ഓട്ടോ എക്‌സ്‌പോ 2020: ടര്‍ബ്ബോ പതിപ്പായി പുതിയ റെനോ ഡസ്റ്റര്‍

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കൂടുതല്‍ കരുത്തുറ്റ പുത്തന്‍ ഡസ്റ്ററിനെ റെനോ കാഴ്ച്ചവെച്ചു. 155 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡസ്റ്ററിന്റെ കടന്നുവരവ്. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം എസ്‌യുവി കൂടുതല്‍ അവകാശപ്പെടും.

ഓട്ടോ എക്‌സ്‌പോ 2020: ടര്‍ബ്ബോ പതിപ്പായി പുതിയ റെനോ ഡസ്റ്റര്‍

സിവിടി ഗിയര്‍ബോക്‌സ് മാത്രമേ ഡസ്റ്ററിന്റെ പുതിയ 1.3 ലിറ്റര്‍ ടര്‍ബ്ബോ പതിപ്പിലുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.കരുത്തിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഡീസല്‍ പതിപ്പിനെയും പുതിയ ഡസ്റ്റര്‍ കടത്തിവെട്ടും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന ഡസ്റ്റര്‍ ഡീസല്‍ പതിപ്പ് 108 bhp കരുത്തും 245 Nm torque -മാണ് പരമാവധി സമര്‍പ്പിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ടര്‍ബ്ബോ പതിപ്പായി പുതിയ റെനോ ഡസ്റ്റര്‍

കരുത്തു കൂട്ടി എത്തുന്ന ഡസ്റ്ററിന്റെ പുറംമോടിയില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ റെനോ നടപ്പിലാക്കിയിട്ടുണ്ട്. മുന്‍ ഗ്രില്ലിലും ഫോഗ് ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളില്ല. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെ എസ്‌യുവിയുടെ 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ പകര്‍ത്തി.

ഓട്ടോ എക്‌സ്‌പോ 2020: ടര്‍ബ്ബോ പതിപ്പായി പുതിയ റെനോ ഡസ്റ്റര്‍

പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ വിശേഷങ്ങളെല്ലാം കാറിലുണ്ട്. 8.0 ഇഞ്ചാണ് എസ്‌യുവിയിലെ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് വലുപ്പം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. ഇവയ്‌ക്കെല്ലാം പുറമെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ഒരുങ്ങുന്നു.

ഓട്ടോ എക്‌സ്‌പോ 2020: ടര്‍ബ്ബോ പതിപ്പായി പുതിയ റെനോ ഡസ്റ്റര്‍

വിപണിയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരുമായാകും പുതിയ ഡസ്റ്ററിന്റെ മത്സരം. വില്‍പ്പനയ്ക്ക് വന്നാല്‍ ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ കോമ്പാക്ട് എസ്‌യുവിയായി ഡസ്റ്റര്‍ അറിയപ്പെടും. നിലവില്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുള്ള കിയ സെല്‍റ്റോസ് മോഡലാണ് ഈ പദവി അലങ്കരിക്കുന്നത്. ഏപ്രിലില്‍ പുത്തന്‍ ഡസ്റ്റര്‍ വിപണിയിലെത്തുമെന്ന് സൂചനയുണ്ട്. എസ്‌യുവിക്ക് 13 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Auto Expo 2020: Renault Duster Showcased. Read in Malayalam.
Story first published: Thursday, February 6, 2020, 22:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X