ഓട്ടോ എക്‌സ്‌പോ 2020: ഹൈബ്രിഡ് കുപ്പായത്തില്‍ മാരുതി സ്വിഫ്റ്റ്

മാരുതിയുടെ ഫ്യൂച്ചുറോ-ഇ കോണ്‍സെപ്റ്റ് കണ്ടിറങ്ങിയപ്പോഴുണ്ട് പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ് പതിപ്പ് മുന്നില്‍. സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ മാരുതി അവതരിപ്പിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും കാറിനെ ഒടുവില്‍ കണ്ടു. മോഡലിന്റെ ജാപ്പനീസ് പതിപ്പാണ് എക്‌സ്‌പോയില്‍ വന്നിരിക്കുന്നത്. ഹൈബ്രിഡെന്ന് പേരുണ്ടെങ്കിലും സ്വിഫ്റ്റിനെ പൂര്‍ണമായി ഹൈബ്രിഡാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

ഓട്ടോ എക്‌സ്‌പോ 2020: ഹൈബ്രിഡ് കുപ്പായത്തില്‍ മാരുതി സ്വിഫ്റ്റ്

രാജ്യാന്തര വിപണിയില്‍ സുസുക്കി വില്‍ക്കുന്ന RS പതിപ്പില്‍ നിന്നും വ്യത്യസ്തമായി മൈല്‍ഡ് ഹൈബ്രിഡ് പതിപ്പാണ് ഇവിടെത്തിയിരിക്കുന്നത്. കാറിന്റെ പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പിറകില്‍ 'ഹൈബ്രിഡ്' ബാഡ്ജ് പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ കാഴ്ച്ചയില്‍ ഇപ്പോഴത്തെ സ്വിഫ്റ്റുതന്നെ പുതിയ മോഡലും.

ഓട്ടോ എക്‌സ്‌പോ 2020: ഹൈബ്രിഡ് കുപ്പായത്തില്‍ മാരുതി സ്വിഫ്റ്റ്

ഇതേസമയം എഞ്ചിന് പരിഷ്‌കാരം സംഭവിച്ചു. 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് K12C പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റ് ഹൈബ്രിഡിന്റെ ഹൃദയം. എഞ്ചിന് 89 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 10kW ശേഷിയുള്ള വൈദ്യുത മോട്ടോറിന്റെ പിന്തുണയും എഞ്ചിനുണ്ട്. അഞ്ചു സ്പീഡാണ് എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സ്.

ഓട്ടോ എക്‌സ്‌പോ 2020: ഹൈബ്രിഡ് കുപ്പായത്തില്‍ മാരുതി സ്വിഫ്റ്റ്

ഹൈബ്രിഡ് സംവിധാനം മുന്‍നിര്‍ത്തി കുറഞ്ഞ വേഗത്തില്‍ പൂര്‍ണ ഇലക്ട്രിക് മോഡില്‍ കടക്കാന്‍ കാറിന് സാധ്യമാണ്. പറഞ്ഞുവരുമ്പോള്‍ സ്വിഫ്റ്റ് ഹൈബ്രിഡിന്റെ രാജ്യാന്തര മോഡലുകളില്‍ 48V ശേഷിയുള്ള ഹൈബ്രിഡ് സംവിധാനമാണ് സുസുക്കി നല്‍കുന്നത്. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഈ അവതാരങ്ങളില്‍ ഒരുങ്ങുന്നതും.

ഓട്ടോ എക്‌സ്‌പോ 2020: ഹൈബ്രിഡ് കുപ്പായത്തില്‍ മാരുതി സ്വിഫ്റ്റ്

JC08 ടെസ്റ്റില്‍ 32 കിലോമീറ്റര്‍ മൈലേജ് സ്വിഫ്റ്റ് ഹൈബ്രിഡ് കാഴ്ച്ചവെച്ചിട്ടുണ്ട്. ഇരട്ട ക്യാമറകളുടെ പിന്തുണയുള്ള ബ്രേക്ക് സപ്പോര്‍ട്ടും പാഡില്‍ ഷിഫ്റ്ററുകളും സ്വിഫ്റ്റ് രഹൈബ്രിഡിന്റെ സവിശേഷതയായി എടുത്തുപറയാം. എക്‌സ്‌പോയില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് കാണാന്‍ വരുന്നവരുടെ അഭിപ്രായം മാരുതി ആരായുന്നുണ്ട്. കാറിനെ കുറിച്ച് മികച്ച പ്രതികരണം കിട്ടിയാല്‍ മോഡലിനെ വിപണിയില്‍ വില്‍ക്കുന്നതിനെ കുറിച്ച് മാരുതി ഗൗരവമായി ചിന്തിക്കും.

ഓട്ടോ എക്‌സ്‌പോ 2020: ഹൈബ്രിഡ് കുപ്പായത്തില്‍ മാരുതി സ്വിഫ്റ്റ്

എന്തായാലും ഡീസല്‍ കാറുകള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പെട്രോള്‍ ഹൈബ്രിഡ് മോഡലുകളെ വിപണിയില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. നിലവില്‍ രാജ്യത്ത് പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍ ചുരുക്കമാണ്. എംജി ഹെക്ടര്‍ മാത്രമേ ഈ ഗണത്തില്‍ ചൂണ്ടിക്കാട്ടാനുള്ളൂ. ഈ സാഹചര്യം മുതലെടുത്ത് ഹൈബ്രിഡ് വിപണിയില്‍ കാലുറപ്പിക്കാനായിരിക്കും കമ്പനിയുടെ നീക്കം.

Most Read Articles

Malayalam
English summary
Auto Expo 2020: Maruti Swift Hybrid Showcased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X