ഓട്ടോ എക്‌സ്‌പോ 2020: GLA, AMG GT 63S, AMG A35 — പുതിയ കാറുകളുമായി കളംനിറഞ്ഞ് ബെന്‍സ്

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സപോയില്‍ ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് പുതിയ GLA എസ്‌യുവിയെ അനാവരണം ചെയ്തു. ഈ വര്‍ഷം ഒക്ടോബറില്‍ മെര്‍സിഡീസ് ബെന്‍സ് GLA വിപണിയിലെത്തും. വരവില്‍ മെര്‍സിഡീസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയായാണ് GLA അറിയപ്പെടുക. പുതിയ ഡിസൈന്‍ ഭാഷ്യവും പുത്തന്‍ ഫീച്ചറുകളും എസ്‌യുവിയുടെ സവിശേഷതകളാണ്.

ഓട്ടോ എക്‌സ്‌പോ 2020: GLA, AMG GT 63S, AMG A35 — പുതിയ കാറുകളുമായി കളംനിറഞ്ഞ് ബെന്‍സ്

പുതിയ എ ക്ലാസ് അണിനിരക്കുന്ന MFA അടിത്തറയാണ് GLA -യ്ക്കും ആധാരം. ഇതേസമയം, എ ക്ലാസില്‍ നിന്നും വേറിട്ട രൂപഭംഗി എസ്‌യുവി അവകാശപ്പെടുന്നുണ്ട്. വലുപ്പത്തിന്റെ കാര്യത്തില്‍ മുന്‍ തലമുറയെ കടത്തിവെട്ടും പുതിയ GLA മോഡല്‍. രാജ്യാന്തര വിപണിയില്‍ 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് ബെന്‍സ് GLA ഒരുങ്ങുന്നത്. എഞ്ചിന്‍ 161 bhp കരുത്തു സൃഷ്ടിക്കും.

ഓട്ടോ എക്‌സ്‌പോ 2020: GLA, AMG GT 63S, AMG A35 — പുതിയ കാറുകളുമായി കളംനിറഞ്ഞ് ബെന്‍സ്

വൈകാതെ GLA നിരയില്‍ പുതിയൊരു പ്ലഗ് ഇന്‍ വകഭേദത്തെ കൂടി അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് കമ്പനി. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഫൈറ്റര്‍ ജെറ്റ് ശൈലിയിലുള്ള എസി വെന്റുകള്‍, പുതിയ ടച്ച്പാഡ്, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ തുടങ്ങിയ ഒരുപിടി ആധുനിക വിശേഷങ്ങള്‍ മെര്‍സിഡീസ് ബെന്‍സ് GLA -യിലുണ്ട്. രാജ്യാന്തര വിപണിയില്‍ GLA 200, AMG GLA 35 എന്നീ രണ്ടു വകഭേദങ്ങളാണ് എസ്‌യുവിക്കുള്ളത്.

ഓട്ടോ എക്‌സ്‌പോ 2020: GLA, AMG GT 63S, AMG A35 — പുതിയ കാറുകളുമായി കളംനിറഞ്ഞ് ബെന്‍സ്

പ്രാരംഭ വകഭേദത്തില്‍ 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും AMG വകഭേദത്തില്‍ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും തുടിക്കുന്നുണ്ട്. ഈ രണ്ടു മോഡലുകളും ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. ഏകദേശം 43 ലക്ഷം രൂപ GLA -യ്ക്ക് ഇവിടെ വില പ്രതീക്ഷിക്കാം. ഔഡി Q3, ബിഎംഡബ്ല്യു X1 തുടങ്ങിയ കാറുകളുമായാണ് മെര്‍സിഡീസ് ബെന്‍സ് GLA -യുടെ മത്സരം.

ഓട്ടോ എക്‌സ്‌പോ 2020: GLA, AMG GT 63S, AMG A35 — പുതിയ കാറുകളുമായി കളംനിറഞ്ഞ് ബെന്‍സ്

GLA -യെ കൂടാതെ നാലു ഡോര്‍ കൂപ്പെ പതിപ്പായ AMG GT 63S -നെയും എക്‌സ്‌പോയില്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ന് അവതരിപ്പിച്ചു. 2.42 കോടി രൂപയാണ് കാറിന് ഷോറൂം വില. ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാറെന്ന വിശേഷണം GT 63S -ന് കമ്പനി ചാര്‍ത്തുന്നുണ്ട്. മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗം തൊടാന്‍ മോഡലിന് കഴിയുമെന്നാണ് മെര്‍സിഡീസിന്റെ അവകാശവാദം.

ഓട്ടോ എക്‌സ്‌പോ 2020: GLA, AMG GT 63S, AMG A35 — പുതിയ കാറുകളുമായി കളംനിറഞ്ഞ് ബെന്‍സ്

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം മറികടക്കാന്‍ 3.2 സെക്കന്‍ഡുകള്‍ മതിയെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വിപണിയില്‍ പോര്‍ഷ പനാമേര ടര്‍ബ്ബോയുമായാണ് മെര്‍സിഡീസ് ബെന്‍സ് AMG GT 63S -ന്റെ മത്സരം. കാറിലെ 4.0 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 പെട്രോള്‍ എഞ്ചിന്‍ 639 bhp കരുത്തും 900 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഒന്‍പതു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. AMG A35 ലിമോസിനെയും കമ്പനി ഇന്ന് എക്‌സ്‌പോയില്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. ജൂണ്‍ മാസം മോഡല്‍ ഇന്ത്യയില്‍ വരുമെന്നാണ് വിവരം. 40 ലക്ഷം രൂപ കാറിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Auto Expo 2020: Mercedes-Benz Lineup. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X