ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ — സിയെറ, HBX, ഗ്രാവിറ്റാസ് മോഡലുകള്‍ക്ക് കയ്യടി

ഓട്ടോ എക്‌സ്‌പോയില്‍ മാരുതി കാറുകള്‍ കണ്ടിറങ്ങുന്നവര്‍ നേരെ ടാറ്റയുടെ സ്റ്റാളിലേക്കാണ് ഓടുന്നത്. എന്താണ് സംഭവമെന്നല്ലേ? ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ടാറ്റ വന്നിരിക്കുന്നത്. രണ്ടു തകര്‍പ്പന്‍ കോണ്‍സെപ്റ്റ് മോഡലുകളെ എക്‌സ്‌പോയുടെ ആദ്യ ദിനം കമ്പനി അനാവരണം ചെയ്തു. ഒന്ന് HBX ഷോകാറും മറ്റൊന്ന് സിയെറ ഇവിയും. ഇതിന് പുറമെ ഹെക്‌സ സഫാരി എഡിഷന്‍, ഹാരിയര്‍ '2020', നെക്‌സോണ്‍ ഇവി, ആള്‍ട്രോസ് ഇവി, ഫ്‌ളാഗ്ഷിപ്പ് ഏഴു സീറ്റര്‍ എസ്‌യുവി ഗ്രാവിറ്റാസ് തുടങ്ങിയ ഒരുപിടി കാറുകളെയും കമ്പനി ഇന്ന് പ്രദര്‍ശിപ്പിച്ചു.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

കൂട്ടത്തില്‍ പുതിയ ഹാരിയര്‍ മോഡലിനെ ഫെബ്രുവരി അവസാനം ടാറ്റ വില്‍പ്പനയ്ക്ക് എത്തിക്കും. 13.69 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ '2020' പതിപ്പിന് വില. സൗകര്യങ്ങളും സംവിധാനങ്ങളും തികഞ്ഞ ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ വകഭേദം 20.25 ലക്ഷം രൂപ വില കുറിക്കും. രാജ്യമെങ്ങും ഹാരിയര്‍ മോഡലുകള്‍ക്ക് ഒരു വിലയായിരിക്കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വിഖ്യാത D8 അടിത്തറ ആധാരമാക്കിയൊരുങ്ങുന്ന OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചറാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. പുതിയ പതിപ്പില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കുന്നുണ്ട്. ആറു സ്പീഡാണ് എസ്‌യുവിയിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ബിഎസ് VI ചട്ടം പാലിക്കുന്ന ക്രൈയോട്ടെക് ഡീസല്‍ എഞ്ചിന്‍ 171 bhp കരുത്തു ഉത്പാദിപ്പിക്കും.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

പാനരോമിക് സണ്‍റൂഫ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഒരുപിടി പുത്തന്‍ വിശേഷങ്ങള്‍ ഹാരിയറിനുണ്ട്. ഇതേസമയം, ഇരട്ടനിറമുള്ള പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിച്ചതൊഴിച്ചാല്‍ പുറംമോടിയില്‍ വലിയ മാറ്റങ്ങള്‍ 2020 ഹാരിയര്‍ പതിപ്പ് അവകാശപ്പെടുന്നില്ല.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

കോണ്‍സെപ്റ്റ് കാറുകളുടെ കാര്യമെടുത്താല്‍ കമ്പനിയുടെ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചറാണ് HBX, സിയെറ ഇവി കാറുകള്‍ക്ക് ആധാരം. മുന്‍വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച H2X കോണ്‍സെപ്റ്റിന്റെ മറ്റൊരു പരിണാമമാണ് HBX ഷോകാര്‍. എസ്‌യുവി ശൈലിയാണ് HBX -ന്. പരുക്കന്‍ ഭാവം മോഡലിന്റെ മുഖരൂപത്തില്‍ നിറഞ്ഞുനില്‍പ്പുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

ഹാരിയര്‍ മാതൃകയില്‍ നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും ബമ്പര്‍ ഹെഡ്‌ലാമ്പുകളും HBX എസ്‌യുവിയില്‍ കാണാം. മുന്‍ബമ്പറില്‍ പ്രത്യേക സ്‌കിഡ് പ്ലേറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്. ചതുരാകൃതിയാണ് വീല്‍ ആര്‍ച്ചുകള്‍ക്ക്. കറുത്ത അലോയ് വീലുകള്‍ക്കൊപ്പമുളള പരുക്കന്‍ ടയറുകള്‍ കുഞ്ഞന്‍ HBX മോഡലിന് കൂടുതല്‍ ഗൗരവം കല്‍പ്പിക്കുന്നു. നെക്‌സോണിനെ മാതൃകയാക്കിയാണ് കാറിന്റെ പിന്‍ഡിസൈന്‍.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

ടെയില്‍ലാമ്പുകള്‍ പിറകിലേക്ക് വലിഞ്ഞാണ് നില്‍ക്കുന്നത്. പിറകിലെ ബമ്പറിലാണ് HBX ബ്രാന്‍ഡിങ്ങും കമ്പനി നല്‍കുന്നത്. കോണ്‍സെപ്റ്റ് മോഡലായതുകൊണ്ട് കാറിന്റെ സാങ്കേതിക വിവരങ്ങള്‍ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

സിയെറ ഇവിയാണ് ടാറ്റ നിരയിലെ മറ്റൊരു കൗതുകം. ഐതിഹാസിക സിയെറ എസ്‌യുവിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പാടെ ഉടച്ചുവാര്‍ത്തു. ഹാരിയര്‍ അഴകിലേക്ക് കാറിനെ പുനഃപ്രതിഷ്ഠിച്ചിരിക്കുന്നു ടാറ്റ. പുതിയ അവതാരം വൈദ്യുത പതിപ്പാണെന്നതും ഇവിടെ പരാമര്‍ശിക്കണം.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

മുഖരൂപം ഏറെക്കുറെ ഹാരിയറുടേതുതന്നെ. വലിയ പരന്ന ബോണറ്റും നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും ഹാരിയര്‍ തനിമ വിളിച്ചോതും. മോഡലിന്് അടിവരയെന്ന പോലെ പ്ലാസ്റ്റിക് ക്ലാഡിങ് ചുറ്റിനുമുണ്ട്. ക്യാബിന്‍ ഘടനയാണ് സിയെറയുടെ പാരമ്പര്യത്തേട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്നത്. പിറകിലെ ചില്ലുകൂട് ശ്രദ്ധക്ഷണിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബോക്‌സി ആകാരം പിന്‍ ഡിസൈനിനെ ആകര്‍ഷണീയമാക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

വിന്‍ഡ്ഷീല്‍ഡിന് തൊട്ടുതാഴെ നെടുനീളെ ഒരുങ്ങുന്ന എല്‍ഇഡി ലൈറ്റ് കമ്പനിയുടെ പുതിയ പരീക്ഷണമാണ്. ചെറിയ ടെയില്‍ലാമ്പുകളും പിറകിലെ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും സിയെറ ഇവിയുടെ രൂപഭംഗിയില്‍ എടുത്തുപറയാം. നീളമേറിയ വീല്‍ബേസാണ് സിയെറയ്ക്ക് ടാറ്റ സമര്‍പ്പിച്ചിരിക്കുന്നത്. സിയെറയുടെ സാങ്കേതിക വിവരങ്ങളും കമ്പനി നിലവില്‍ പുറത്തുവിട്ടിട്ടില്ല.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഗ്രാവിറ്റാസാണ് ടാറ്റ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു മോഡല്‍. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഹാരിയറിനും മുകളില്‍ ഏഴു സീറ്റര്‍ പ്രീമിയം ഗ്രാവിറ്റാസ് എസ്‌യുവി ഇടംപിടിക്കും. ഹാരിയറിനെക്കാള്‍ ഒരു ലക്ഷം രൂപയോളം ഗ്രാവിറ്റാസിന് വില കൂടുമെന്നാണ് സൂചന. ഈ വര്‍ഷം രണ്ടാം പാദമാണ് എസ്‌യുവിയെ കമ്പനി വിപണിയില്‍ എത്തിക്കാനിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

രൂപത്തിലും ഭാവത്തിലും അഞ്ചു സീറ്റര്‍ ഹാരിയറിനെ അനുസ്മരിപ്പിക്കും പുതിയ ഗ്രാവിറ്റാസ്. ബമ്പറില്‍ സ്ഥാപിച്ച പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, 17 ഇഞ്ച് വലുപ്പമുള്ള മെഷീന്‍ കട്ട് അലോയ് വീലുകള്‍, പാനരോമിക് സണ്‍റൂഫ്, വീതിയേറിയ പിന്‍ വിന്‍ഡ്‌സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം ടാറ്റ ഗ്രാവിറ്റാസിന്റെ വിശേഷങ്ങളാണ്. എസ്‌യുവിയുടെ എല്‍ഇഡി ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ കാണാം.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

ക്യാബിനകത്ത് വലിയ മാറ്റങ്ങളില്ല. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഡാഷ്‌ബോര്‍ഡില്‍ ഏറിയഭാഗം കൈയേറും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്‍പതു സ്പീക്കര്‍ ഓഡിയോ സംവിധാനം, തുകല്‍ സീറ്റുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം ഗ്രാവിറ്റാസിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം.

ഓട്ടോ എക്‌സ്‌പോ 2020: വിസ്മയമൊരുക്കി ടാറ്റ

എസ്‌യുവിയുടെ മൂന്നാം നിരയില്‍ പ്രത്യേക എസി വെന്റുകള്‍ നല്‍കാന്‍ കമ്പനി തയ്യാറായിട്ടുണ്ട്. ഭാരത് സ്‌റ്റേജ് VI ചട്ടങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന്റെ ഹൃദയം. ഹാരിയറിലും ഇതേ എഞ്ചിന്‍ തന്നെ. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാനും കമ്പനി തയ്യാറാവും.

Most Read Articles

Malayalam
English summary
Auto Expo 2020: Entire Tata Lineup. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X