാധാരണ 1.2 ലിറ്റര്‍ ഗ്രാന്‍ഡ് നിയോസ് പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

സ്‌പോര്‍ട്‌സ് ഡ്യുവല്‍ ടോണ്‍ വകഭേദമാണ് പുതിയ ടര്‍ബ്ബോ പെട്രോള്‍ പതിപ്പിന് ആധാരം. ചുവപ്പു നിറം വരമ്പിടുന്ന കറുപ്പഴകുള്ള അകത്തളം കാറിനെ സ്‌പോര്‍ടിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഓട്ടോമാറ്റിക് എസി, 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍ പാര്‍ക്കിങ് ക്യാമറ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകള്‍ ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോ അവകാശപ്പെടും.

ഗ്രില്ലില്‍ പതിഞ്ഞ ടര്‍ബ്ബോ ബാഡ്ജാണ് നിയോസ് ടര്‍ബ്ബോ നിരയില്‍ വേറിട്ടു നിര്‍ത്തുക. എന്തായാലും ടര്‍ബ്ബോ പെട്രോള്‍ ഹാച്ച്ബാക്ക് വിപണിയില്‍ ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോയിലൂടെ ഹ്യുണ്ടായിയും വരവറിയിച്ചിരിക്കുകയാണ്. വില്‍പ്പനയ്ക്ക് വന്നാല്‍ മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗൊ കാറുകളുമായാകും ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോ പതിപ്പിന്റെ പ്രധാന മത്സരം. കാറിന് ഏഴര ലക്ഷം രൂപയോളം ഷോറൂം വില പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

Most Read Articles

Malayalam
English summary
Auto Expo 2020: Hyundai Grand i10 Nios Turbo Unveiled. Read in Malayalam.
Story first published: Thursday, February 6, 2020, 21:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X