Just In
- 35 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്‍, സ്ക്രാംബ്ലര്‍ സാന്‍ഡ്സ്റ്റോം ബൈക്കുകള്‍ അവതരിപ്പിച്ച് ട്രയംഫ്
- 40 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 1 hr ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 2 hrs ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
Don't Miss
- Movies
നിങ്ങള്‍ മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്‍
- News
സർക്കാരിനെതിരെ വ്യാജപ്രചരണം; ഏഷ്യനെറ്റിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍
- Sports
IPL 2021: രാജസ്ഥാന് റോയല്‍സിന് വീണ്ടും തിരിച്ചടി, ലിയാം ലിവിങ്സ്റ്റനും നാട്ടിലേക്ക് മടങ്ങി
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓട്ടോ എക്സ്പോ 2020: സോയിയുമായി റെനോ, ഒറ്റചാര്‍ജില്‍ 390 കിലോമീറ്റര്‍ 'മൈലേജ്'
ഈ വര്‍ഷം ഓട്ടോ എക്സ്പോയില്‍ പുതിയ സബ് കോമ്പാക്ട് എസ്യുവി HBC -യെ റെനോ അവതരിപ്പിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കമ്പനി അനാവരണം ചെയ്തതാകട്ടെ സോയിയെയും. യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ റെനോ വില്‍ക്കുന്ന പൂര്‍ണ വൈദ്യുത കാറാണ് സോയി. വൈദ്യുത ശ്രേണിയില്‍ കമ്പനിയുടെ സ്വകാര്യ അഹങ്കാരം.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ കളം നിറയുന്ന സാഹചര്യത്തില്‍ രാജ്യത്തെ വാഹനപ്രേമികള്‍ക്ക് പുതിയ സോയിയെ പരിചയപ്പെടുത്തുകയാണ് റെനോ.കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ ഏറ്റവുമൊടുവില്‍ പരിഷ്കരിച്ചത്. ഡിസൈന്‍, ടെക്നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ സോയി പുതുമ കൈവരിച്ചു.

നിലവില്‍ 100 kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് മൂന്നാം തലമുറ റെനോ സോയിയുടെ ഹൃദയം. Z.E. 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു. ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ഓടാന്‍ റെനോ സോയി പ്രാപ്തമാണ്. കാറിന് കമ്പനി സമര്‍പ്പിക്കുന്ന കമിലിയോണ്‍ ചാര്‍ജറാണ് മറ്റൊരു വിശേഷം.

ഇതുവഴി ഓരോ AC ടെര്‍മിനലില്‍ നിന്നും 22 kW ശേഷിയില്‍ വൈദ്യുത വലിച്ചെടുക്കാന്‍ സോയിക്ക് കഴിയും. പൊതു ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോഴാണ് കമിലിയോണ്‍ ചാര്‍ജര്‍ ഏറെ ഉപകാരപ്രദമാവുക. വൈദ്യുത പവര്‍ട്രെയിനിനും ബാറ്ററി യൂണിറ്റിനും ഇടയില്‍ സ്ഥാപിച്ച പ്രത്യേക വൈദ്യുത ബോക്സ് DC ചാര്‍ജിങ്ങിന് വേണ്ടിയുള്ളതാണ്.

ഈ ബോക്സ് വഴി 50 kW ശേഷിയില്‍ DC ചാര്‍ജിങ് പോയിന്റുകളില്‍ നിന്നും വൈദ്യുതി വലിച്ചെടുക്കാന്‍ കാറിന് കഴിയും.ലോകോത്തര ഫീച്ചറുകളുടെ കാര്യത്തിലും സോയി ഒട്ടും പിറകിലല്ല. കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് ഹാച്ച്ബാക്കായതിനാല്‍ സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഏറെ ധാരാളിത്തം സോയിക്കുണ്ട്.

റെനോ ഈസി കണക്ട് ഫീച്ചറാണ് ഹാച്ച്ബാക്കിന്റെ മുഖ്യവിശേഷങ്ങളിലൊന്ന്. കാറിനെയും സ്മാര്‍ട്ട്ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കും റെനോ ഈസി കണക്ട്. കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതി റെനോയ്ക്കുണ്ട്. ഇതേസമയം, രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്ന സോയിയെ ഇന്ത്യയിലേക്ക് അതേപടി കൊണ്ടുവരാന്‍ റെനോ തയ്യാറാവില്ല. വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കാറിനെ ഇവിടെ നിര്‍മ്മിക്കാനായിരിക്കും കമ്പനി നടപടിയെടുക്കുക.