ഓട്ടോ എക്‌സ്‌പോ 2020: ഇതാണ് ഫോക്‌സ്‌വാഗണ്‍ റേസ് പോളോ

ഈ വര്‍ഷം മുതല്‍ പോളോ കപ്പ് തിരിച്ചെത്താനിരിക്കെ പുതിയ പോളോ റേസ് പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് 1.8 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്ന പോളോ കപ്പ് കാറിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.

ഇതാണ് ഫോക്‌സ്‌വാഗണ്‍ റേസ് പോളോ

അമിയോ റേസ് പതിപ്പിനെക്കാള്‍ 5 bhp അധിക കരുത്തുണ്ട് പോളോ റേസ് പതിപ്പിന്. 210 bhp കരുത്താണ് പുതിയ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സ് വഴി എഞ്ചിനില്‍ നിന്നും മുന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തും. പുതിയ ഫോക്‌സ്‌വാഗണ്‍ റേസ് പോളോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ഇതാണ് ഫോക്‌സ്‌വാഗണ്‍ റേസ് പോളോ

അധിക കരുത്തേകാന്‍ (20 bhp) 'പുഷ് ടു പാസ്' ബൂസ്റ്റ് സൗകര്യവും കാര്‍ അവകാശപ്പെടും. മത്സരയോട്ടത്തില്‍ പ്രതിയോഗികളെ മറികടക്കാനും സ്വന്തം നില പ്രതിരോധിക്കാനും വേണ്ടിയാണിത്. മത്സരത്തില്‍ ഒന്നിലേറെ തവണ ബൂസ്റ്റ് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഫോക്‌സ്‌വാഗണ്‍ മോട്ടോര്‍സ്‌പോര്‍ട് ഇന്ത്യ തലവന്‍ സിരീഷ് വിസ്സ പറഞ്ഞു. എന്തായാലും ബൂസ്റ്റുമായി ബന്ധപ്പെട്ടുള്ള നിബന്ധനകള്‍ വരുംദിവസങ്ങളില്‍ കമ്പനി അറിയിക്കും.

ഇതാണ് ഫോക്‌സ്‌വാഗണ്‍ റേസ് പോളോ

കാറിന്റെ കാര്യമെടുത്താല്‍ പരിഷ്‌കരിച്ച റോള്‍കേജും സസ്‌പെന്‍ഷന്‍ പാക്കേജുമാണ് പുതിയ പോളോ റേസ് പതിപ്പിന് ലഭിക്കുന്നത്. അതിവേഗയോട്ടം മുന്‍നിര്‍ത്തി കുറയ്ക്കാവുന്ന പരമാവധി ഭാരം കാറില്‍ കമ്പനി കുറച്ചിട്ടുണ്ട്. 2010 -ലാണ് രാജ്യത്തെ മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗത്തേക്ക് ഫോക്‌സ്‌വാഗണ്‍ കടന്നുവരുന്നത്. ഇതേവര്‍ഷം പോളോ കപ്പിന് ഇന്ത്യയില്‍ തുടക്കമായി.

ഇതാണ് ഫോക്‌സ്‌വാഗണ്‍ റേസ് പോളോ

അന്ന് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പായിരുന്നു പോളോ കപ്പിന് ഉപയോഗിച്ചിരുന്നത്. പിന്നീട് വെന്റോ കപ്പിലേക്കും ശേഷം അമിയോ കപ്പിലേക്കും ഫോക്‌സ്‌വാഗണ്‍ ചുവടുമാറി. ഇതുവരെ അമിയോ കപ്പിന്റെ മൂന്നു സീസണുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. എന്തായാലും നിലവില്‍ പുതിയ പോളോ കപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി തുടരുകയാണ്.

ഇതാണ് ഫോക്‌സ്‌വാഗണ്‍ റേസ് പോളോ

ജനുവരിയില്‍ മുംബൈയിലെ അജ്മീര ഇന്‍ഡികാര്‍ട്ടിങ് ട്രാക്കില്‍ പോളോ കപ്പിനുള്ള സെലക്ഷന്‍ ട്രയല്‍സ് കമ്പനി നടത്തുകയുണ്ടായി. ഡ്രൈവിങ് മികവും ഫിറ്റ്‌നസും അടിസ്ഥാനപ്പെടുത്തി 20 ഡ്രൈവര്‍മാരെയാണ് പോളോ കപ്പിന് ഫോക്‌സ്‌വാഗണ്‍ തിരഞ്ഞെടുക്കുക. 2014 -ലാണ് ഇന്ത്യയില്‍ അവസാനമായി പോളോ കപ്പ് നടന്നത്.

Most Read Articles

Malayalam
English summary
Auto Expo 2020: Volkswagen Race Polo Showcased. Read in Malayalam.
Story first published: Thursday, February 6, 2020, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X