ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ XUV500, ഥാര്‍ എസ്‌യുവികളെ മഹീന്ദ്ര അവതരിപ്പിക്കുമെന്നാണ് ഏവരും കരുതിയത്. പക്ഷെ ഫലം നിരാശ മാത്രം. രണ്ടു മോഡലുകളെയും കൂട്ടാതെയാണ് മഹീന്ദ്ര എക്‌സ്‌പോയ്ക്ക് വന്നത്. എന്നാല്‍ ആരാധകരുടെ പരിഭവം തീര്‍ക്കാന്‍ മഹീന്ദ്രയുടെ പക്കല്‍ മറ്റൊരു അവതാരമുണ്ട് - ഫണ്‍സ്റ്റര്‍. മഹീന്ദ്ര പുറത്തിറക്കാനിരിക്കുന്ന പൂര്‍ണ വൈദ്യുത എസ്‌യുവിയുടെ ആദ്യ മാതൃകയാണ് ഫണ്‍സ്റ്റര്‍.

ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

കമ്പനിയുടെ പുതിയ ഡിസൈന്‍ ഭാഷ ഫണ്‍സ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം. XUV300 -യുടെ വലിയ പതിപ്പെന്ന് ഫണ്‍സ്റ്ററിനെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല. മുന്നിലെ ഏഴു സ്ലാറ്റ് ഗ്രില്ലും നേര്‍ത്ത ഹെഡലാമ്പും ഫണ്‍സ്റ്ററിന് XUV300 -യുടെ തനിമ സമര്‍പ്പിക്കുന്നുണ്ട്. വശങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ എസ്‌യുവിയുടെ വലുപ്പം എടുത്തുകാണിക്കും.

ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

ഫണ്‍സ്റ്റര്‍ കോണ്‍സെപ്റ്റിന് മേല്‍ക്കൂരയില്ല. ഇരട്ട വൈദ്യുത മോട്ടോറുകളുടെ പിന്തുണയുള്ള ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് എസ്യുവിക്ക് മഹീന്ദ്ര വിഭാവനം ചെയ്യുന്നത്. രണ്ടു മോട്ടോറുകളും കൂടി മോഡലിന് 308 bhp കരുത്തേകും. മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളില്‍ കുതിക്കാന്‍ ഫണ്‍സ്റ്ററിന് കഴിയുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദവും.

ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ ഫണ്‍സ്റ്ററിന് അഞ്ചു സെക്കന്‍ഡുകള്‍ മതി. ഒറ്റ ചാര്‍ജില്‍ 520 കിലോമീറ്റര്‍ ദൂരമോടാന്‍ എസ് യുവി പ്രാപ്തമാണെന്ന കാര്യവും വാഹനലോകത്ത് കൗതുകമുണര്‍ത്തും. 59.1 kWh ശേഷിയുള്ള ബാറ്ററി യൂണിറ്റാണ് ഫണ്‍സ്റ്ററിന് മഹീന്ദ്ര നല്‍കുന്നത്. എന്തായാലും ഫണ്‍സ്റ്ററിലെ ഡിസൈന്‍ ശൈലികളില്‍ പലതും വരാനിരിക്കുന്ന XUV500 -യില്‍ പ്രതീക്ഷിക്കാം.

ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

ഈ വര്‍ഷം രണ്ടാം പാദമാണ് പുതുതലമുറ XUV500 എസ് യുവിയെ മഹീന്ദ്ര അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ തുടിക്കും. നിലവിലെ 2.2 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിനെക്കാളും കരുത്ത് 2.0 ലിറ്റര്‍ യൂണിറ്റ് ഉത്പാദിപ്പിക്കുമെന്നാണ് വിവരം.

ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ KUV100 ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ചതാണ് മഹീന്ദ്രയുടെ മറ്റൊരു വിശേഷം. 8.25 ലക്ഷം രൂപ മുതല്‍ പുതിയ eKUV100 -യ്ക്ക് വില ആരംഭിക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യത കാറാണിത്.

ഓട്ടോ എക്‌സ്‌പോ 2020: പ്രതീക്ഷിച്ചത് പുത്തന്‍ ഥാറിനെ, മഹീന്ദ്ര കൊണ്ടുവന്നത് ഫണ്‍സ്റ്ററിനെയും

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫെയിം സബ്‌സിഡി മഹീന്ദ്ര eKUV100 -യുടെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. 40kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് എസ്‌യുവിയുടെ മുന്‍ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്. 53 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോര്‍ പ്രാപ്തമാണ്. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റ് ലിക്വിഡ് കൂളിങ് സംവിധാനം ഉപയോഗപ്പെടുത്തും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ eKUV100 -യ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Most Read Articles

Malayalam
English summary
Auto Expo 2020: Mahindra Funster Showcased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X