ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

വാഹനലോകം ആകാംക്ഷയിലാണ്. ഇനിയുള്ള എട്ടു നാളുകള്‍ വാഹന നിര്‍മ്മാതാക്കളെല്ലാം ഒരു കൂരയ്ക്ക് കീഴില്‍ അണിനിരക്കും. കാരണമെന്തെന്നോ, 2020 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമായി. മാരുതി, ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര, മെര്‍സിഡീസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍ തുടങ്ങി ഇരുപതോളം മുന്‍നിര കമ്പനികളുണ്ട് ഈ വര്‍ഷം എക്‌സ്‌പോയില്‍.

രാവിലെ മാരുതിയുടെ സ്റ്റാളില്‍ നിന്നാണ് എക്‌സ്‌പോയുടെ ആരംഭം. ആദ്യ രണ്ടു ദിനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മാത്രമായുള്ള പ്രദര്‍ശനമാണ്. എന്നിട്ടും തിരക്കിനൊട്ടും കുറവില്ല.

ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

രാവിലെ മാരുതി സ്റ്റാളിലേക്ക് കടക്കും മുന്‍പേ ചൈനീസ് നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന്റെ ഹവല്‍ F7, F5 എസ്‌യുവികളില്‍ ഒരു നോട്ടം പതിപ്പിക്കാനായി.കിയ, എംജി മോട്ടോര്‍ കമ്പനികള്‍ ഇന്ത്യയില്‍ നേടിയ വിജയം കണ്ടാണ് ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന് കീഴിലുള്ള ഹവല്‍ ബ്രാന്‍ഡ് ചൈനയില്‍ നിന്നും ഇങ്ങോട്ടു വിമാനം കയറിയത്. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം, പ്രൗഢിയുടെയും ഗമയുടെയും കാര്യത്തില്‍ ഹവല്‍ F7, F5 മോഡലുകള്‍ ഒട്ടും പിന്നിലല്ല.

ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

തലയെടുപ്പുണ്ട് ഇരു എസ്‌യുവികള്‍ക്കും. എട്ടരയ്ക്കാണ് മാരുതി തങ്ങളുടെ ആദ്യ മോഡലിനെ അവതരിപ്പിക്കുക. ഇക്കാരണത്താല്‍ മറ്റു സ്റ്റാളുകള്‍ക്ക് മുന്നില്‍ നിന്ന് തിരിയാന്‍ സമയമില്ല.മാരുതി സ്റ്റാളിലെ ജനബാഹുല്യം ദൂരെ നിന്നെ കാണാം. തിക്കിനും തിരക്കിനുമിടയില്‍ ഒരുവിധം കയറിപ്പറ്റി. കോണ്‍സെപ്റ്റ് കാറായ 'ഫ്യൂച്ചുറോ-ഇ' -യെ വേദിയില്‍ കാണാം. മോഡലിന്റെ ആഗോള അവതരണമാണ്.

ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

പേരു സൂചിപ്പിക്കുംപോലെ ഭാവി ഡിസൈനാണ് ഫ്യൂച്ചുറോ-ഇയ്ക്ക്. ആകാരം ചെറു എസ്‌യുവിയുടേതും. വെട്ടിയൊതുക്കിയ ബോണറ്റും വലിയ വീല്‍ ആര്‍ച്ചുകളും ഫ്യൂച്ചുറോ-ഇയ്ക്ക് മസ്‌കുലീന്‍ പ്രതിച്ഛായ സമര്‍പ്പിക്കുന്നുണ്ട്. വിന്‍ഡ്ഷീല്‍ഡില്‍ നിന്നും ചാഞ്ഞിറങ്ങുന്ന കറുപ്പു മേല്‍ക്കൂര മോഡലിന് കൂപ്പെ ശൈലി സമ്മാനിക്കുന്നത് കാണാം. പുതിയ കാലത്തെ എസ്‌യുവി ട്രെന്‍ഡ് മാനിച്ച് നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് കാറിന്. ഒത്തനടുവില്‍ വലിയ സുസുക്കി ലോഗോയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

ഇലക്ട്രിക് പരിവേഷമായതുകൊണ്ട് ഗ്രില്ല് ശൈലി കമ്പനി പൂര്‍ണമായും ഉപേക്ഷിച്ചു. ഗ്രില്ലിന്റെ അഭാവത്തില്‍ മുന്‍ ബമ്പറിലേക്ക് ചേര്‍ത്തൊതുക്കിയ മുന്‍ പാനല്‍ ഫ്യൂച്ചുറോ-ഇയ്ക്ക് കൗതുകകരമായ മുഖഭാവമാണ് കല്‍പ്പിക്കുന്നത്. ബോഡിക്ക് അടിവരയിട്ട് കടന്നുപോകുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങും പ്രത്യേകം പരാമര്‍ശിക്കണം.

ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

കാറിന്റെ പിറകിലും ശ്രദ്ധപിടിച്ചേകുന്ന ഒരുപിടി ഡിസൈന്‍ സവിശേഷതകള്‍ നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു. പിറകിലെ വിന്‍ഡ്ഷീല്‍ഡ് ടെയില്‍ ലാമ്പുകളിലേക്ക് ചേര്‍ന്നണയും വിധമാണ്. ഇവിടെയും നേര്‍ത്ത ശൈലിയാണ് ടെയില്‍ലാമ്പുകള്‍ക്ക്. ടെയില്‍ലാമ്പുകള്‍ക്ക് താഴെയാണ് ഫ്യൂച്ചുറ-ഇ ബ്രാന്‍ഡിങ് കമ്പനി നല്‍കിയിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: മനംകവര്‍ന്ന് മാരുതി ഫ്യൂച്ചുറോ-ഇ

എന്തായാലും വാഹനപ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള വക പുതിയ കോണ്‍സെപ്റ്റ് എസ് യുവിയില്‍ മാരുതി സുസുക്കി നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേസമയം എസ്‌യുവിയുടെ സാങ്കേതിക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഫ്യൂച്ചുറ-ഇയ്ക്ക് പുറമെ പുതിയ സ്വിഫ്റ്റ് ഹൈബ്രിഡിനെയും എസ്പ്രസ്സോ സിഎന്‍ജി പതിപ്പിനെയും എക്‌സ്‌പോയില്‍ മാരുതി കാഴ്ച്ചവെച്ചിട്ടുണ്ട്. ഈ വിശേഷങ്ങള്‍ പിന്നാലെ അറിയാം.

Most Read Articles

Malayalam
English summary
Auto Expo 2020: Maruti Futuro-E Concept Showcased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X