ഓട്ടോ എക്‌സ്‌പോ 2020: മെര്‍സിഡീസ് ബെന്‍സ് മാര്‍ക്കോ പോളോ വിപണിയില്‍, വില 1.38 കോടി രൂപ

അടുത്തകാലത്തായി V ക്ലാസ് മോഡലുകളെ ഇന്ത്യയില്‍ കൊണ്ടുവരാനാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന് കൂടുതല്‍ ഉത്സാഹം. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ V ക്ലാസ് മാര്‍ക്കോ പോളോയെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് മെര്‍സിഡീസ് അവതരിപ്പിക്കുന്ന മൂന്നാമത്തെ V ക്ലാസ് അവതാരമാണിത്.

മെര്‍സിഡീസ് ബെന്‍സ് മാര്‍ക്കോ പോളോ വിപണിയില്‍

രണ്ടു വകഭേദങ്ങളില്‍ V ക്ലാസ് മാര്‍ക്കോ പോളോ ഷോറൂമിലെത്തും. 1.38 കോടി രൂപയാണ് മാര്‍ക്കോ പോളോ ഹൊറൈസണിന് വില. മാര്‍ക്കോ പോളോ പതിപ്പിന് വില 1.46 കോടി രൂപയും. വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് വരുന്ന ആദ്യ ആഢംബര കാമ്പറെന്ന വിശേഷണം മെര്‍സിഡീസ് ബെന്‍സ് V ക്ലാസ് മാര്‍ക്കോ പോളോയ്ക്കുണ്ട്.

മെര്‍സിഡീസ് ബെന്‍സ് മാര്‍ക്കോ പോളോ വിപണിയില്‍

പതിവുപോലെ മെര്‍സിഡീസിന്റെ ആഢംബര നിര്‍വചനങ്ങള്‍ മുറുക്കെപ്പിടിച്ചാണ് V ക്ലാസിന്റെ ഒരുക്കം. സിങ്ക് അടക്കമുള്ള കിച്ചണ്‍ ടേബിള്‍, വലിച്ചു ക്രമീകരിക്കാവുന്ന ടേബിള്‍, കിടക്കയായും മാറ്റാവുന്ന ബെഞ്ച് സീറ്റുകള്‍, റൂഫ് ടെന്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ ബെന്‍സ് എംപിവിയിലുണ്ട്. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം.

മെര്‍സിഡീസ് ബെന്‍സ് മാര്‍ക്കോ പോളോ വിപണിയില്‍

എഞ്ചിന്‍ ബിഎസ് VI നിലവാരം പുലര്‍ത്തും. ഉയര്‍ന്ന മാര്‍ക്കോ പോളോ പതിപ്പിലും എഞ്ചിന്‍ ഇതുതന്നെ. 161 bhp കരുത്തും 380 Nm torque -മാണ് 2.2 ലിറ്റര്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. 7G-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴി എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലെത്തും.5,370 mm നീളവും 3,430 mm വീല്‍ബേസും V ക്ലാസ് മാര്‍ക്കോ പോളോയ്ക്കുണ്ട്.

മെര്‍സിഡീസ് ബെന്‍സ് മാര്‍ക്കോ പോളോ വിപണിയില്‍

സാധാരണ V ക്ലാസ് മോഡലിലെ എല്ലാ ഫീച്ചറുകളും V ക്ലാസ് മാര്‍ക്കോ പോളോ എഡിഷനിലും കാണാം. കമ്മാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മള്‍ട്ടി ഫംങ്ഷന്‍ സൗകര്യമുള്ള സ്റ്റീയറിങ് വീല്‍, ഇരട്ട പോഡുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ് വിന്‍ഡ് അസിസ്റ്റ് എന്നിങ്ങനെ നൂതനമായ നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. മോഡലിന്് ഹെഡ്‌ലൈറ്റ് അസിസ്റ്റും ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം നല്‍കാനും മെര്‍സിഡീസ് മറന്നിട്ടില്ല.

Most Read Articles

Malayalam
English summary
Auto Expo 2020: Mercedes Benz V-Class Marco Polo Launched In India. Read in Malayalam.
Story first published: Thursday, February 6, 2020, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X