ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

വിപണി ഒന്നടങ്കം വൈദ്യുത ശ്രേണിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ മഹീന്ദ്ര തയ്യാറല്ല. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. മൂന്നു വൈദ്യുത കാറുകളെയാണ് എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ചത്. eKUV100, ഫണ്‍സ്റ്റര്‍ പിന്നെ eXUV300.

ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

ഇതില്‍ eKUV100 വിപണിയിലെത്തി. 8.25 ലക്ഷം രൂപയാണ് എസ്‌യുവിയുടെ വില. ഫണ്‍സ്റ്ററും eXUV300 -യും കോണ്‍സെപ്റ്റ് രൂപത്തിലാണ്; അതായത് ഇനി വരാനിരിക്കുന്ന മഹീന്ദ്ര വൈദ്യുത എസ്‌യുവികളുടെ ആദ്യ മാതൃക. എന്തായാലും ഫണ്‍സ്റ്ററിനെക്കാളും eXUV300 -യാണ് സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളോട് കൂടുതല്‍ നീതിപുലര്‍ത്തുന്നത്. eXUV300 -യെത്തന്നെ മഹീന്ദ്ര ആദ്യം വിപണിയില്‍ കൊണ്ടുവരികയും ചെയ്യും.

ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

2021 -ല്‍ മോഡലിനെ യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം.രണ്ടു വകഭേദങ്ങളായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുക. ഒന്ന് സ്റ്റാന്‍ഡേര്‍ഡ്, മറ്റൊന്ന് എക്സ്റ്റന്റഡ് റേഞ്ച്. മഹീന്ദ്ര ഇലക്ട്രിക് കൈക്കൊള്ളുന്ന പുതിയ ഡിസൈന്‍ ഭാഷ്യം eXUV300 വെളിപ്പെടുത്തുന്നുണ്ട്. അടഞ്ഞ ഗ്രില്ല്, പുതിയ അലോയ് വീലുകള്‍, പരിഷ്‌കരിച്ച ബമ്പര്‍ എന്നിവയെല്ലാം മഹീന്ദ്ര eXUV300 -യുടെ സവിശേഷതയാണ്.

ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

മോഡലിന്റെ വില നിലവാരമോ സാങ്കേതിക വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്തായാലും ബജറ്റ് ശ്രേണിയില്‍ വൈദ്യുത എസ്‌യുവികളെ പുറത്തിറക്കുകയാണ് മഹീന്ദ്രയുടെ ആത്യന്തിക ലക്ഷ്യം. മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് പത്തു ലക്ഷം രൂപയോളം വില കരുതുന്നതില്‍ തെറ്റില്ല. എല്‍ജി കെമിക്കല്‍സുമായി ചേര്‍ന്നാണ് eXUV300 -യ്ക്കുള്ള ബാറ്ററി യൂണിറ്റിനെ മഹീന്ദ്ര വികസിപ്പിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

ഉയര്‍ന്ന സാന്ദ്രതയുള്ള ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റിന്റെ പശ്ചാത്തലത്തില്‍ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെയോടാന്‍ എസ് യുവിക്ക് കഴിയുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. വിപണിയില്‍ നെക്‌സോണ്‍ ഇവിയ്ക്ക് ഒത്ത എതിരാളിയാണ് മഹീന്ദ്ര eXUV300.

ഫണ്‍സ്റ്ററിന്റെ കാര്യമെടുത്താല്‍ മോഡലിനെ XUV300 -യുടെ വലിയ പതിപ്പെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മുന്നിലെ ഏഴു സ്ലാറ്റ് ഗ്രില്ലും നേര്‍ത്ത ഹെഡലാമ്പും ഫണ്‍സ്റ്ററിന് XUV300 -യുടെ തനിമ സമര്‍പ്പിക്കുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

വശങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ എസ്‌യുവിയുടെ വലുപ്പം എടുത്തുകാണിക്കും. കമ്പനിയുടെ പുതിയ ഡിസൈന്‍ ഭാഷ ഫണ്‍സ്റ്ററിലും നിറഞ്ഞുനില്‍പ്പുണ്ട്. ഇരട്ട വൈദ്യുത മോട്ടോറുകളുടെ പിന്തുണയുള്ള ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് എസ്്‌യുവിക്ക് മഹീന്ദ്ര വിഭാവനം ചെയ്യുന്നത്. രണ്ടു മോട്ടോറുകളും കൂടി മോഡലിന് 308 bhp കരുത്തേകും.

ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് പുതിയ മഹീന്ദ്ര eXUV300

മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളില്‍ കുതിക്കാന്‍ ഫണ്‍സ്റ്ററിന് കഴിയുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ ഫണ്‍സ്റ്ററിന് അഞ്ചു സെക്കന്‍ഡുകള്‍ മതി. ഒറ്റ ചാര്‍ജില്‍ 520 കിലോമീറ്റര്‍ ദൂരമോടാന്‍ എസ്‌യുവി പ്രാപ്തമാണ്.

Most Read Articles

Malayalam
English summary
Auto Expo 2020: Mahindra eXUV300 Showcased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X